Latest Videos

വരുന്നൂ പുത്തന്‍ ബജാജ് പള്‍സര്‍ 180

By Web TeamFirst Published Feb 20, 2021, 11:16 AM IST
Highlights

പള്‍സര്‍ 180ന്‍റെ ബിഎസ്6 പതിപ്പിനെ അവതരിപ്പിച്ച് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ്. 

പള്‍സര്‍ 180ന്‍റെ ബിഎസ്6 പതിപ്പിനെ അവതരിപ്പിച്ച് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ്. 1.07 ലക്ഷം രൂപയാണ് മോട്ടോര്‍സൈക്കിളിന്റെ എക്‌സ്‌ഷോറൂം വില എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

പള്‍സര്‍ 180-ന്റെ സ്‌റ്റൈലിംഗ് പള്‍സര്‍ 150 ട്വിന്‍ ഡിസ്‌ക് വേരിയന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു.  ഇരട്ട ഡിആര്‍എല്ലുകളുള്ള സിംഗിള്‍-പോഡ് ഹെഡ്‌ലാമ്പും മുന്‍വശത്ത് ഒരു ടിന്‍ഡ് വിസറും ഉള്‍പ്പെടുന്നു. കോക്ക്പിറ്റില്‍ ഏറ്റവും പുതിയ സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഇടംപിടിക്കുന്നു. മോട്ടോര്‍ സൈക്കിളിലെ മീറ്റര്‍ കണ്‍സോള്‍ പരിചിതമായ അനലോഗ് ടാക്കോമീറ്ററും എല്‍സിഡി സ്‌ക്രീനും ആയി തുടരുന്നു. വേഗത, ഇന്ധന നില, ഓഡോമീറ്റര്‍ തുടങ്ങിയ ഇന്‍ഫോര്‍മാറ്റിക്സ് ഇത് കാണിക്കുന്നു.

ബിഎസ് 6-കംപ്ലയിന്റ് 178.6 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 17 പിഎസ് പരമാവധി കരുത്തും  8,500 ആര്‍പിഎമ്മിലും 14.2 എന്‍എം, 6500 ആര്‍പിഎമ്മിലും ഉല്‍പ്പാദിപ്പിക്കുന്നു. എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ബോക്‌സുമായി ചേരുന്നു. 145 കിലോഗ്രാം ഭാരമുള്ള ബൈക്കിന്റെ സെമി ഫെയര്‍ മോഡലിനെക്കാള്‍ 10 കിലോ ഭാരം കുറവാണ്.

മുന്നില്‍  ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് ഇരട്ട ഷോക്ക് അബ്‌സോര്‍ബാറുകളും സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നു. സുരക്ഷയ്ക്കായി മുന്‍വശത്ത് 280 mm സിംഗിള്‍ ഡിസ്‌കും പിന്നില്‍ 230 mm സിംഗിള്‍ റോട്ടറും ആങ്കറിംഗ് ഇടംപിടിക്കുന്നു.സുരക്ഷാ വലയില്‍ സ്റ്റാന്‍ഡേര്‍ഡ് കിറ്റിന്റെ ഭാഗമായ സിംഗിള്‍-ചാനല്‍ എബിഎസ് ഉള്‍പ്പെടുന്നു. ബ്ലാക്ക് റെഡ് എന്ന ഒരൊറ്റ കളര്‍ ഓപ്ഷനിലാണ് ബിഎസ് VI മോഡല്‍ വിപണിയില്‍ എത്തുന്നത്.   ടിവിഎസ് അപ്പാഷെ ആര്‍ടിആര്‍ 180, ഹോണ്ട ഹോര്‍നെറ്റ് 2.0 എന്നിവരാണ് മുഖ്യ എതിരാളികള്‍. 

click me!