2022 Maruti Brezza : പുത്തന്‍ ബ്രെസയില്‍ ഈ സംവിധാനവും!

By Web TeamFirst Published Jun 22, 2022, 12:08 PM IST
Highlights

പുതിയ മാരുതി സുസുക്കി ബ്രെസയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു

2022 മോഡൽ മാരുതി സുസുക്കി ബ്രെസയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ് ഓരോ ദിവസവും. മാരുതിയുടെ ആദ്യത്തേതായ സൺറൂഫ് ഫീച്ചർ പുത്തന്‍ ബ്രെസയില്‍ കമ്പനി നേരത്തെ സ്ഥിരീകരിച്ചിരുന്നുവെങ്കിൽ, ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാവ് ഇപ്പോൾ അതിന്റെ വരാനിരിക്കുന്ന സബ്-കോംപാക്റ്റ് എസ്‌യുവിയെ ഹെഡ്-അപ്പ് ഡിസ്‌പ്ലേ (എച്ച്‌യു‌ഡി) സുരക്ഷാ സവിശേഷതയോടെ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. മുമ്പ്, ഈ വർഷം ആദ്യം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയ പുതിയ തലമുറ ബലേനോയിലും ഇതേ ഫീച്ചർ കണ്ടിരുന്നു. ഈ സുരക്ഷാ ഫീച്ചറുള്ള കമ്പനിയുടെ നിരയിലെ രണ്ടാമത്തെ കാറായി പുതിയ ബ്രെസ എത്തുമെന്ന് ചുരുക്കം.

മാരുതി ഇന്ത്യയുടെ ജനപ്രിയ കാർ നിർമ്മാണ കമ്പനിയായി തുടരുന്നത് ഇങ്ങനെ

ബ്രെസയിൽ ചേർത്തിരിക്കുന്ന എച്ച്‍യുഡി സ്‌ക്രീൻ ഉപഭോക്താവിന് സുപ്രധാന വിവരങ്ങൾ പ്രദർശിപ്പിക്കുമെന്നും സുരക്ഷാ ഘടകം വർദ്ധിപ്പിക്കുമെന്നും കമ്പനി പറയുന്നു. “വേഗത, ആർ‌പി‌എം, ഇന്ധനക്ഷമത, ഊർജ പ്രവാഹം തുടങ്ങിയ സുപ്രധാന വിവരങ്ങൾ സൗകര്യപ്രദമായി പ്രദർശിപ്പിച്ച് റോഡിൽ നിന്ന് കണ്ണെടുക്കാതെ വാഹനമോടിക്കാൻ ഈ സവിശേഷത ഉപഭോക്താക്കളെ അനുവദിക്കും..” കമ്പനി വാര്‍ത്താക്കുറിപ്പിൽ പറഞ്ഞതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

"ഓട്ടോമാറ്റിക്ക് പ്രേമികളേ ഇതിലേ ഇതിലേ.." നിങ്ങള്‍ക്കൊരു ബ്രെസ നിറയെ സമ്മാനവുമായി മാരുതി!

ജൂൺ 30 ന് ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് എത്താനിരിക്കുന്ന ബ്രെസയുടെ പ്രീ-ലോഞ്ച് ബുക്കിംഗുകൾ മാരുതി പ്രഖ്യാപിച്ചു. അംഗീകൃത കമ്പനി ഡീലർഷിപ്പുകളിലും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഓൺലൈനായും 11,000 രൂപ ടോക്കൺ തുകയ്ക്ക് കാർ മുൻകൂട്ടി ബുക്ക് ചെയ്യാം.

പഠിച്ച പണി പതിനെട്ടും പയറ്റി ടാറ്റ, പക്ഷേ പത്തിലെട്ടും മാരുതി!

2016-ൽ ലോഞ്ച് ചെയ്‍ത ബ്രെസ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സബ് കോംപാക്റ്റ് എസ്‌യുവികളില്‍ ഒന്നാണ്. ഏറ്റവും പുതിയ മോഡലിൽ, അത് 'വിറ്റാര' പ്രിഫിക്‌സ് ഒഴിവാക്കും. അതായത് ഇനിമുതല്‍ ബ്രെസ എന്ന് മാത്രം വിളിക്കപ്പെടും. പുതിയ എക്സ്റ്റീരിയർ ലുക്കും ഫീച്ചറുകളും വാഹനത്തെ വേറിട്ടതാക്കും. നവീകരിച്ച ഒമ്പത് ഇഞ്ച് പ്രധാന ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, വയർലെസ് ചാർജിംഗ്, 360-ഡിഗ്രി ക്യാമറ, HUD, ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ പ്രധാന കാബിൻ ഹൈലൈറ്റുകളിൽ ഉൾപ്പെടും.

പുത്തന്‍ ബ്രെസയുടെ ബുക്കിംഗ് തുടങ്ങി മാരുതി

പുതിയ ബ്രെസ ഏഴ് വേരിയന്റുകളിൽ വാഗ്‍ദാനം ചെയ്യുന്നത് തുടരും. അതായത് പുതുക്കിയ എസ്‌യുവിക്കൊപ്പം മാരുതി സുസുക്കി വേരിയന്‍റ് ലൈനപ്പ് വികസിപ്പിക്കുന്നില്ല.  പുതിയ ബ്രെസയുടെ നാല് വകഭേദങ്ങളും സ്റ്റാൻഡേർഡായി അഞ്ച് സ്‍പീഡ് മാനുവൽ ഗിയർബോക്‌സുള്ള 1.5-ലിറ്റർ K15C നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലാണ് വരുന്നത്. അതേസമയം, XL6 , എർട്ടിഗ എന്നിവയിലും ലഭ്യമായ പുതിയ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് എസ്‌യുവിയുടെ മികച്ച മൂന്ന് ട്രിമ്മുകളിൽ വാഗ്‍ദാനം ചെയ്യും. 

ഇനി വണ്ടി പൊളിക്കാനും മാരുതി, ഇതാ ആ പൊളിക്കലിനെപ്പറ്റി അറിയേണ്ടതെല്ലാം!

വാഹനത്തിന്‍റെ ബാഹ്യ നിറങ്ങളെ സംബന്ധിച്ചിടത്തോളം, പുതിയ ബ്രെസ വെള്ള, സില്‍വര്‍, ചാര, ചുവപ്പ്, നീല, കാക്കി (പുതിയത്)  എന്നിങ്ങനെ ആറ് മോണോടോൺ ഷേഡുകളിൽ വരും. കറുപ്പ് മേൽക്കൂരയുള്ള ചുവപ്പ്, വെള്ള മേൽക്കൂരയുള്ള കാക്കി, കറുപ്പ് വെള്ളി മേൽക്കൂര എന്നിങ്ങനെ മൂന്ന് ഡ്യുവൽ ടോൺ നിറങ്ങളും വാഹനത്തിനുണ്ട്. ഡ്യുവൽ-ടോൺ കളർ ഓപ്‌ഷനുകൾ ഉയർന്ന സ്‌പെക്ക് ZXi, ZXi+ ട്രിമ്മുകളിലേക്ക് പരിമിതപ്പെടുത്തിയേക്കും. 

പുതിയ ടൊയോട്ട-മാരുതി മോഡല്‍, പ്രതീക്ഷിക്കുന്ന 21 പ്രധാന സവിശേഷതകൾ

click me!