2021 AMG GT സ്റ്റെൽത്ത് എഡിഷനുമായി മേഴ്‍സിഡസ് ബെന്‍സ്

Web Desk   | Asianet News
Published : Oct 03, 2020, 12:47 PM IST
2021 AMG GT സ്റ്റെൽത്ത് എഡിഷനുമായി മേഴ്‍സിഡസ് ബെന്‍സ്

Synopsis

2021 AMG GT സ്റ്റെൽത്ത് എഡിഷൻ പുറത്തിറക്കി ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‍സിഡീസ് ബെന്‍സ്

2021 AMG GT സ്റ്റെൽത്ത് എഡിഷൻ പുറത്തിറക്കി ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‍സിഡീസ് ബെന്‍സ്. AMG എക്സ്റ്റീരിയർ നൈറ്റ് പാക്കേജിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്. 19 ഇഞ്ച് വൈ-സ്‌പോക്ക് ഫ്രണ്ട് വീലുകൾ, 20 ഇഞ്ച് പിൻ വീലുകൾ,ഹെഡ്‌ലാമ്പുകളിൽ കറുത്ത ഘടകങ്ങൾ എന്നിവ ഉപയോഗിച്ചാണ് പുതിയ മോഡൽ വരുന്നത്.

ഒരു ബ്ലാക്ക് സോഫ്റ്റ് ടോപ്പ് റോഡ്‌സ്റ്ററിന് ലഭിക്കുന്നു, എന്നാൽ, കൂപ്പെയ്ക്ക് ടിൻ‌ഡ് ഗ്ലാസുള്ള ഒരു കാർബൺ ബ്ലാക്ക് ഫൈബർ റൂഫും ലഭിക്കും. പ്രകടനം കേന്ദ്രീകരിച്ച മോഡലിന് ഇരുണ്ട ക്രോം AMG ഗ്രില്ലാണ്. ഗ്രേ നിറത്തിലുള്ള രണ്ട് അധിക ഷേഡുകളിലും വാഹനം വാഗ്ദാനം ചെയ്‌തേക്കും.

4.0 ലിറ്റർ, ട്വിൻ-ടർബോ, V8 എഞ്ചിനാണ് 2021 മെർസിഡീസ്-AMG GT -യുടെ ഹൃദയം. 516 bhp കരുത്തും 670 Nm ടോർക്കും ഈ എൻജിൻ സൃഷ്‍ടിക്കും. വാഹനത്തിന്റെ പവർ ഔട്ട്പുട്ട് 53 bhp ഉം ടോർക്ക് 40 Nm ഉം വർധിച്ചു. ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്‍മിഷന്‍.  

AMG GT -ക്ക് വെറും 3.7 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത എത്താൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്. കൂപ്പെയ്ക്ക് മണിക്കൂറിൽ 315 കിലോമീറ്ററും, റോഡ്സ്റ്ററിന് മണിക്കൂറിൽ 311 കിലോമീറ്ററുമാണ് പരമാവധി വേഗത.

ബ്ലാക്ക് ടോപ്പ്സ്റ്റിച്ചിംഗ്, ഡയമണ്ട് ക്വിൽറ്റിംഗ്, ബ്ലാക്ക് പിയാനോ ലാക്വർ ട്രിം ഘടകങ്ങൾ എന്നിവയുള്ള നാപ്പ-സ്റ്റൈൽ ലെതർ അപ്ഹോൾസ്റ്ററി എന്നിവ വാഹനത്തിലുണ്ട്.
 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
29.9 കിലോമീറ്റർ മൈലേജ്! ടാറ്റ സിയറയുടെ റെക്കോർഡ് നേട്ടത്തിൽ ഞെട്ടി എതിരാളികൾ