മരവിച്ച നിലയില്‍ നടി റോഡരികില്‍, ഭര്‍ത്താവിനെതിരെ നരഹത്യ കേസ്, ഞെട്ടിക്കും റോഡപകടത്തില്‍ പുതിയ ട്വിസ്റ്റ്!

Published : Oct 07, 2023, 11:07 AM IST
മരവിച്ച നിലയില്‍ നടി റോഡരികില്‍, ഭര്‍ത്താവിനെതിരെ നരഹത്യ കേസ്, ഞെട്ടിക്കും റോഡപകടത്തില്‍ പുതിയ ട്വിസ്റ്റ്!

Synopsis

ഗായത്രിയുടെയും വികാസിന്റെയും കാർ അപകടത്തിൽപ്പെട്ട വാർത്ത രണ്ട് ദിവസം മുമ്പ് വാർത്തകളിൽ നിറഞ്ഞിരുന്നു. ദമ്പതികളുടെ ലംബോർഗിനിയും ഫെരാരിയും തമ്മിൽ കൂട്ടിയിടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായി. അധികം താമസിയാതെ, അപകടത്തിന് ശേഷമുള്ള നിമിഷങ്ങളിൽ നിന്നുള്ള രണ്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. അപകടത്തിന് ശേഷം നടി ഗായത്രി ജോഷി എന്ന് തോന്നിക്കുന്ന ഒരു സ്ത്രീ റോഡരികിൽ ഇരിക്കുന്ന ചിത്രമായിരുന്നു ഇത്.  മരവിച്ച നിലയിൽ റോഡരികിൽ ഇരിക്കുന്നത് ഗായത്രി ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.  

ബോളീവുഡ് നടി ഗായത്രി ജോഷിയും ബിസിനസുകാരനായ ഭർത്താവ് വികാസ് ഒബ്‌റോയിയും അടുത്തിടെ ഇറ്റലിയിൽ വാഹനാപകടത്തിൽപ്പെട്ട് വാർത്തകളിൽ നിറഞ്ഞിരുന്നു. ഞെട്ടിപ്പിക്കുന്ന അപകടത്തില്‍ വയോധികരായ സ്വിസ് ദമ്പതികൾ മരിച്ചതിനെത്തുടർന്ന് ഇറ്റാലിയൻ നഗരത്തിലെ പ്രോസിക്യൂട്ടർമാർ അന്വേഷണം ആരംഭിച്ചതിനാൽ വികാസിനെതിരെ റോഡ് നരഹത്യ കുറ്റം ചുമത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു ഗായത്രി ജോഷിയുടെ ഭർത്താവ് വികാസ് ഒബ്‌റോയിക്കെതിരെ അപകടവുമായി ബന്ധപ്പെട്ട് സാർഡിനിയയിലെ കാഗ്ലിയാരിയിലെ പ്രോസിക്യൂട്ടർമാർ അന്വേഷണം ആരംഭിച്ചതായിട്ടായിരുന്നു ഡെയ്‌ലി മെയിൽ റിപ്പോർട്ടുകള്‍. 

എന്നാല്‍ ഇറ്റലിയിലെ കാർ അപകടത്തിൽ വികാസിനെതിരെ കുറ്റമൊന്നും ചുമത്തിയിട്ടില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. ഗായത്രിയുടെയും വികാസിന്റെയും കാർ അപകടത്തിൽപ്പെട്ട വാർത്ത രണ്ട് ദിവസം മുമ്പ് വാർത്തകളിൽ നിറഞ്ഞിരുന്നു. ദമ്പതികളുടെ ലംബോർഗിനിയും ഫെരാരിയും തമ്മിൽ കൂട്ടിയിടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായി. അധികം താമസിയാതെ, അപകടത്തിന് ശേഷമുള്ള നിമിഷങ്ങളിൽ നിന്നുള്ള രണ്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. അപകടത്തിന് ശേഷം നടി ഗായത്രി ജോഷി എന്ന് തോന്നിക്കുന്ന ഒരു സ്ത്രീ റോഡരികിൽ ഇരിക്കുന്ന ചിത്രമായിരുന്നു ഇത്.  മരവിച്ച നിലയിൽ റോഡരികിൽ ഇരിക്കുന്നത് ഗായത്രി ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.  ഇറ്റാലിയൻ പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. അപകടത്തിൽപ്പെട്ട നീല ലംബോർഗിനിയും ഫ്രെയിമിൽ കാണാമായിരുന്നു.

ഷാരൂഖ് ഖാൻ നായകനായ ‘സ്വാദേശ്’ എന്ന ചിത്രത്തിൽ അഭിനയിച്ച ഗായത്രി ജോഷി, ഭർത്താവ് വികാസ് ഒബ്‌റോയിക്കൊപ്പം ഇറ്റലിയിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അവധി ആഘോഷിക്കാൻ സർഡിനയിൽ എത്തിയതായിരുന്നു ഇരുവരും. ഇരുവരും സഞ്ചരിച്ച കാർ മറ്റുവാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. ടെയ്‌ലഡയിൽ നിന്ന് ഓൾബിയയിലേക്കുള്ള സാർഡിനിയ സൂപ്പർകാർ ടൂറിനിടെയാണ് സംഭവം.  വാഹനാപകടത്തിൽ സ്വീഡിഷ് ദമ്പതികൾ മരിച്ചെങ്കിലും നടിയും ഭർത്താവും ദാരുണമായ സംഭവത്തിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 

കേട്ടതൊന്നും സത്യമാകരുതേയെന്ന് ഥാറും ജിംനിയും, പക്ഷേ മിനി ലാൻഡ് ക്രൂയിസറിന് ടൊയോട്ട പേരുമിട്ടു!

ഗായത്രിയും ഭർത്താവും സഞ്ചരിച്ചിരുന്ന ലംബോർഗിനി ആഡംബര കാർ ഫെരാരിയിലും ക്യാമ്പർ വാനിലും ഇടിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകടത്തിൽപ്പെട്ട കാറുകൾ റോഡിൽ മറിഞ്ഞു വീഴുകയും തകരുകയും ചെയ്‌തതായി റിപ്പോർട്ടുണ്ട്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഫെരാരിക്ക് തീപിടിച്ച് യാത്രക്കാരായ മെലിസ ക്രൗട്ട്‌ലി (63), മാർകസ് ക്രൗട്ട്‌ലി (67) എന്നിവരാണ് മരിച്ചത്. 

youtubevideo

PREV
click me!

Recommended Stories

ആരാണ് മുന്നിൽ? ഒലയും ആതറും പിന്നിൽ; ടിവിഎസ്, ബജാജ്, വിഡ കൈയടക്കിയത് 61.8 ശതമാനം ഇലക്ട്രിക് സ്‍കൂട്ടർ വിപണി
2027 ഏപ്രിൽ മുതൽ പുതിയ കാറുകൾക്ക് പുതിയ നിയമം; ചെറിയ കാറുകൾക്കും ഇളവില്ല, അറിയാം കാഫെ-3 നിയമങ്ങൾ