പുത്തൻ ടെക്ക് നോളജിയും സ്റ്റൈലിംഗുമായി ഹ്യുണ്ടായ് i20 ഫേസ്‍ലിഫ്റ്റ്

Published : May 12, 2023, 04:06 PM IST
പുത്തൻ ടെക്ക് നോളജിയും സ്റ്റൈലിംഗുമായി ഹ്യുണ്ടായ് i20 ഫേസ്‍ലിഫ്റ്റ്

Synopsis

പുതിയ i20 ആദ്യം യൂറോപ്യൻ വിപണികളിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

പുതിയ 2024 ഹ്യുണ്ടായ് i20 ഫെയ്‌സ്‌ലിഫ്റ്റ് ഒടുവിൽ ഔദ്യോഗിക ചിത്രങ്ങളിലൂടെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു. ഹാച്ച്ബാക്കിന്റെ പരിഷ്‍കരിച്ച മോഡൽ പുതുക്കിയ, സ്റ്റൈലിഷ് ഡിസൈൻ കൊണ്ടുവരുന്നതാണെന്നും മികച്ച ഇൻ-ക്ലാസ് കണക്റ്റിവിറ്റി ഫീച്ചറുകൾ വാഗ്‍ദാനം ചെയ്യുമെന്നും കാർ നിർമ്മാതാവ് പറയുന്നു. നിലവിൽ, അതിന്റെ ഇന്ത്യൻ ലോഞ്ച് ടൈംലൈൻ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. എന്നിരുന്നാലും, പുതിയ i20 ആദ്യം യൂറോപ്യൻ വിപണികളിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

ഇതിന്റെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‍ത പതിപ്പിൽ അല്‍പ്പം പരിഷ്‌ക്കരിച്ച ഫ്രണ്ട്, റിയർ ബമ്പറുകൾ, ഇരുവശത്തും രണ്ട് വലിയ ആരോ ആകൃതിയിലുള്ള ഇൻലെറ്റുകൾ ഉള്ള ഗ്രില്ലും താഴത്തെ ഭാഗത്ത് കോൺട്രാസ്റ്റ് ബ്ലാക്ക് ഫിനിഷുള്ള കൂടുതൽ വ്യക്തവും വീതിയേറിയതുമായ ഭാഗവും ഉണ്ട്. ഹെഡ്‌ലാമ്പ് യൂണിറ്റുകളും ട്വീക്ക് ചെയ്‌തിരിക്കുന്നു. കൂടാതെ എൽഇഡി ഡിആർഎല്ലുകൾ ചെറുതായി പുനഃസ്ഥാപിച്ചിരിക്കുന്നു.

പുതിയ ഹ്യുണ്ടായ് i20 ഫെയ്‌സ്‌ലിഫ്റ്റ് പുതിയ 2D ലോഗോ അവതരിപ്പിക്കുന്നു. 16 ഇഞ്ച് ടയറുകളും (താഴ്ന്ന വേരിയന്റുകളിൽ), 17 ഇഞ്ച് ടയറുകളും (ഉയർന്ന ട്രിമ്മുകളിൽ) പുതുതായി രൂപകൽപ്പന ചെയ്‍ത അലോയി വീലുകളാണ് ഇതിന് ലഭിക്കുന്നത്. പിൻഭാഗത്തും ചില മാറ്റങ്ങൾ കാണാം. 2024 ഹ്യുണ്ടായ് i20-ൽ ഇസഡ് ആകൃതിയിലുള്ള എൽഇഡി ഇൻസെർട്ടുകളോട് കൂടിയ ചെറുതായി പുനർരൂപകൽപ്പന ചെയ്‍ത ടെയിൽലാമ്പുകൾ ഉണ്ട്.

ലുമെൻ ഗ്രേ പേൾ, ലൂസിഡ് ലൈം മെറ്റാലിക്, മെറ്റാ ബ്ലൂ പേൾ എന്നിങ്ങനെ മൂന്ന് പുതിയ നിറങ്ങൾ കാർ നിർമ്മാതാവ് അവതരിപ്പിച്ചു. ആഗോളതലത്തിൽ, ഫാന്റം ബ്ലാക്ക് പേൾ, അറ്റ്ലസ് വൈറ്റ്, ഡ്രാഗൺ റെഡ് പേൾ, അറോറ ഗ്രേ പേൾ, മാംഗ്രോവ് ഗ്രീൻ പേൾ എന്നീ നിറങ്ങളിലും ഹാച്ച്ബാക്ക് ലഭ്യമാണ്. ഓപ്ഷണൽ ബ്ലാക്ക് ഡ്യുവൽ ടോൺ റൂഫ് ഓപ്ഷനും ഉണ്ട്.

അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം സ്യൂട്ട് വാഗ്ദാനം ചെയ്യുന്ന ഫോർവേഡ് കൂട്ടിയിടി മുന്നറിയിപ്പ്, ലെയ്ൻ ഫോളോവേർഡ് അസിസ്റ്റൻസ് എന്നിവയാണ് ഏറ്റവും വലിയ പ്രത്യേകത. പുതിയ 2024 ഹ്യുണ്ടായ് i20 ഫേസ്‌ലിഫ്റ്റിൽ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ഉപകരണ ചാർജർ, ബ്ലൂലിങ്ക് ടെലിമാറ്റിക്‌സ്, ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, എൽഇഡി ടെക്‌നോളജി (ലൈറ്റ് ബൾബുകൾക്ക് പകരം),  ആംബിയന്റ് ലൈറ്റുകൾ എന്നിവയും വാഗ്ദാനം ചെയ്യുന്നു.

യൂറോപ്യൻ വിപണിയിൽ, പുതിയ ഹ്യുണ്ടായ് i20 ഫെയ്‌സ്‌ലിഫ്റ്റ് നിലവിലുള്ള 1.0L ടർബോ പെട്രോൾ എഞ്ചിനിൽ 48V മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് ലഭിക്കും. ട്രാൻസ്മിഷൻ ചോയിസുകളിൽ ഒരേ 6-സ്പീഡ് മാനുവൽ, 7-സ്പീഡ് DCT ഓട്ടോമാറ്റിക് യൂണിറ്റുകൾ ഉൾപ്പെടും.
 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
ഇലക്ട്രിക് കാറുകളെ കൈവിട്ട് ലോകം; വാങ്ങിയ പലരും ഇപ്പോൾ പറയുന്നത് ഇങ്ങനെ! പുതിയ ‍ട്രെൻഡിൽ ഞെട്ടി കമ്പനികൾ