ജനപ്രിയ എയ്‌സിന്റെ ഇലക്ട്രിക് പതിപ്പുമായി ടാറ്റ മോട്ടോഴ്‌സ്

Published : Jan 12, 2023, 03:11 PM IST
ജനപ്രിയ എയ്‌സിന്റെ ഇലക്ട്രിക് പതിപ്പുമായി ടാറ്റ മോട്ടോഴ്‌സ്

Synopsis

കഴിഞ്ഞ മേയ് മാസത്തിൽ അവതരിപ്പിച്ച ഏയിസ് ഇവി നീണ്ട പരീക്ഷണങ്ങൾക്കൊടുവിലാണ് രംഗത്തെത്തുന്നത്. അഞ്ച് വർഷത്തേക്കുള്ള അറ്റകുറ്റപണികളടക്കമുള്ള സമഗ്ര പാക്കേജോടു കൂടിയാണ് വാഹനം അവതരിപ്പിക്കുന്നത്. 

നപ്രിയ വാണിജ്യ വാഹനമായ എയ്‌സിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്. പ്രാദേശിക ചരക്ക് നീക്കത്തിനുള്ളൊരു സുസ്ഥിര ഓപ്ഷനെന്ന നിലയിലാണ് എയ്‌സ്‌ ഇവി നിരത്തിലിറങ്ങുക. കാർബൺ ബഹിർഗമനമില്ലാത്തതും ഏറ്റവും ആധുനികവുമായ ചെറുകിട നാല് ചക്ര വാണിജ്യ വാഹനമായ എയ്‌സ്‌ ഇവി മുൻ നിര ഇ-കോമേഴ്സ്, എംസിജി (ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ്), കൊറിയർ കമ്പനികൾക്കും അവരുടെ ചരക്ക് സേവന ദാതാക്കൾക്കുമായിരിക്കും ആദ്യം വിതരണം ചെയ്യുക എന്ന് ടാറ്റാ മോട്ടോഴ്‍സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആമസോൺ, ഡെലിവറി, ഡിഎച്ച്എൽ(എക്സ്പ്രസ് & സപ്ലൈ ചെയിന്‍), ഫെഡെക്സ്, ഫ്ലിപ്പ്‍കാർട്ട്, ജോൺസൺ ആൻറ് ജോൺസൺ കൺസ്യൂമർ ഹെൽത്ത്, മൂവിങ്,  സേഫ്എക്സ്പ്രസ്, ട്രെൻറ് ലിമിറ്റഡ് എന്നിവർക്കായിരിക്കും ഇലക്ട്രിക് ഏയ്സിൻറെ ആദ്യ നിര ലഭ്യമാവുക.      

കഴിഞ്ഞ മേയ് മാസത്തിൽ അവതരിപ്പിച്ച ഏയിസ് ഇവി നീണ്ട പരീക്ഷണങ്ങൾക്കൊടുവിലാണ് രംഗത്തെത്തുന്നത്. അഞ്ച് വർഷത്തേക്കുള്ള അറ്റകുറ്റപണികളടക്കമുള്ള സമഗ്ര പാക്കേജോടു കൂടിയാണ് വാഹനം അവതരിപ്പിക്കുന്നത്. ഇവി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വെഹിക്കിൾ സപ്പോർട് കേന്ദ്രങ്ങൾ തുടങ്ങുന്നതും പരിഗണനയിലുണ്ട്. കൂടാതെ ടാറ്റാ ഫ്ലീറ്റ് എഡ്ജ്  സംവിധാനം വിന്യസിക്കുന്നതും, ടാറ്റാ യൂണിവേഴ്സിൻറെ പിന്തുണയും, ധന സഹായം ലഭിക്കുന്നതിനായി രാജ്യത്തെ മുൻ നിര ധനകാര്യസ്ഥാപനങ്ങളുമായുള്ള സഹകരണവും ഇതിൽ ഉൾപ്പെടും. 

ടാറ്റാമോട്ടോർസിൻറെ ഇവിഒജെഇഎൻ പവർട്രെയിനിലെ ആദ്യ ഉത്പന്നമാണ് എയിസ് ഇവി. 154 കിലോമീറ്റർ സെർട്ടിഫൈഡ് റേഞ്ചിൽ ഏത് കാലാവസ്ഥയിലും പ്രവർത്തിക്കുന്ന വാഹനത്തിന്, ബാറ്ററി ശീതീകരിക്കുന്നതിനായി സവിശേഷ സംവിധാനമുണ്ട്. മികച്ച  ബ്രേക്കിങ്ങും, ബാറ്ററിയുടെ ശീതീകരണവും, അതിവേഗ ചാർജിങ് സംവിധാനവും ദൂര യാത്രകൾ അനായാസമാക്കുന്നു. 27കെഡബ്ലിയു ( 36എച്ച്പി) മോട്ടോറിലെത്തുന്ന വാഹനത്തിന്, 130 എൻഎം ഉയർന്ന ടോർക്കുണ്ട്. 208 ക്യൂബിക് അടി (വ്യാപ്തം) വരെ ചരക്ക് വഹിക്കുന്നതിന് പ്രാപ്തമാക്കുന്നതാണ് മോട്ടോർ. പൂർണമായും ചരക്ക് വഹിക്കുന്ന നിലയിൽ 22 ശതമാനം ഗ്രേഡ് എബിലിറ്റിയാണ് ചരിഞ്ഞ പ്രതലത്തിലൂടെയുള്ള യാത്രയിൽ  പ്രകടമാക്കുന്നത്. ഭാരം കുറഞ്ഞതും ഇ കോമേഴ്സ് ചരക്കുകളുടെ ഗതാഗതത്തിന് അനുയോജ്യവും ഈട് നിൽക്കുന്നതുമായ നിർമ്മാണ സാമിഗ്രികളാണ് വാഹനത്തിന് ഉപയോഗിച്ചിരിക്കുന്നത്.     

ഇന്ത്യൻ നിരത്തുകളിൽ എയ്സ് ഇവികള്‍ അവതരിപ്പിക്കുന്നത് ചരക്ക് ഗതാഗതത്തിൽ കാർബൺ ബഹിർഗമനം പൂജ്യമാകുന്നതിന് വേണ്ടിയുള്ള വൻ ചുവടുവയ്പ്പാണ് എന്നും ഉപഭോക്താക്കളുടെ പിന്തുണയ്ക്കും അർപ്പിച്ച വിശ്വാസത്തിനും നന്ദി പറയുന്നതായും ടാറ്റാ മോട്ടോർസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഗിരീഷ് വാ പറഞ്ഞു.  എയ്സ് ഇവിയോടുള്ള ഉപഭോക്താക്കളുടെ ആത്മവിശ്വാസം പകരുന്ന പ്രതികരണം സുസ്ഥിരമായ യാത്രാ മാർഗങ്ങൾക്കുള്ള ശ്രമങ്ങൾക്കും, കാർബൺ ബഹിർഗമനം പൂജ്യമാക്കുകയെന്ന  ലക്ഷ്യത്തെ പിന്തുണയ്ക്കാനും തങ്ങളെ പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

PREV
click me!

Recommended Stories

പുതിയ 19.5 ടൺ ഹെവി-ഡ്യൂട്ടി ബസുമായി ഭാരത്ബെൻസ്
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ