Latest Videos

മോഹവിലയില്‍, ത്രസിപ്പിക്കും ലുക്കില്‍ പുത്തന്‍ ടാറ്റ സഫാരി എത്തി

By Web TeamFirst Published Feb 23, 2021, 8:24 AM IST
Highlights

ടാറ്റാ മോട്ടോഴ്‍സ് മുൻ നിര പ്രീമിയം ബ്രാൻറ് എസ് യു വി – ഓൾ ന്യൂ സഫാരി പുറത്തിറക്കി

മുംബൈ: ടാറ്റാ മോട്ടോഴ്‍സ് മുൻ നിര പ്രീമിയം ബ്രാൻറ് എസ് യു വി – ഓൾ ന്യൂ സഫാരി പുറത്തിറക്കി. 6/7  സീറ്റർ സഫാരിക്ക് 14.69 രൂപ മുതലാണ് ദില്ലി എക്സ് ഷോറും വില ആരംഭിക്കുക എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.  സഫാരിയുടെ സമാനതകളില്ലാത്ത വൈവിധ്യവും ഹൃദ്യമായ ഡിസൈനും മൃദുത്വവും സൗകര്യ പ്രദവുമായ അകവും കുരുത്തുറ്റ പ്രവർത്തനമികവും ആധുനികമായി പുത്തൻ തലമുറ എസ് യു വി ഉപഭോക്താക്കളുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കും വിധം നവീകരിച്ചും ആധുനിക വത്കരിച്ചും ത്രസിപ്പിക്കും വിധമാണ്  ഓൾ ഇന്ത്യ ന്യൂ സഫാരി ഒരുക്കിയിരിക്കുന്നത്. 

ഇതോടൊപ്പം ‘അഡ്വഞ്ചർ’ രൂപഭാവം പുറത്തുവിട്ടെന്നും പ്രകടനപരവും പരുക്കനുമായ ഭാവം ഓരോരുത്തരുടെയും  വ്യക്തിത്വത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്.  ട്രോപ്പിക്കൽ മിസ്റ്റ് കളറിൽ ലഭ്യമാകുന്ന വാഹനം  രാജ്യത്തെ വൈവിധ്യമാർന്ന ഭൂപ്രകൃതിക്ക് ഇണങ്ങുന്നതാണെന്നും കമ്പനി പറയുന്നു. 

വിവേകമതികളും മാറി കൊണ്ടിരിക്കുന്നതുമായ എസ് യു വി ഉപഭോക്താക്കളുടെ സ്വപ്‍നങ്ങളെ സാക്ഷാത്കരിക്കുന്നതാണ് പുതിയ സഫാരിയെന്നും 2020 തുടക്കമിട്ട ’ന്യൂ ഫോർ എവർ‘  കാറുകളുടെയും എസ് യു വികളുടെയും നിരയിൽ പുതിയ സഫാരി മുൻപന്തിയിലാണെന്നും ടാറ്റാ മോട്ടോർസ് എംഡിയും സിഇഒയുമായ ഗുതെർ ബുഷെക് ന്യൂ സഫാരിക്ക് തുടക്കമിട്ട് കൊണ്ട് അഭിപ്രായപ്പെട്ടു. ടാറ്റാ മോട്ടോർസിൻറെ തന്ത്രപ്രധാനമായ പരിവർത്തന നയത്തിലെ ഒരു നാഴികകല്ല് കൂടിയാവുകയാണ് പുതിയ സഫാരിയെന്നും വേഗത്തിൽ വളർച്ച പ്രകടമാക്കുന്ന വിപണി വിഭാഗത്തിൽ കമ്പനിയുടെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനുള്ള താത്പര്യത്തെ അടിവരയിടുന്നതാണ് പുതിയ സഫാരി പുറത്തിറക്കുന്നതിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അസാധാരണമായ  നിർമ്മാണ നിലവാരവും ആഡംബര അനുഭവവും കുരുത്തും പ്രകടനവും , ബ്രാൻറിൻറെ പാരമ്പര്യവും ‘ ന്യൂഫോർ എവർ’ വാഹനങ്ങളുടെ സവിശേഷതകളായ  സേഫ്റ്റി, സ്റ്റൈൽ, ഡ്രൈവബിലിറ്റിയും ഒത്ത് ചേർന്ന പുതിയ സഫാരി ഒരിക്കൽ കൂടി ഇന്ത്യൻ നിരത്തുകൾ ഭരിക്കാൻ തയ്യാറെടുക്കുകയാണെന്നും ഗുതെർ ബുഷെക് വ്യക്തമാക്കി. 

സഫാരിയാണ് ഇന്ത്യയ്ക്ക് എസ് യു വി ലൈഫ് സ്റ്റൈൽ പരിചയപ്പെടുത്തിയതെന്നും സമകാലീനമായ പുതിയ അവതാർ  ഇന്നത്തെ എസ് യു വി ഉപഭോക്താക്കളുടെ ബഹുമുഖമായ ലൈഫ് സ്റ്റൈലുമായി ചേർന്ന് നിൽക്കുന്നതാണെന്നും ടാറ്റാ മോട്ടോർസ്  പാസഞ്ചർ വെഹിക്കിൾ ബിസ്നസ് യൂണിറ്റ് പ്രസിഡൻറ് ഷൈലേഷ് ചന്ദ്ര പറഞ്ഞു. മൃദുവായ വാഹനാകവശവും , ആഡംബര ഫീച്ചറുകളും, മികച്ച കണക്ടിവിറ്റിയും വാഹനം മുന്നോട്ട്  വയ്ക്കുന്നുണ്ട്. വിവിധ സവിശേഷതകളുടെ ഒരു കലർപ്പ് എന്നതിനേക്കാൾ സഫാരി  ജീവിത നിലവാരത്തെ പലമടങ്ങ് മൂല്യവത്താക്കുന്നുണ്ട്. ‘ അഡ്വഞ്ചർ ’ രൂപഭാവത്തോടെ പുറത്തിറക്കിയിരിക്കുന്ന വാഹനം ഉപഭോക്താക്കൾക്ക് അവരുടെ വ്യക്തിത്വത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാൻ കൂടുതൽ  സാധ്യതകൾ നൽകുന്നുവെന്നും‘റീക്ലെയിം യുവർ  ലൈഫ് ”  എന്ന വാക്യത്തെ അന്വർത്ഥമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.  

അങ്ങേയറ്റം ബഹുമുഖമായാണ് സഫാരി തയ്യാറാക്കിയിരിക്കുന്നതെന്നും നഗരത്തിന് അകത്തുള്ള യാത്രകൾ, എക്സ് പ്രസ് വേയിലൂടെയും അതിവേഗ യാത്ര, ഉൾ പ്രദേശങ്ങളിലൂടെയുള്ള അപരിചിത യാത്രകൾ എന്നിവയിലെല്ലാം തന്നെ സുഖകരവും അനായാസവുമായി അനുഭവം ഉറപ്പ് നൽകുന്നു പുതിയ സഫാരി എന്നും കമ്പനി അവകാശപ്പെടുന്നു. 2.0 ലിറ്റർ  ടർബോ ചാർജ്ഡ്  കെയ്റോടെക് എഞ്ചിൻ, അതിൻറെ    2741 വീൽ ബേസ്, മുഖമുദ്രയായി മാറുന്ന ഓയിസ്റ്റർ വൈറ്റ് ഇൻറീരിയർ അതോടൊപ്പമുള്ള ആഷ് വുഡ് ഫിനിഷ് ഡാഷ് ബോർഡ്, രാജകീയമായ പനോരമിക് സൺ റൂഫ് - വിശാലവും ഈ വിഭാഗത്തിലെ തന്നെ മികച്ചതുമായ പനോരമിക് സൺ റൂഫ്, 6,7 സീറ്റ് ഓപ്ഷൻ,  8.8 ഇഞ്ച് ഫ്ലോട്ടിങ് ഐലൻറ് ഇൻഫോടെയ്മെൻറ് സിസ്റ്റം എന്നിവ മുഖ്യ സവിശേഷതകളാണ്. 

ടാറ്റാ മോട്ടോർസിൻറെ എല്ലാ ഉത്പന്നങ്ങളെയും പോലെ സഫാരിയും വിവിധ സുരക്ഷാ സവിശേഷതകളടങ്ങുന്നതാണ്. ഡിസ്ക് ബ്രേക്സ്, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, 14 ഫക്ഷണൽ സാധ്യതകളോടെ ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം എന്നിവ ലഭ്യമാക്കിയിരിക്കുന്നു.   ബോസ് മോഡ് കുടുതൽ സൗകര്യപ്രദമായ യാത്രക്കും അനുയോജ്യമാണ്. ലിവിങ് റൂം അനുഭവം വാഹനത്തിന് അകത്ത് യാത്രയിലുടനീളം  നൽകാവുന്ന വിധമാണ് ഇൻറീരിയർ. ഇത് കൂടാതെ വാഹനം റോയൽ ബ്ലൂവിനൊപ്പം ഡേടോണ ഗ്രേ, ട്രോപ്പിക്കല്‍ മിസ്റ്റ്‌ ഓർകസ് വൈറ്റ് നിറങ്ങളിലും ലഭ്യമാണ്. 

സ്റ്റൈലിന് അൽപം പ്രാധാന്യം ഉയർത്തി പുതിയ അഡ്വഞ്ചർ രൂപഭാവമാണുള്ളത്. ആർ 18 ബ്ലാക് ടിൻറഡ് ചാർക്കോൾ ഗ്രേ മെഷീൻഡ് അലോയ്,  പിയാനോ ബ്ലാക് ഗ്രിൽ, റൂഫ് റെയിൽ ഇൻസെർട്സ്, , ഔട്ടർ ഡോർ ഹാൻറിൽസ്, ബോണറ്റിൽ സഫാരി  മസ്കോട്ട്, മൃദുവായതും എർത്തി ബ്രൌണുമായ ഇൻറീരിയർ, ഡാർക് ക്രോമായ എയർ വെൻറ്, നോബ്, സ്വിച്ചുകൾ,  ഇന്നർ ഡോർ ഹാൻറിൽ,  ഗ്രാബ് ഹാൻറിൽ, ഇൻസ്ട്രുമെൻറൽ ക്ലസ്റ്റർ.  പിയാനോ ബ്ലാക് സ്റ്റീറിങ് വീൽ, ഗ്രാബ് ഹാൻറിൽ, ഫ്ലോർ കൺസോൾ ഫ്രെയിം, ഐപി മിഡ് പാഡ് ഫിനിഷർ.   പുതിയ സഫാരി ഒമ്പത് വാരിയൻറിൽ ലഭ്യമാകും. എക്സ് ഇ നിന്ന് തുടങ്ങി എക്സ് ഇസെഡ് എ പ്ല്സ് വരെയാണ് വാരിയൻറുകൾ. 

ടാറ്റാ മോട്ടോർസിൻറെ ഇംപാക്ട് 2.0 ഡിസൈൻ പാരമ്പര്യവും തെളിയിക്കപ്പെട്ട ഒഎംഇജിഎആർസി ശേഷിയും കൂടിചേർന്നാണ് പുതിയ സഫാരിയും ഒരുക്കിയിട്ടുള്ളത്. ലാൻറ് റോവറിൻറെ ഡി8 പ്ലാറ്റ് ഫോമിൽ നിന്ന് ഉരുത്തിരിഞ്ഞ നവീനമായ ആർക്കിടെക്ട് രീതിയാണ് ഒഎംഇജിഎആർസി. എസ് യു വി നിർമ്മാണത്തിലെ ഉന്നത നിലവാരമാണിത് സൂചിപ്പിക്കുന്നത്. ഹാരിയറിൽ തന്നെ ഒഎംഇജിഎആർസി ആർക്കിടെക്ട് വിദ്യ കരുത്ത് തെളിയിച്ചതാണ്.   

രാജ്യത്ത് ഏറ്റവും വേഗതയോട വളർച്ച പ്രകടമാക്കുന്ന വിഭാഗമാണ് എസ് യു വികളുടേത്. പുതിയ സഫാരി കമ്പനിയുടെ വളർച്ചയെ ത്വരിതപ്പെടുത്തും. 20 ശതമാനം വളർച്ചയാണ് എസ് യുവി വിൽപ്പനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കമ്പനി പ്രകടമാക്കുന്നത്.   

വെല്ലുവിളി നിറഞ്ഞ കഴിഞ്ഞ വർഷം പാസഞ്ചർ വെഹിക്കിൾ വിഭാഗത്തിൽ ടാറ്റാ മോട്ടോർസിന് മികച്ച പ്രകടനംകാഴ്ച വെയ്കാനായി. 23000 യൂണിറ്റുകൾ 2020 ഒക്ടോബർ മുതൽ ഓരോ മാസവും വിൽപ്പന നടത്തുകയും ചെയ്തു. 2021 ധനകാര്യവർഷത്തിൽ മൂന്നാം പാദത്തിൽ കഴിഞ്ഞ 33 പാദത്തിലെ ഏറ്റവും ഉയർന്ന വിൽപ്പനയും നടന്നു. കഴിഞ്ഞ വർഷം പുറത്തിറക്കിയ  ബിഎസ്  6 ന് ഉയർന്ന ആവശ്യക്കാരാണുള്ളത്.  ന്യൂ ഫോർ എവർ റെയ്ഞ്ച് വാഹനങ്ങൾക്കുള്ള ആവശ്യക്കാർ കൂടുകയാണ്.  ടാറ്റാ ആൾട്രോസ് മുതൽ ബിഎസ് 6 ഹാരിയർ വരെയുള്ള വാഹനങ്ങൾക്ക് മികച്ച വിപണികണ്ടെത്താനാകുന്നുണ്ട്.

click me!