എംടി 09 ന്റെ പുതിയ പതിപ്പ് അവതരിപ്പിച്ച് യമഹ

By Web TeamFirst Published Oct 30, 2020, 11:26 PM IST
Highlights

കൂടുതല്‍ ഷാര്‍പ്പ് ലുക്കില്‍ ഒരുങ്ങിയിരിക്കുന്ന എംടി 09ല്‍ ഫുള്‍ എല്‍ഇഡി ലൈറ്റിംഗാണ് യമഹ ഉപയോഗിച്ചിരിക്കുന്നത്.
 


ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ യമഹ എംടി 09 മോഡലിന്റെ പുതിയ പതിപ്പിനെ അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ചു. എഞ്ചിന്‍ യൂറോ 5 നിലവാരത്തിലേക്കും ബ്രാന്‍ഡ് പരിഷ്‌ക്കരിച്ചു. നിലവിലുണ്ടായിരുന്ന എഞ്ചിന്‍ ശേഷി 42 സിസി വര്‍ധിപ്പിച്ച് അത് ഇപ്പോള്‍ 889 സിസി ആക്കി. പുതിയ എഞ്ചിന്‍ 10,000 ആര്‍പിഎം-എ 118 ബിഎച്ച്പി കരുത്തും സൃഷ്ടിക്കും. ടോര്‍ഖ് 87.5 എന്‍എം-എ നിന്ന് 93 എന്‍എം ആയി ഉയര്‍ന്നുവെന്നും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂടുതല്‍ ഷാര്‍പ്പ് ലുക്കില്‍ ഒരുങ്ങിയിരിക്കുന്ന എംടി 09ല്‍ ഫുള്‍ എല്‍ഇഡി ലൈറ്റിംഗാണ് യമഹ ഉപയോഗിച്ചിരിക്കുന്നത്. ഏവരെയും ആകര്‍ഷിക്കുന്ന തരത്തിലാണ് ബൈക്കിന്റെ ബോഡി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പുതിയ മോഡലിന് സ്വിച്ച് ഗിയറിനൊപ്പം ആക്‌സസ് ചെയ്യാന്‍ കഴിയുന്ന ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുന്നു. സിക്‌സ്-ആക്‌സിസ് ഇന്റേഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റാണ് (കങഡ) ങഠ09 ല്‍ ഇടംപിടിച്ചിരിക്കുന്നത്.

പുതിയ ഇന്‍ടേക്കുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്യുവല്‍ ഇഞ്ചക്ഷന്‍ സിസ്റ്റം, പുതിയ എക്സ്ഹോസ്റ്റ് എന്നിവയും വാഹനത്തെ വേറിട്ടതാക്കുന്നു. കൂടാതെ 2021 യമഹ എംടി 09ന്റെ ക്യാം ഷാഫ്റ്റുകള്‍, പിസ്റ്റണ്‍, റോഡ്സ്, ക്രാങ്കേസ് എന്നിവയും പുതിയതാണ്. ബൈക്കിന്റെ ചാസി ഭാരം കുറഞ്ഞ ഡെല്‍റ്റാബോക്‌സ് ഫ്രെയിമാണ്. കൂടാതെ സബ്‌ഫ്രെയിമും സ്വിംഗര്‍മും പുതിയതായതിനാല്‍ ഭാരം നിയന്ത്രിക്കാന്‍ സഹായിച്ചിട്ടുണ്ട്. പുതിയ പതിപ്പിന് ഇപ്പോള്‍ 189 കിലോഗ്രാം ഭാരമാണുള്ളത്. മോഡലിന്റെ വില യമഹ ഇനിയും വെളിപ്പെടുത്തിയിട്ടില്ല.  നിലവിലുള്ളതിനേക്കാള്‍ കൂടുതലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!