ആ ഐതിഹാസിക വാഹനം സ്വന്തമാക്കി താരസുന്ദരി!

By Web TeamFirst Published May 1, 2019, 10:03 AM IST
Highlights

ഇപ്പോള്‍ ഈ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ഈ ബോളിവുഡ് താരം 

അവതരിച്ച് ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ നിരത്തുകളിലെ സൂപ്പര്‍ താരമായി മാറിയ വാഹനമാണ് ഐക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ജീപ്പിന്‍റെ കോംപസ് എസ്‍യുവി. ബോളീവുഡിലെയും മോളീവുഡിലെയും കോളീവുഡിലെയുമൊക്കെ താരങ്ങളുടെ ഇഷ്‍ടവാഹനമാണ് തുടക്കം മുതല്‍ കോപസ്.

ഇപ്പോള്‍ ഈ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം റിയ ചക്രബര്‍ത്തി. തന്റെ ഇന്റസ്റ്റാഗ്രാമിലൂടെയാണ് പുതിയ കോംപസ് സ്വന്തമാക്കിയ വിവരം താരം ആരാധകരെ അറിയിച്ചത്. പുതിയ കോംപസിനൊപ്പമുള്ള റിയയുടെ ചിത്രങ്ങള്‍ ജീപ്പ് ഇന്ത്യ ഫെയ്ബുക്കിലൂടെയും പുറത്തുവിട്ടിട്ടുണ്ട്.  മേരി ഡാഡി കി മാരുതി, ഹാഫ് ഗേള്‍ ഫ്രണ്ട്, ജിലേബി, സോനാലി കേബിള്‍, ബാങ്ക് ചോര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ തരമാണ് റിയ. 

ഗ്രേ നിറത്തിലുള്ള കോംപസാണ് താരം സ്വന്തമാക്കിയത്. എന്നാല്‍ കോംപസിന്റെ ഏത് വേരിയന്റാണിതെന്ന് ചിത്രത്തില്‍നിന്ന് വ്യക്തമല്ല. ബോളീവുഡ് താരങ്ങളായ സൈഫ് അലിഖാന്‍, അക്ഷയ് കുമാര്‍, ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയവരും അടുത്ത കാലത്ത് ഈ വാഹനം സ്വന്തം ഗാരേജുകളില്‍ എത്തിച്ചിരുന്നു.

സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ്, ലോഞ്ചിട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് എന്നീ വേരിയന്റുകളാണ് കോംപസിനുള്ളത്. ഇതിന് പുറമേ കോംപസ് ബെഡ്‌റോക്ക്, കോംപസ് ബ്ലാക്ക് പാക്ക് എന്നീ സ്‌പെഷ്യല്‍ എഡിഷന്‍ മോഡലും കോംപസിനുണ്ട്. നിലവില്‍ ജീപ്പ് ഇന്ത്യ നിരയിലെ ബെസ്റ്റ് സെല്ലിങ് മോഡലാണ് കോംപസ്.

158 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകുന്ന 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും 170 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനുമാണ് കോംപസിന്‍റെ ഹൃദയം.  ഡീസല്‍ എന്‍ജിനു ലീറ്ററിന് 17.1 കീമിയും പെട്രോളിനു 17.1 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 15.60 ലക്ഷം രൂപ മുതല്‍ 23.11 ലക്ഷം രൂപ വരെയാണ് ജീപ്പ് കോംപസിന്റെ എക്‌സ്‌ഷോറൂം വില. 

ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. 


 

click me!