BMW X3 facelift : ലോഞ്ചിനു മുന്നോടിയായി X3 ഫേസ്‌ലിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് തുടങ്ങി ബിഎംഡബ്ല്യു

By Web TeamFirst Published Jan 13, 2022, 7:14 PM IST
Highlights

2021 ൽ വിദേശത്ത് അവതരിപ്പിച്ച X3 ഫെയ്‌സ്‌ലിഫ്റ്റിൽ കാണുന്ന മിക്ക അപ്‌ഡേറ്റുകളും ഇന്ത്യ-സ്പെക്ക് മോഡലിലും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ BMW X3 ഫെയ്‌സ്‌ലിഫ്റ്റ് (BMW X3 facelift) വരും ആഴ്‌ചകളിൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ ഈ മോഡലിന്‍റെ പ്രീ-ബുക്കിംഗ് ഔദ്യോഗികമായി സ്വീകരിച്ച് തുടങ്ങിയിരിക്കുകയാണ് കമ്പനി എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 ൽ വിദേശത്ത് അവതരിപ്പിച്ച X3 ഫെയ്‌സ്‌ലിഫ്റ്റിൽ കാണുന്ന മിക്ക അപ്‌ഡേറ്റുകളും ഇന്ത്യ-സ്പെക്ക് മോഡലിലും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.  

ഉപഭോക്താക്കൾക്ക് പുതിയ X3 ഓൺലൈനായും അവരുടെ പ്രാദേശിക BMW ഡീലർഷിപ്പുകൾ വഴിയും ബുക്ക് ചെയ്യാം. കൂടാതെ, ആഡംബര എസ്‌യുവി മുൻകൂട്ടി ബുക്ക് ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും 20 ഇഞ്ച് ‘എം’ അലോയി വീലുകളിലേക്ക് സൗജന്യ അപ്‌ഗ്രേഡും ബിഎംഡബ്ല്യു ഇന്ത്യ വാഗ്‍ദാനം ചെയ്യുന്നു. രണ്ട് ലക്ഷം രൂപയോളം വിലയുണ്ട് ഇതിന്. 

2022 BMW X3 ഫേസ്‌ലിഫ്റ്റ്: എന്താണ് പുതിയത്?
മാറ്റങ്ങൾ സൂക്ഷ്മമാണെങ്കിലും, X3 ഫെയ്‌സ്‌ലിഫ്റ്റിൽ വലിയ കിഡ്‌നി ഗ്രിൽ, പുതിയ എൽഇഡി ഹെഡ്‌ലൈറ്റുകൾ, പുതിയ ഫ്രണ്ട് ആപ്രോൺ, വിൻഡോയ്ക്ക് ചുറ്റിലും റൂഫ് റെയിലുകളിലും അലുമിനിയം ഫിനിഷ് എന്നിവ ഉൾപ്പെടുന്നു. പിൻഭാഗത്ത്, ടെയിൽ ലൈറ്റുകളും പുതുക്കി, ഇപ്പോൾ മെലിഞ്ഞതും കൂടുതൽ ഭംഗിയുള്ളതുമാണ്. റീപ്രൊഫൈൽ ചെയ്‍ത പിൻ ബമ്പറും എക്‌സ്‌ഹോസ്റ്റുകളും കൂടുതൽ പ്രകടമാണ്.

അകത്ത്, പുതിയ 4 സീരീസിന് അനുസൃതമായി, X3-ന്റെ ക്യാബിൻ പരിഷ്കരിച്ച സെന്റർ കൺസോൾ ഉപയോഗിച്ച് നവീകരിക്കും. ഇതിനർത്ഥം പുതിയ 12.3-ഇഞ്ച് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സെന്റർ സ്റ്റേജിൽ നല്‍കും.  ഒപ്പം അപ്‌ഡേറ്റ് ചെയ്‍ത ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സെന്റർ കൺസോളിൽ അപ്‌ഡേറ്റ് ചെയ്‍ത സ്വിച്ച് ഗിയറും ഉണ്ടായിരിക്കും.

പ്രതീക്ഷിക്കുന്ന പവർട്രെയിനുകൾ
പുതിയ X3യില്‍ നിലവിലെ മോഡലിന്‍റെ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു. ബിഎംഡബ്ല്യുവിന്റെ xDrive ഓൾ-വീൽ ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കിയ 2.0-ലിറ്റർ, നാല് സിലിണ്ടർ ടർബോ-പെട്രോൾ, ടർബോ-ഡീസൽ യൂണിറ്റുകൾ തുടർന്നും ഉപയോഗിച്ചേക്കും എന്ന് കരുതാം.

അതേസമയം, X3 ഫേസ്‌ലിഫ്റ്റിന്റെ (30e) പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പോ വിദേശത്ത് ലഭ്യമായ ഓൾ-ഇലക്‌ട്രിക് iX3-യോ ഇതുവരെ ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിക്കാൻ സാധ്യതയില്ല. ഉയർന്ന കരുത്തുള്ള 3.0 ലിറ്റർ, ആറ് സിലിണ്ടർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഇന്ത്യയിൽ നൽകുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.

എതിരാളികളും പ്രതീക്ഷിക്കുന്ന വിലയും
മുമ്പത്തെ പോലെ, BMW X3 ഫേസ്‌ലിഫ്റ്റ് അടുത്തിടെ പുറത്തിറക്കിയ ഔഡി Q5 ഫെയ്‌സ്‌ലിഫ്റ്റ്, അതുപോലെ തന്നെ മെഴ്‌സിഡസ് ബെൻസ് GLC, ലാൻഡ് റോവർ ഡിസ്‌കവറി സ്‌പോർട്ട്, വോൾവോ XC60 എന്നിവയുമായി മത്സരിക്കും. ബിഎംഡബ്ല്യു X3 ഫെയ്‌സ്‌ലിഫ്റ്റിന്റെ എക്‌സ് ഷോറൂം വില 55 ലക്ഷം മുതൽ 70 ലക്ഷം രൂപ വരെയായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!