വരുന്നൂ പുത്തന്‍ ട്രയംഫ് സ്പീഡ് ട്രിപ്പിള്‍ 1200 ആര്‍എസ്

Web Desk   | Asianet News
Published : Jan 16, 2021, 04:05 PM IST
വരുന്നൂ പുത്തന്‍ ട്രയംഫ് സ്പീഡ് ട്രിപ്പിള്‍ 1200 ആര്‍എസ്

Synopsis

ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫ്  തങ്ങളുടെ വരാനിരിക്കുന്ന സ്പീഡ് ട്രിപ്പിള്‍ 1200 ആര്‍.എസ്. മോട്ടോര്‍സൈക്കിളിന്റെ ടീസര്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു.

ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫ്  തങ്ങളുടെ വരാനിരിക്കുന്ന സ്പീഡ് ട്രിപ്പിള്‍ 1200 ആര്‍.എസ്. മോട്ടോര്‍സൈക്കിളിന്റെ ടീസര്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു. 2021 ജനുവരി 26 -ന് ബൈക്ക് ആഗോളതലത്തില്‍ അവതരിപ്പിക്കുമെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ സ്പീഡ് ട്രിപ്പിള്‍ 1200 RS സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍.എസിലെ ആംഗ്രി ഐബ്രോ എല്‍ഇഡി ഡിആര്‍എല്ലുകളുള്ള സമാനമായ ഹെഡ് ലാമ്പ് ഡിസൈന്‍ തുടര്‍ന്നും നല്‍കിയിരിക്കുന്നതായി ടീസര്‍ വ്യക്തമാക്കുന്നു. ഇന്ധന ടാങ്കില്‍ കാണുന്ന 'ആര്‍.എസ്.' ഗ്രാഫിക്‌സും M-ആകൃതിയിലുള്ള എല്‍.ഇ.ഡി. ടൈല്‍ലൈറ്റുകളും ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. മുന്‍വശത്തെ ഗോള്‍ഡന്‍ ഫോര്‍ക്കുകളും 'ട്രയംഫ്' ലോഗോയുള്ള കാര്‍ബണ്‍-ഫൈബര്‍ ഫെന്‍ഡറും ചിത്രങ്ങളില്‍ കാണാം.

സ്പീഡ് ട്രിപ്പിള്‍ 1200 ആര്‍.എസിന്റെ പുതിയ ടീസര്‍ വീഡിയോയും ട്രയംഫ് പുറത്തിറക്കി. വരാനിരിക്കുന്ന സ്പീഡ് ട്രിപ്പിള്‍ 1200 ആര്‍.എസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ട്രയംഫ് ഇതുവരെ നല്‍കിയിട്ടില്ല. ഇന്ത്യയില്‍ ആറുമാസത്തിനുള്ളില്‍ പുതിയ ഒമ്പത് മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് കമ്പനി അടുത്തിടെ അറിയിച്ചിരുന്നു. പുതിയ ട്രൈഡന്റ് 660, ടൈഗര്‍ 850 എന്നിവ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സ്പീഡ് ട്രിപ്പിള്‍ 1200 ആര്‍.എസ്. ഉടന്‍ പട്ടികയില്‍പ്പെടുത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

2020 നവംബറില്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി അപ്രൂവഡ് ട്രയംഫ് എന്ന പേരില്‍ പുതിയ പ്രോഗ്രാം ആരംഭിച്ചിരുന്നു. ഈ പദ്ധതി ഉപയോഗിച്ച് കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ഈ പ്രോഗ്രാമിലൂടെ ട്രയംഫ് കുടുംബത്തിന്റെ ഭാഗമാകാനും ബ്രാന്‍ഡും അതിന്റെ മോട്ടോര്‍ സൈക്കിളുകളും അനുഭവിക്കാനും അവസരം നൽകുന്നു. ഇതിനോടൊപ്പം പ്രീ-ഉടമസ്ഥതയിലുള്ള മോട്ടോര്‍ സൈക്കിള്‍ ബിസിനസ്സിനായി കമ്പനി ഒരു പ്രത്യേക വെബ്സൈറ്റും തുടങ്ങി. ഇത് ഉപഭോക്താക്കള്‍ക്ക് പുതിയ ട്രയംഫ് തടസ്സരഹിതമായ ഉടമസ്ഥാവകാശ അനുഭവം നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സമഗ്രമായ ഒരു ചെക്ക്‌ലിസ്റ്റ് വഴി പോകുമെന്നാണ് സൂചന.

റിപ്പോർട്ട് പ്രകാരം ട്രയംഫ് വാങ്ങിയ തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് പരിധിയില്ലാത്ത കിലോമീറ്റര്‍ മൈലേജ് വാറണ്ടിയും നൽകുന്നുണ്ട്. ട്രയംഫ് അംഗീകൃത സര്‍ട്ടിഫിക്കറ്റ്, വാഹന സര്‍വീസ്, ഉടമസ്ഥാവകാശം, ഒരു വര്‍ഷത്തേക്കുള്ള റോഡ്‌സൈഡ് അസിസ്റ്റ്, സാധുവായ PUC-യും ഫിനാന്‍സിംഗും ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള സൗകര്യം എന്നിവയാണ് മറ്റ് ഓഫറുകൾ.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം