നിരത്തില്‍ കുതിച്ച് മഹീന്ദ്രയുടെ കൊമ്പന്‍ സ്രാവ്!

By Web TeamFirst Published Apr 12, 2019, 4:34 PM IST
Highlights

നിരത്തിലെത്തിയ അന്നുമുതല്‍ ജനപ്രിയവാഹനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച മരാസോയുടെ നിര്‍മാണം 25,000 യൂണിറ്റിലെത്തിയതാണ് പുതിയ വാര്‍ത്തകള്‍

രാജ്യത്തെ എംപിവി സെഗ്‍മെന്‍റിലേക്ക് 2018 സെപ്തംബര്‍ 3നാണ് മഹീന്ദ്ര മരാസോയെ വിപണിയിലെത്തുന്നത്.  സ്രാവ്‌ എന്ന് അര്‍ഥം വരുന്ന സ്പാനിഷ് വാക്കായ 'Marazzo' യില്‍ നിന്നാണ് വാഹനത്തിന്‍റെ പേരുണ്ടാക്കിയത്. മാത്രമല്ല ഒരു സ്രാവിന്റെ മാതൃകയിലാണ് മരാസോയുടെ ഡിസൈനും.  നിരത്തിലെത്തിയ അന്നുമുതല്‍ ജനപ്രിയവാഹനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച മരാസോയുടെ നിര്‍മാണം 25,000 യൂണിറ്റിലെത്തിയതാണ് പുതിയ വാര്‍ത്തകള്‍.  കമ്പനിയുടെ നാസിക് പ്ലാന്റിലാണ് 25000-ാം യൂണിറ്റ് മരാസോ പുറത്തിറങ്ങിയത്. 

എം 2, എം 4, എം 6, എം 8 എന്നീ മോഡലുകളാണ് മഹീന്ദ്ര ഇപ്പോള്‍ പുറത്തിറക്കിയത്. 17.6 കിലോമീറ്ററാണ് കമ്പനി നല്‍കുന്ന മൈലേജ്. മഹീന്ദ്ര മരാസോ എംപിവിയുടെ രൂപകല്‍പ്പനയ്ക്കും നിർമ്മാണത്തിനുമായി 200 മില്ല്യണ്‍ ഡോളറാണ് മഹീന്ദ്രയ്ക്ക് ഇതുവരെയുണ്ടായ ചിലവ്. പുതിയ 1.5 ലീറ്റർ ഡീസൽ എൻജിനാണ് മരാസോയിൽ. 121 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കുമുണ്ട്. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഉപയോഗിക്കുന്നത്. 

വാഹനത്തിന്‍റെ എം 2 മോഡലില്‍  16 ഇഞ്ച് അലോയ് വീലുകളാണ് ഉപയോഗിക്കുന്നത്. പവര്‍ വിന്‍ഡോ, ഫാബ്രിക് സീറ്റ് അപ്‌ഹോള്‍സ്റ്ററി, വെർട്ടിക്കലി റൂഫ് മൗണ്ടഡ് എസി, എസി വെന്‍റുകള്‍, സെന്‍ട്രല്‍ ലോക്കിങ്, ഡിജിറ്റല്‍ ക്ലോക്ക്, മാനുവല്‍ മിററുകള്‍, എൻജിന്‍ ഇമൊബിലൈസര്‍ എന്നീ പ്രത്യേകതകളുമുണ്ടാകും.  എം 4 മോഡലില്‍ എം 2 ലെ ഫീച്ചറുകൾ കൂടാതെ ഷാര്‍ക്ക് ഫിന്‍ ആന്‍റിന,  ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, മുന്‍നിരയിലുള്ള യുഎസ്ബി പോര്‍ട്ട്, പിന്നിലെ വൈപ്പർ, ഇലക്ട്രിക്കലി അ‍ഡ്ജസ്റ്റബിൾ മിററുകൾ, വോയിസ് മെസേജിങ് സംവിധാനം, പിന്‍നിര യാത്രക്കാര്‍ക്കു വേണ്ടിയുള്ള യുഎസ്ബി, AUX കണക്ടിവിറ്റി  എന്നീ ഓപ്ഷനുകളുണ്ട്. 

എം 6 മോഡലില്‍ മുന്‍ പിന്‍ ഫോഗ്‌ലാംപുകള്‍, ഫോളോ മീ ഹോം പ്രോജക്ടര്‍ ഹെഡ്‌ലാംപുകള്‍ പ്രീമിയം ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി, ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റീയറിങ്ങിലുള്ള ഓഡിയോ കണ്‍ട്രോളുകൾ, പാർക്കിങ് സെന്‍സറുകള്‍, കോര്‍ണറിങ് ലാംപുകള്‍, നാവിഗേഷന്‍, കീലെസ് എന്‍ട്രി എന്നിവയുണ്ട്.

മരാസോയില്‍ ആപ്പിള്‍ കാര്‍ പ്ലേ കണക്റ്റിവിറ്റി കൂടി മഹീന്ദ്ര അടുത്തിടെ  ഉള്‍പ്പെടുത്തിയിരുന്നു.  ആദ്യം പുറത്തിറക്കിയ വാഹനത്തില്‍ ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ നേരത്തെ ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി മാത്രമേ ഉണ്ടായിരുന്നുള്ളു.

പുതിയ കണക്റ്റിവിറ്റി ഓപ്ഷനില്‍ ആപ്പിള്‍ ഫോണുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമായി കണക്റ്റ് ചെയ്ത് ഫോണ്‍ കോളുകള്‍, മ്യൂസിക് തുടങ്ങിയവ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ നിയന്ത്രിക്കാം. ഇതിന് പുറമേ നാവിഗേഷന്‍, വോയിസ് കമാന്റ്‌സ്‌, മഹീന്ദ്ര ബ്ലൂസെന്‍സ് ആപ്പ്, എമര്‍ജന്‍സി കോള്‍ എന്നീ സൗകര്യങ്ങളും ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റത്തിലുണ്ട്.  എംപിവി സെഗ്‌മെന്റില്‍ ഇന്നോവ ക്രിസ്റ്റ, മാരുതി എര്‍ട്ടിഗ എന്നിവയ്ക്ക് ഇടയിലാണ് മരാസോയുടെ സ്ഥാനം.  

click me!