പുത്തന്‍ കിക്സുമായി നിസാന്‍

By Web TeamFirst Published Dec 10, 2020, 4:19 PM IST
Highlights

2021 കിക്‌സിനെ വിപണിയിൽ അവതരിപ്പിച്ച് ജാപ്പനീസ് നിർമ്മാതാക്കളായ നിസാൻ

2021 കിക്‌സിനെ വിപണിയിൽ അവതരിപ്പിച്ച് ജാപ്പനീസ് നിർമ്മാതാക്കളായ നിസാൻ. അടിമുടി മാറ്റത്തോടെയാണ് പുതിയ മോഡൽ വിപണിയിൽ എത്തുക എന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പുതിയ കിക്‌സ് എസ്‌യുവിയിൽ മൂന്ന് പുതിയ ബാഹ്യ നിറങ്ങളും മൂന്ന് പുതിയ ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. ഒപ്പം പുതിയ ഡബിൾ V-മോഷൻ ഫ്രണ്ട് ഗ്രിൽ, ബമ്പർ, എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഫോഗ് ലൈറ്റുകൾ എന്നിവയോടെയാണ് പുതിയ വാഹനം എത്തുന്നത്. 

കൂടാതെ കിക്‌സ് എസ്‌യുവി ഇപ്പോൾ സ്റ്റാൻഡേർഡ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഹെഡ് യൂണിറ്റ് ഫേംവെയറുകൾക്കായി ഓവർ-ദി-എയർ അപ്ഡേറ്റിംഗിനൊപ്പം വൈ-ഫൈ, കീലെസ് എൻട്രി പോലുള്ള റിമോട്ട് കമാൻഡുകൾ, ഓട്ടോമാറ്റിക് കൂളിഷൻ അറിയിപ്പ് ഉൾപ്പെടെയുള്ള സുരക്ഷാ സവിശേഷതകളും ഉൾക്കൊള്ളുന്നു.

കൂടുതൽ സ്‌റ്റൈലിഷ് ഇന്റീരിയറാണ് വാഹനത്തില്‍. ആംസ്‌ട്രെസ്റ്റിനൊപ്പം ഒരു പുതിയ സെന്റർ കൺസോളും വാഹനത്തിന് ലഭിക്കുന്നു. അധിക ടൈപ്പ്-C യുഎസ്ബി പോർട്ട്, ഇഷ്ടാനുസൃതമാക്കാവുന്ന 8.0 ഇഞ്ച് ടച്ച്സ്‌ക്രീൻ ഡിസ്‍പ്ലേ, പുതിയ സീറ്റ് മെറ്റീരിയലുകൾ, പ്രീമിയം ഫിനിഷ് എന്നിവ ഇന്‍റീരിയറിനെ വേറിട്ടതാക്കുന്നു. ബോസ് പേഴ്സണൽ പ്ലസ് ഓഡിയോ സിസ്റ്റം നിസാൻ പുതിയ കിക്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലാസ് എക്സ്‌ക്ലൂസീവ് ഇന്റലിജന്റ് എറൗണ്ട് വ്യൂ മോണിറ്ററും ഇതിൽ വാഗ്ദാനം ചെയ്യുന്നു. 

നിസാൻ കണക്ട് സേവനങ്ങളും പുതിയ വാഹനത്തിന്റെ സവിശേഷതയാണ്. കിക്‌സ് S, കിക്‌സ് SV, കിക്‌സ് SR എന്നിങ്ങനെ മൂന്ന് ഫ്രണ്ട്-വീൽ ഡ്രൈവ് മോഡലുകളായാണ് 2021 നിസാൻ കിക്ക്‌സ് വാഗ്ദാനം ചെയ്യുന്നത്. 1.6 ലിറ്റർ DOHC 16-വാൽവ് ഫോർ സിലിണ്ടർ എഞ്ചിനാണ് പുതിയ പതിപ്പിന് ഹൃദയം. ഈ എഞ്ചിൻ 122 കുതിരശക്തി ഉത്പാദിപ്പിക്കാൻ കഴിയും. എക്സ്‌ട്രോണിക് ട്രാൻസ്മിഷനുമായി ചേർന്ന് എഞ്ചിൻ മികച്ച ഇൻ-ക്ലാസ് ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുവെന്ന് നിസാൻ അവകാശപ്പെടുന്നു. നിസാൻ പുതിയ റിയർ ഡിസ്‌ക് ബ്രേക്ക് സിസ്റ്റം, ഇന്റലിജന്റ് ക്രൂയിസ് കൺട്രോൾ, ഓട്ടോ ഹോൾഡുള്ള ഒരു ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവ മെച്ചപ്പെട്ട ഡ്രൈവ് ഡൈനാമിക്‌സിനായി വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!