2021 നിൻജ ZX-10R അവതരിപ്പിച്ച് കവസാക്കി

By Web TeamFirst Published Nov 25, 2020, 10:31 PM IST
Highlights

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കാവസാക്കി 2021 നിൻജ ZX-10Rനെ പുറത്തിറക്കി

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കാവസാക്കി 2021 നിൻജ ZX-10Rനെ പുറത്തിറക്കി. നിരവധി മാറ്റങ്ങളോടെയാണ് 2021 കവസാക്കി നിൻജ ZX-10R അവതരിപ്പിക്കുന്നതെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 1

മെറ്റാലിക് സ്പാർക്ക് ബ്ലാക്ക് / മെറ്റാലിക് മാറ്റ് കാർബൺ ഗ്രേ, KRT പതിപ്പിൽ ലൈം ഗ്രീൻ / എബോണി / പേൾ ബ്ലിസാർഡ് വൈറ്റ് എന്നി നിറങ്ങളിൽ എത്തിയേക്കും. 2021 കവസാക്കി ABS ഉള്ളതും ഇല്ലാത്തതുമായ വേരിയന്റുകളിൽ യു‌എസ്‌എയിൽ ലഭ്യമാണ്. പുനർ‌രൂപകൽപ്പന ചെയ്ത ഇൻ‌ടേക്ക് പോർട്ടുകളും വാൽവ് ട്രെയിനും, ടൈറ്റാനിയം ഇൻ‌ടേക്ക്, എക്‌സ്‌ഹോസ്റ്റ് വാൽവുകൾ, പിസ്റ്റൺ സ്കേർട്ടുകളിലെ ഡ്രൈ ഫിലിം ലൂബ്രിക്കന്റ്, ഫിംഗർ‌ ഫോളോവറുകളിൽ ഡയമണ്ട്-ലൈക്ക് കാർബൺ (DLC) കോട്ടിംഗ്, വാട്ട്നോട്ട് എന്നിവ ഉണ്ട്.

കവസാക്കി കോർണറിംഗ് മാനേജ്‌മെന്റ് ഫംഗ്ഷൻ (KCMF), ബോഷ് IMU, സ്‌പോർട്ട്-കവസാക്കി ട്രാക്ഷൻ കൺട്രോൾ S-KTRC), കവസാക്കി ലോഞ്ച് കൺട്രോൾ മോഡ് (KLCM), കവസാക്കി ഇന്റലിജന്റ് ആന്റി-ലോക്ക് ബ്രേക്ക് സിസ്റ്റം (KIBS) എന്നിവയും മോട്ടോർ ബൈക്കിൽ ഒരുങ്ങുന്നു. ഇന്റഗ്രേറ്റഡ് റൈഡിംഗ് മോഡുകളും ഇലക്ട്രോണിക് ക്രൂയിസ് കൺട്രോളും ലഭ്യമാണ്. സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയുള്ള പുതിയ 4.3 പൂർണ്ണ-ഡിജിറ്റൽ TFT കളർ ഇൻസ്ട്രുമെന്റേഷൻ നിൻജ ZX-10Rൽ ലഭിച്ചേക്കും.

6,399 യുഎസ് ഡോളറായിരിക്കും വാഹനത്തിന്റെ വില, ഏകദേശം 12.17 ലക്ഷം രൂപ. ബൈക്ക് എന്ന് ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് റിപ്പോർട്ട് ഇല്ല.
 

click me!