വില 30 ലക്ഷം കുറച്ചുകാട്ടി, പൃഥ്വിരാജിന്‍റെ കാറിന്‍റെ രജിസ്ട്രേഷന്‍ തടഞ്ഞു!

By Web TeamFirst Published Nov 8, 2019, 9:40 AM IST
Highlights

1.64 കോടി രൂപയുടെ ആഡംബര കാറിന് വില 1.34 കോടി രൂപയെന്ന് കുറച്ചുകാണിച്ചാണ് റോഡ് നികുതി അടച്ചത്.

കൊച്ചി: നടൻ പൃഥ്വിരാജ് പുതുതായി വാങ്ങിയ കാറിന്റെ രജിസ്ട്രേഷന്‍ സര്‍ക്കാര്‍ തടഞ്ഞു. വിലയിൽ 30 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. രജിസ്ട്രേഷനു വേണ്ടി ഡീലര്‍ എറണാകുളം ആർടി ഓഫിസിൽ ഓൺലൈനിൽ നൽകിയ അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച ബില്ലിൽ ആഢംബര കാറിന്‍റെ വില 1.34 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ വാഹനത്തിന്റെ യഥാർഥ വില 1.64 കോടിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് രജിസ്ട്രേഷന്‍ തടഞ്ഞത്.

1.64 കോടി രൂപയുടെ ആഡംബര കാറിന് വില 1.34 കോടി രൂപയെന്ന് കുറച്ചുകാണിച്ചാണ് റോഡ് നികുതി അടച്ചത്.  എന്നാല്‍ 30 ലക്ഷം രൂപ ‘സെലിബ്രിറ്റി ഡിസ്കൗണ്ട്’ ഇനത്തിൽ വില കുറച്ചു നൽകിയതാണെന്നാണ് ഡീലര്‍ പറയുന്നത്.

പക്ഷേ ഡിസ്‍കൗണ്ട് നൽകിയാലും ആഡംബര കാറുകൾക്കു യഥാർഥ വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം. അതുകൊണ്ട് ഒമ്പത് ലക്ഷത്തോളം രൂപ കൂടി അടയ്ക്കാതെ വാഹനം രജിസ്ട്രേഷൻ ചെയ്യാനാകില്ലെന്ന നിലപാടിലാണ് മോട്ടർ വാഹന വകുപ്പ്. 

click me!