പരിഷ്‍കരിച്ച 2021 N-മാക്സ് 125 അവതരിപ്പിച്ച് യമഹ

Web Desk   | Asianet News
Published : May 27, 2021, 11:22 PM IST
പരിഷ്‍കരിച്ച 2021 N-മാക്സ് 125 അവതരിപ്പിച്ച് യമഹ

Synopsis

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ പരിഷ്‍കരിച്ച 2021 N-മാക്സ് 125 -നെ അവതരിപ്പിച്ചു

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ പരിഷ്‍കരിച്ച 2021 N-മാക്സ് 125 -നെ അവതരിപ്പിച്ചു. ജാപ്പനീസ് വിപണിയിലാണ് വാഹനത്തിന്‍റെ അവതരണം എന്ന് ഗാഡി വാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 ജൂൺ 28 മുതൽ ജപ്പാനിൽ മാക്സി-സ്‍കൂട്ടർ വിൽപ്പനയ്ക്ക് ലഭ്യമാവും. ഔട്ട്‌ഗോയിംഗ് മോഡലിനെ അപേക്ഷിച്ച് ധാരാളം അപ്‌ഡേറ്റുകൾ പുതിയ മോഡലിനുണ്ട്. 

ഡ്യുവൽ എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽ‌ലൈറ്റ് എന്നിവയുള്ള സ്പോർട്ടി ഡിസൈൻ 2021 N-മാക്സ് വാഗ്ദാനം ചെയ്യുന്നു. ഫെയറിംഗിന്‌ വലുപ്പമേറിയതും എയറോഡൈനാമിക്കുമായ രൂപകൽപ്പനയുണ്ട്. ഇപ്പോൾ യൂറോ 5 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന പുതുക്കിയ 124 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിൻ N-മാക്സിന് ലഭിക്കുന്നു.

മുമ്പത്തെപ്പോലെ തന്നെ 11.8 bhp കരുത്തും ഉത്പാദിപ്പിക്കാൻ പവർപ്ലാന്റിന് കഴിയും. എന്നിരുന്നാലും, പരമാവധി 11 Nm torque ഉം പുറപ്പെടുവിക്കുന്നു, ഇത് ഔട്ട്‌ഗോയിംഗ് മോഡലിനെ അപേക്ഷിച്ച് 1.0 Nm കുറവാണ്.

സ്‍കൂട്ടറിന് യമഹയുടെ VVA (വേരിയബിൾ വാൽവ് ആക്യുവേഷൻ) സാങ്കേതികവിദ്യയും ലഭിക്കുന്നു, ഇത് ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റത്തോടൊപ്പം റെവ്വ് ശ്രേണിയിലുടനീളം പവർ ഡെലിവറി മെച്ചപ്പെടുത്തുന്നുമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

ബിവൈഡി: 15 ദശലക്ഷം ഇവികൾ; ലോകം കീഴടക്കുന്നുവോ?
15 മിനിറ്റിനുള്ളിൽ കാർ ചാർജ് ചെയ്യാം; ടെസ്‌ലയുടെ ആദ്യ ചാർജിംഗ് സ്റ്റേഷൻ ഗുരുഗ്രാമിൽ