പുതിയ നിറങ്ങളിൽ സുസുക്കി ബർഗ്‌മാൻ 200

Published : Apr 13, 2020, 05:38 PM IST
പുതിയ നിറങ്ങളിൽ സുസുക്കി ബർഗ്‌മാൻ 200

Synopsis

പുതിയ ബർഗ്‌മാൻ 200 മാക്‌സി സ്‌കൂട്ടറിനെ ജാപ്പനീസ് വിപണിയിൽ അവതരിപ്പിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കി.

പുതിയ ബർഗ്‌മാൻ 200 മാക്‌സി സ്‌കൂട്ടറിനെ ജാപ്പനീസ് വിപണിയിൽ അവതരിപ്പിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കി. MY2020 പരിഷ്ക്കരണത്തിനൊപ്പം പുതിയ കളർ ഓപ്ഷനുകളോടെയുമാണ് വാഹനം എത്തുന്നത്. പരിഷ്‍കരിച്ച് അവതരിപ്പിച്ചിട്ടും സുസുക്കി ബർഗ്മാൻ 200-ന് വില വർധനവ് ഉണ്ടായിട്ടില്ല. 485,000 യെൻ ആണ് മാക്‌സി സ്‌കൂട്ടറിന്റെ വില. 

മാറ്റ് ഫൈബ്രോയ്ൻ ഗ്രേ മെറ്റാലിക്, മാറ്റ് ബ്ലാക്ക് മെറ്റാലിക്, ബ്രില്യന്റ് വൈറ്റ് കളർ ഓപ്ഷനുകളിലായിരുന്നു മുമ്പ് സുസുക്കി ബർഗ്മാൻ 200 വിപണിയിൽ എത്തിയിരുന്നത്. ആദ്യ രണ്ട് കളർ സ്‌കീമുകൾ നിർത്തലാക്കി പകരം രണ്ട് പുതിയ നിറങ്ങളിലാണ് സ്‌കൂട്ടർ ഒരുക്കിയിരിക്കുന്നത്.

വൈറ്റ് കളർ ഓപ്ഷനുപുറമെ ടൈറ്റൻ ബ്ലാക്ക്, മാറ്റ് പ്ലാറ്റിനം സിൽവർ മെറ്റാലിക് എന്നീ രണ്ട് പുതിയ കളർ ഓപ്ഷനുകളിൽ ഇനി മാക്‌സി സ്‌കൂട്ടർ തെരഞ്ഞെടുക്കാം. പുതിയ കളർ സ്‌കീമുകൾക്ക് മാറ്റി നിർത്തിയാൽ സുസുക്കി ബർഗ്മാൻ 200-ൽ പുതിയ മാറ്റങ്ങല്‍ ഒന്നുമില്ല. 

199 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് 163 കിലോഗ്രാം ഭാരമുള്ള സുസുക്കി ബർഗ്മാൻ 200-ന്‍റെ ഹൃദയം. ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയുളള ഈ യൂണിറ്റ് 18 bhp പവറും 16 Nm torque ഉം ഉത്പാദിപ്പിക്കും. ലിറ്ററിന് 36 കിലോമീറ്റർ ഇന്ധനക്ഷമത നൽകാൻ ഈ എഞ്ചിന് കഴിവുണ്ടെന്ന് സുസുക്കി അവകാശപ്പെടുന്നു.

സ്‌കൂട്ടറിനെ ഏറെ ആകർഷണീയമാക്കിയിരുന്ന രണ്ട് ഡ്യുവൽ ഹെഡ്‌ലൈറ്റ് സജ്ജീകരണവും വലിയ ഫ്രണ്ട് വിൻഡ്‌സ്ക്രീനും അതേപടിതുടരും. റൈഡറിനും പില്യനും ഒരേ പോലെ സൗകര്യപ്രദമായ വലിയ സീറ്റാണ് ബർഗ്മാനിൽ സുസുക്കി അവതരിപ്പിക്കുന്നത്.

കൂടാതെ രണ്ട് ഫുൾ-ഫെയ്സ്‌സ് ഹെൽമെറ്റുകൾ ഉൾക്കൊള്ളാൻ ശേഷിയുള്ള സീറ്റിനടയില്‍ വലിയ  41 ലിറ്റർ സംഭരണ സ്ഥലവുമുണ്ട്.  ബർഗ്മാൻ 200-ന്റെ ഫ്രണ്ട് പോക്കറ്റും വളരെ വിശാലമാണ്. കൂടാതെ 12V DC സോക്കറ്റും സജ്ജീകരിച്ചിരിക്കുന്നു.

ഇന്ത്യയിൽ ഈ 200 സിസി മോഡൽ ലഭ്യമാകില്ലെങ്കിലും 125 സിസി രൂപത്തിൽ ബർഗ്മാൻ സ്ട്രീറ്റ് മാക്‌സി സ്‌കൂട്ടറിനെ സുസുക്കി വിൽപ്പനക്ക് എത്തിക്കുന്നുണ്ട്. ഈ മോഡലിന്‍റെ ബിഎസ് 6 പാലിക്കുന്ന പതിപ്പ് അടുത്തിടെയാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ബിഎസ് 6 എന്‍ജിനൊപ്പം കാർബുറേറ്ററിന് പകരം ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ കൂട്ടിച്ചേർത്താണ് ബർഗ്മാൻ സ്ട്രീറ്റിലെ 125 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനിൽ സുസുക്കി പരിഷ്‍കരിച്ചത്. 

124 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ ഇപ്പോള്‍ 6,750 ആര്‍പിഎമ്മില്‍ 8.7 എച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 10 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ബിഎസ് 4 എന്‍ജിന്‍ 7,000 ആര്‍പിഎമ്മില്‍ 8.7 എച്ച്പി കരുത്തും 5,000 ആര്‍പിഎമ്മില്‍ 10.2 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിച്ചിരുന്നത്. സുസുകിയുടെ ‘ഈസി സ്റ്റാര്‍ട്ട് സിസ്റ്റം’ സഹിതം എന്‍ജിന്‍ സ്റ്റാര്‍ട്ട് ബട്ടണ്‍ പുതിയ ഫീച്ചറാണ്. സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിന് സ്റ്റാര്‍ട്ടര്‍ ബട്ടണില്‍ ഒരു തവണ ക്ലിക്ക് ചെയ്താല്‍ മാത്രം മതി. 77,900 രൂപയാണ് വാഹനത്തിന്‍റെ ദില്ലി എക്‌സ് ഷോറൂം വില. 

PREV
click me!

Recommended Stories

താഴത്തില്ലെടാ..! ഡീസൽ കാർ വിൽപ്പനയിലെ തർക്കമില്ലാത്ത രാജാവായി മഹീന്ദ്ര
കാറിനേക്കാൾ വില കൂടിയ ബൈക്ക് വാങ്ങി തേജ് പ്രതാപ് യാദവ്; ഗാരേജിൽ എത്തിയത് പുതിയ മിന്നൽപ്പിണർ!