ഭാര്യ വിദ്യയുമായി ജാവ മൂന്നാമന്റെ ഡെലിവെറിക്കായി എത്തിയ വിനു മോഹന്റെ ചിത്രങ്ങൾ ജാവ മോട്ടോർസൈക്കിൾസ് തന്നെയാണ് പുറത്തുവിട്ടത്
22 വര്‍ഷങ്ങള്‍ക്കു ശേഷം 2018ല്‍ ആയിരുന്നു ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവ്. ജാവ, ജാവ 42 എന്നീ മോഡലുകളാണ് ആദ്യം നിരത്തില്‍ എത്തിയത്. ശേഷി കൂടിയ കസ്റ്റം ബോബർ മോഡൽ ആയ പെരാക്ക് 2018ല്‍ പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ഇതുവരെ വിപണിയില്‍ എത്തിയിരുന്നില്ല. 2019 നവംബറില്‍ ആണ് പെരാക്കിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. വാഹനത്തിന്റെ ഡെലിവറി അടുത്തിടെയാണ് കമ്പനി തുടങ്ങിയത്.
ഇപ്പോഴിതാ പെരാക്കിനെ സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ യുവ മലയാള നടൻ വിനു മോഹന്‍. ഭാര്യ വിദ്യയുമായി ജാവ മൂന്നാമന്റെ ഡെലിവെറിക്കായി എത്തിയ വിനു മോഹന്റെ ചിത്രങ്ങൾ ജാവ മോട്ടോർസൈക്കിൾസ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. കൊച്ചിയിലെ ജാവ ഡീലർഷിപ്പിൽ നിന്നാണ് പെരാക്കിനെ വിനു മോഹൻ സ്വന്തമാക്കിയത്.
Look who's embraced the dark and
joined the !
Welcome to the Jawa family, and pic.twitter.com/e7uHASU8P3
ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള കസ്റ്റം ബോബര്‍ മോഡലാണ് ജാവ പെരാക്ക്. 1,94,500 രൂപയാണ് ജാവ പെരാക്കിൻറെ എക്സ്-ഷോറൂം വില. 1946 പാരിസ് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച ഒറിജിനല്‍ പെരാക് മോട്ടോര്‍സൈക്കിളില്‍നിന്നാണ് പുതിയ ബൈക്കിന് പേര് സ്വീകരിച്ചത്. സ്റ്റാന്റേര്‍ഡ് ജാവയുടെ അടിസ്ഥാനത്തിലുള്ള ബോബര്‍ സ്റ്റൈല്‍ മോഡലാണിത്. രൂപത്തില്‍ ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന ഡിസൈനാണ് ബൈക്കിന്.
ബിഎസ് 6 നിലവാരത്തിലുള്ള 334 സിസി ലിക്വിഡ് കൂള്‍ എന്‍ജിനാണ് പരേക്കിന്റെ ഹൃദയം. മറ്റു ജാവകളെക്കാള്‍ കരുത്തുകൂടുമെന്ന് ചുരുക്കം. ഈ എഞ്ചിന് 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. ആറ് സ്പീഡാണ് ട്രാന്സ്മിഷന്. മാറ്റ് ബ്ലാക്ക് ബോഡി നിറമാണ് ധാരാളം കസ്റ്റമൈസേഷന്റെ സാദ്ധ്യതകൾ തുറന്നിടുന്ന പേരാക്കിന്റെ ഹൈലൈറ്റ്. സിംഗിള്‍ സീറ്റ്, നീളേറിയ സ്വന്‍ഗ്രാം, മാറ്റ് പെയിന്റ് ഫിനീഷ്, ചെറിയ സ്പോര്‍ട്ടി എകസ്ഹോസ്റ്റ് തുടങ്ങിയവ പരേക്കിനെ വ്യത്യസ്തമാക്കും. ജാവ, ജാവ 42 എന്നീ മോഡലുകളെക്കാൾ നീളം കൂടുതലുള്ള മോഡലാണ് ജാവ പെരാക്ക്.
മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് വീല്‍. ഡ്യുവല്‍ ഡിസ്ക് ബ്രേക്ക്, ഡ്യുവല്‍ ചാനല്‍ എബിഎസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്. മുന്നില്‍ ടെലിസ്കോപ്പിക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്ഷന്. സിംഗിള്‍ പീസ് സീറ്റ്, കണ്ണീര്‍ത്തുള്ളിയുടെ ആകൃതിയുള്ള ഇന്ധന ടാങ്ക് എന്നിവ നല്കിയിരിക്കുന്നു. 750 മില്ലി മീറ്ററാണ് സീറ്റിന്റെ ഉയരം. 179 കിലോഗ്രാം ഭാരം. റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക്ക് 350, ബെനലി ഇംപെരിയാലെ 400 തുടങ്ങിയവരാണ് പെരാക്കിന്റെ മുഖ്യ എതിരാളികള്‍.