സച്ചിന്‍ അവതരിപ്പിച്ച 85 ലക്ഷത്തിന്‍റെ വണ്ടി സ്വന്തം ഗാരേജിലാക്കി സൂപ്പര്‍ സ്റ്റാര്‍!

By Web TeamFirst Published Sep 5, 2020, 8:45 PM IST
Highlights

രണ്ട് ഡീസല്‍ എന്‍ജിന്‍ വേരിയന്റുകളിലും ഒരു പെട്രോള്‍ എന്‍ജിന്‍ വേരിയന്റിലുമെത്തുന്ന ഈ വാഹനത്തിന്  74.9 ലക്ഷം രൂപ മുതല്‍ 84.4 ലക്ഷം രൂപ വരെയാണ് മുംബൈയിലെ എക്‌സ്‌ഷോറും വില. 

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ കരുത്തന്‍ എസ്‌യുവിയായ എക്‌സ്5നെ സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡിന്റെ ആക്ഷന്‍ സൂപ്പര്‍ സ്റ്റാറായ സുനില്‍ ഷെട്ടി. മുംബൈയിലെ ബി.എം.ഡബ്ല്യു. ഡീലര്‍ഷിപ്പായ നവനീത് മോട്ടോഴ്‌സില്‍ നിന്നുമാണ് സുനില്‍ ഷെട്ടി ഈ കരുത്തന്‍ എസ്‌.യു.വിയെ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം മുംബൈയില്‍ നടന്ന ചടങ്ങില്‍ ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് X5ന്‍റെ നാലാംതലമുറയെ  ഇന്ത്യയില്‍ അവതരിപ്പിച്ചത്. 

നിരവധി അത്യാഡംബര ഫീച്ചറുകള്‍ക്കൊപ്പം മികച്ച കരുത്തും ശക്തമായ സുരക്ഷ സന്നാഹങ്ങളുമുള്ള വാഹനം ബിഎംഡബ്ല്യുവിന്റെ ഈ എസ്‌യുവി. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലെത്തുന്ന ഈ വാഹനത്തിന്റെ ഏത് പതിപ്പാണ് സുനില്‍ ഷെട്ടി സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. രണ്ട് ഡീസല്‍ എന്‍ജിന്‍ വേരിയന്റുകളിലും ഒരു പെട്രോള്‍ എന്‍ജിന്‍ വേരിയന്റിലുമെത്തുന്ന ഈ വാഹനത്തിന്  74.9 ലക്ഷം രൂപ മുതല്‍ 84.4 ലക്ഷം രൂപ വരെയാണ് മുംബൈയിലെ എക്‌സ്‌ഷോറും വില. 

3.0 ലിറ്റര്‍ ശേഷിയുള്ള ആറ് സിലിണ്ടര്‍ ടര്‍ബോചാര്‍ജിംഗ് എഞ്ചിനാണ് ഡീസല്‍ പതിപ്പായ ബിഎംഡബ്ല്യു X5 xDrive30dന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 261 bhp കരുത്തും 620 Nm ടോര്‍ഖും പരമാവധി സൃഷ്‍ടിക്കും.  പെട്രോള്‍ പതിപ്പായ ബിഎംഡബ്ല്യു X5 xDrive40i ല്‍ 3.0 ലിറ്റര്‍ ശേഷിയുള്ള ആറ് സിലിണ്ടര്‍ ടര്‍ബോചാര്‍ജിംഗ് പെട്രോള്‍ എഞ്ചിനാണ് ഹൃദയം. പരമാവധി 335 bhp കരുത്തും 500 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്‍ടിക്കും.  ഇരു എഞ്ചിനുകളിലും എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍. കൂടാതെ ബിഎംഡബ്ല്യുവിന്റെ xDrive AWD (ഓള്‍വീല്‍ ഡ്രൈവ്) സംവിധനവുമുണ്ട്. 

ബിഎംഡബ്ല്യു നിരയിലെ 5 സീരിസ്, 7 സീരീസ്, X3 എന്നീ മോഡലുകളിലെ അതേ ക്ലാര്‍ പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാനത്തിലാണ് പുതിയ X5 ന്റെയും നിര്‍മാണം.  ധാരാളം പുതിയ ഫീച്ചേഴ്‌സും വാഹനത്തിലുണ്ട്. മുന്‍ മോഡലിനെക്കാള്‍ 35 എംഎം നീളവും 32 എംഎം വീതിയും 11 എംഎം ഉയരവും 42 എംഎം വീല്‍ബേസും നാലാം തലമുറ X5ന് കൂടുതലുണ്ട്. 645 ലിറ്റര്‍ ബൂട്ട് സ്‌പേസ് തുടരും. 4,921 mm നീളവും 1,970 mm വീതിയും 1,737 mm ഉയരവും 2,975 mm വീല്‍ബേസുമുള്ളതാണ് പുതിയ ബിഎംഡബ്ല്യു X5.  

ഹമ്മര്‍, ബെന്‍സ് തുടങ്ങിയ വാഹനങ്ങളാല്‍ സമ്പന്നമാണ് സുനില്‍ ഷെട്ടിയുടെ ഗാരേജ് എന്നാണ് റിപ്പോര്‍ട്ടുകള്‍.  

click me!