പുതിയ ട്രേസർ 9 GT എബിഎസ് സ്‌പോർട്‌സ് ടൂററുമായി യമഹ

By Web TeamFirst Published Jun 29, 2021, 7:36 PM IST
Highlights

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ പുതിയ ട്രേസർ 9 GT എബിഎസ് സ്‌പോർട്‌സ് ടൂറർ മോട്ടോർസൈക്കിളിനെ പുറത്തിറക്കി

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ പുതിയ ട്രേസർ 9 GT എബിഎസ് സ്‌പോർട്‌സ് ടൂറർ മോട്ടോർസൈക്കിളിനെ പുറത്തിറക്കി. ജപ്പാനീസ് വിപണിയിൽ ആണ് വാഹനത്തിന്‍റെ അവതരണം എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പരിഷ്ക്കരിച്ച MT-09 എബി‌എസിനെ അടിസ്ഥാനമാക്കിയാണ് ഈ പ്രീമിയം ബൈക്കിനെ ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകള്‍. ബ്ലൂഷ് വൈറ്റ് മെറ്റാലിക് 2, വിവിഡ്രഡ് സോളിഡ് K, മാറ്റ് ഡാർക്ക് ഗ്രേ മെറ്റാലിക് A എന്നീ നിറങ്ങളിൽ ബൈക്ക് ലഭിക്കും.

888 സിസി ഇൻ‌ലൈൻ ത്രീ സിലിണ്ടർ വാട്ടർ-കൂൾഡ് എഞ്ചിനാണ് ട്രേസർ 9 GT എബിഎസ് മോഡലിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 10,000 rpm-ൽ‌ പരമാവധി 118 bhp കരുത്തും 7,000 rpm-ൽ‌ 93 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്സാണ് ട്രാന്‍സ്‍മിഷന്‍. മുന്നിൽ ഇരട്ട ഡിസ്‍കും പിന്നിൽ സിംഗിൾ ഡിസ്ക്കുമാണ് ബ്രേക്കിംഗ്.

ചെറിയ മാറ്റങ്ങളോടെയാണ് മോഡൽ എത്തുന്നത്. പുതുക്കിയ ബോഡി ഘടനയും സ്റ്റൈലിംഗും, നവീകരിച്ച സസ്പെൻഷൻ സജ്ജീകരണം, ഒരു പുതിയ എഞ്ചിൻ, ഫ്രെയിം, ഭാരം കുറഞ്ഞ അലുമിനിയം വീലുകൾ, ഐഎംയു തുടങ്ങിയവ നൽകി. അധിക ഫെയറിംഗ്, ഉയരമുള്ള വിൻഡ്‌സ്ക്രീൻ, നക്കിൾ ഗാർഡുകൾ, അണ്ടർ‌ബെല്ലി എക്‌സ്‌ഹോസ്റ്റ് എന്നിവയും ലഭിക്കുന്നു. പ്രീമിയം സ്‌പോർട്‌സ് ടൂററിന്റെ 1000 യൂണിറ്റുകൾ പ്രതിവർഷം ആഭ്യന്തര വിപണിയിൽ വിറ്റഴിക്കാനാണ് കമ്പനിയുടെ പദ്ധതി എന്നാണ് റിപ്പോർട്ട്.

സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം, സൈഡ് കേസിനുള്ള സ്റ്റേ, ചങ്കി 18 ലിറ്റർ ഫ്യുവൽ ടാങ്ക് എന്നിവയാണ് ട്രേസർ 9 GTയുടെ മറ്റു പ്രത്യേകതകൾ. എൽഇഡി ഹെഡ്‌ലാമ്പ്, പുനർരൂപകൽപ്പന ചെയ്‍ത ടെയിൽ ലാമ്പും സ്‌പോർട്‌സ് ടൂററിന്റെ ഭംഗ് കൂട്ടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!