
ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മാവെറിക് പിക്കപ്പ് ട്രക്കിനെ അവതരിപ്പിച്ചു. ഏറെക്കാലത്തെ കാത്തിരിപ്പിന് ഒടുവിലാണ് വാഹനത്തിന്‍റെ അവതരണം. 21,490 ഡോളര്‍ ആണ് വാഹനത്തിന്‍റെ വിലയെന്ന് കാര്‍ ന്യൂസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഏകദേശം 15.66 ലക്ഷം ഇന്ത്യന്‍ രൂപയോളം വരും.
ഫോര്‍ഡ് ബ്രോങ്കോ സ്‌പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള മോഡൽ ഒരു യൂണിബോഡി നിർമ്മാണമാണ്. ഒരു ഹൈബ്രിഡ് പവർട്രെയിൻ സ്റ്റാൻഡേർഡായി വാഹനത്തില്‍ ഉണ്ട്. കോംപാക്ട് ഫോർഡ് മാവെറിക് ബ്രാൻഡിന്റെ വിശാലമായ പിക്കപ്പ് ട്രക്കുകൾ ശക്തിപ്പെടുത്തുന്നതിന് സഹായിക്കും. പുറത്ത്, ഹെക്സഗണൽ ആകൃതിയിലുള്ള ഇൻസേർട്ടുകളടങ്ങുന്ന ബ്ലാക്ക് ഗ്രില്ലും C ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകളും ഇരട്ട ക്രോം സ്ട്രിപ്പുകളും ബ്ലൂ ഓവൽ ബാഡ്‍ജും കണക്ട് ചെയ്‌തിരിക്കുന്ന ആമ്പർ ലൈറ്റിംഗ് ക്ലസ്റ്ററിനൊപ്പം ഒരു അപ്പറൈറ്റ് ഫ്രണ്ട് ഫാസിയ വാഹനത്തിന് ലഭിക്കുന്നു.
ലോവർ സെൻട്രൽ എയർ ഇൻലെറ്റിനുപുറമെ, വൃത്താകൃതിയിലുള്ള വീൽ ആർച്ചുകൾ, വൃത്തിയുള്ള സൈഡ് പ്രൊഫൈൽ, റാക്ക്ഡ് ഫ്രണ്ട് വിൻഡ്ഷീൽഡ്, മസ്കുലാർ ബോണറ്റ് എന്നിവ ഫോർഡ് മാവെറിക്കിലുണ്ട്. എൻട്രി ലെവൽ ഫോർഡ് മാവെറിക്കിന് 2.5 ലിറ്റർ ഇൻലൈൻ നാല് സിലിണ്ടർ ഹൈബ്രിഡ് എഞ്ചിനിൽ നിന്നാണ് പവർ ലഭിക്കുന്നത്, ഇത് 191 bhp കരുത്തും 210 Nm ടോര്‍ഖും ഉത്പാദിപ്പിക്കും. വാഹനം ഈ വർഷാവസാനം അമേരിക്കയിലെ ഡീലർഷിപ്പുകളിൽ എത്തും.
അടുത്തിടെ ഫോർഡിന്‍റെ വിഖ്യാത മോഡലായ F-150 പിക്കപ്പ് ട്രക്കിനെ ഇലക്ട്രിക്ക് കരുത്തില്‍ അവതരിപ്പിച്ചിരുന്നു. ഫോര്‍ഡിന്‍റെ ആസ്ഥാനമായ ഡിയര്‍ബോണില്‍ പ്രത്യേകം സംഘടിപ്പിച്ച പരിപാടിയിലാണ് ഫോര്‍ഡ് എഫ് 150 ലൈറ്റ്‌നിംഗ് അവതരിപ്പിച്ചത്. കാഴ്ച്ചയില്‍ മറ്റേതൊരു എഫ് 150 പോലെയാണ് ലൈറ്റ്‌നിംഗും. വിരിഞ്ഞ നെഞ്ച്, അഞ്ച് അടി നീളമുള്ള ട്രക്ക് ബെഡ്, എല്ലാ പ്രായോഗികതയോടെയും ഇരട്ട കാബ് എന്നിവ ലഭിച്ചു. കുത്തനെ നല്‍കിയ ഹെഡ്‌ലാംപുകളെ ബന്ധിപ്പിച്ച ലൈറ്റ് സ്ട്രിപ്പ് പുതിയതാണ്. ടെയ്ല്‍ ലാംപ് സമാനമാണെങ്കിലും ലൈറ്റ്‌നിംഗ് മോഡലില്‍ കൂടുതല്‍ ആകര്‍ഷകമാണ്. വാഹനത്തിനകത്ത്, പൂര്‍ണ ഡിജിറ്റലായ ഡ്രൈവര്‍ ഡിസ്‌പ്ലേ, പുതുതായി 15.5 ഇഞ്ച് വെര്‍ട്ടിക്കല്‍ ഡിസ്‌പ്ലേ, ഒടിഎ അപ്‌ഡേറ്റുകള്‍ സഹിതം സിങ്ക് 4 ഇന്റര്‍ഫേസ് എന്നിവ ഫീച്ചറുകളാണ്. ഫോഡിന്റെ ഇന്റലിജന്റ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ സംവിധാനമായ പുതിയ ബ്ലൂക്രൂസ് മറ്റൊരു പ്രധാന ഫീച്ചറാണ്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona