
ഗൈകിൻഡോ ഇന്തോനേഷ്യ ഇന്റർനാഷണൽ ഓട്ടോ ഷോ 2023 കൗതുകകരമായ പുതിയ വാഹന ഉൽപ്പന്ന പ്രദര്‍ശനങ്ങള്‍ക്കും ലോഞ്ചുകൾക്കും സാക്ഷ്യംവഹിച്ചു. അവയിൽ ടൊയോട്ട ഫോർച്യൂണർ ഫ്ലെക്‌സ്-ഫ്യുവൽ മോഡലും ഉൾപ്പെടുന്നു. വെള്ളയും പച്ചയും പുറം ടോണിൽ പൊതിഞ്ഞ എസ്‌യുവിയെ ആണ് ടൊയോട്ട ഓട്ടോ ഷോയില്‍ പ്രദർശിപ്പിച്ചത്. 100 ശതമാനം ബയോഇഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന പരിഷ്‌ക്കരിച്ച 2.7 എൽ, 4-സിലിണ്ടർ പെട്രോൾ എഞ്ചിൻ വാഹനത്തില്‍ ഫീച്ചർ ചെയ്യുന്നു. അതിന്റെ ഇസിയു (എഞ്ചിൻ കൺട്രോൾ യൂണിറ്റ്), ഇന്ധന സംവിധാനം എന്നിവയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ട്. ഈ സജ്ജീകരണം പരമാവധി 163bhp കരുത്തും 243Nm ടോർക്കും നൽകുന്നു. ഇത് സാധാരണ ഗ്യാസോലിൻ യൂണിറ്റിനെ അപേക്ഷിച്ച് കൂടുതൽ ശക്തവും (3bhp) കൂടുതല്‍ ടോർക്കിയുമാണ് (2Nm).
ടൊയോട്ട ഫോർച്യൂണർ ഫ്ലെക്‌സ്-ഫ്യുവൽ പിൻ ചക്രങ്ങളിലേക്ക് പവർ കൈമാറാൻ ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിക്കുന്നു. ഫ്ലെക്‌സ്-ഫ്യുവൽ ഫോർച്യൂണറിന്റെ മൊത്തത്തിലുള്ള ഡിസൈനും സ്റ്റൈലിംഗും അതിന്റെ പതിവ് പെട്രോൾ എതിരാളിക്ക് സമാനമണ്. ഫ്ലെക്‌സ്-ഫ്യുവൽ പതിപ്പ്, മധ്യഭാഗത്ത് സിഗ്നേച്ചർ ക്രോം ബാഡ്‍ജ്, കറുത്ത ഫോഗ് ലാമ്പ് അസംബ്ലി, കറുത്ത ഓആര്‍വിഎമ്മുകൾ, ഉയര്‍ന്ന സ്‌ക്വയർ വീൽ ആർച്ചുകൾ, ഒരു ബ്ലാക്ക് റിയർ സ്‌പോയിലർ, ഒരു ക്രോം ബാർ വഴി ബന്ധിപ്പിച്ചിരിക്കുന്ന എല്‍ഇഡി ടെയിൽലാമ്പുകൾ എന്നിവയ്‌ക്കൊപ്പം തിളങ്ങുന്ന ബ്ലാക്ക് ഫ്രണ്ട് ഗ്രില്ലും നിലനിർത്തുന്നു.
ഇന്ത്യയിൽ, ജാപ്പനീസ് വാഹന നിർമ്മാതാവ് അടുത്ത വർഷം പുതിയ തലമുറ ഫോർച്യൂണറിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. സാങ്കേതികവിദ്യ, ഫീച്ചറുകൾ, ഡിസൈൻ, പവർട്രെയിൻ എന്നിവയിൽ എസ്‌യുവി സമഗ്രമായ നവീകരണത്തിന് വിധേയമാകും. 2.8L ടർബോ ഡീസൽ എഞ്ചിൻ 48V ബാറ്ററിയും ഒരു ചെറിയ ഇലക്ട്രിക് മോട്ടോറുമായി യോജിപ്പിക്കും. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ സംയോജനത്തോടെ, പുതിയ ഫോർച്യൂണർ മെച്ചപ്പെട്ട ഇന്ധനക്ഷമത നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഒരു പുതിയ പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കുകയും പുതിയ ടാകോമ പിക്കപ്പ് ട്രക്കുമായി ഡിസൈൻ ഘടകങ്ങൾ പങ്കിടുകയും ചെയ്യും.
ഫീച്ചറുകളെ സംബന്ധിച്ച്, വരാനിരിക്കുന്ന 2024 ടൊയോട്ട ഫോർച്യൂണറിൽ വാഹന സ്ഥിരത നിയന്ത്രണവും ഹൈഡ്രോളിക് സ്റ്റിയറിംഗ് വീലും ഉൾപ്പെടും. കൂടാതെ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ഓട്ടോമാറ്റിക് പാർക്കിംഗ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ഫോർവേഡ് കൂട്ടിയിടി മുന്നറിയിപ്പ് എന്നിവ ഉൾക്കൊള്ളുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം സ്യൂട്ടും വാഗ്ദാനം ചെയ്യും. അതേസമയം, ടൊയോട്ട കിർലോസ്‌കർ മോട്ടോർ പുതിയ റൂമിയോൺ കോംപാക്റ്റ് എംപിവി പുറത്തിറക്കാൻ ഒരുങ്ങുകയാണ്. അത് പ്രധാനമായും റീ-ബാഡ്‍ജ് ചെയ്‍ത മാരുതി സുസുക്കി എർട്ടിഗയാണ്. 2023 ഉത്സവ സീസണിൽ ഈ മോഡൽ വിൽപ്പനയ്‌ക്കെത്തും.
എന്താണ് ഫ്ലെക്സ് ഫ്യുവല്‍ എഞ്ചിന്‍?
ഫ്ലെക്സ് എഞ്ചിൻ എന്നാല്‍ ഒന്നിൽ കൂടുതൽ ഇന്ധനത്തിലോ മിശ്രിത ഇന്ധനത്തിലോ പ്രവർത്തിക്കാൻ കഴിയുന്ന എഞ്ചിനാണ് ഫ്ലക്സ് എഞ്ചിനുകൾ. പെട്രോളും എഥനോളും വിവിധ അനുപാതത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഫ്ലെക്‌സ് ഫ്യുവല്‍ എഞ്ചിനുകളില്‍ ഉള്ളത്. നിലവില്‍ കിട്ടുന്ന പെട്രോളില്‍ എട്ടു ശതമാനത്തോളം ഏഥനോളുണ്ട്. ഇത് 50 ശതമാനം വരെ കൂട്ടാന്‍ സാധിക്കും. സാധാരണഗതിയിൽ പെട്രോൾ, എഥനോൾ അല്ലെങ്കിൽ മെഥനോൾ എന്നിവയുടെ മിശ്രിതമാണ് ഇവയിൽ ഉപയോഗിക്കുന്നത്. ഏത് മിശ്രിതത്തിനും അനുയോജ്യമായി സ്വയം ക്രമീകരിക്കാൻ കഴിയുന്ന എഞ്ചിനുമാണിത്. ആധുനിക വാഹനങ്ങളിലുള്ള ഫ്യൂവൽ കോമ്പോസിഷൻ സെൻസർ, ഇ.സി.യു പ്രോഗ്രാമിങ് പോലുള്ള പരിഷ്‍കാരങ്ങളാണ് ഇത് സാധ്യമാക്കുന്നത്.
ഇന്ത്യയിൽ പെട്രോളിനൊപ്പം എഥനോളാണ് മിക്‌സ് ചെയ്യുന്നത്. പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ച് കുറഞ്ഞ വിലയാണ് എഥനോളിനുള്ളത്. ഒരു ലിറ്റർ പെട്രോളിന് 100 രൂപയ്ക്ക് മുകളിലും ഡീസലിന് 90 രൂപയ്ക്ക് മുകളിലുമാണ് നിലവിലെ വില. എന്നാൽ, എഥനോളിന് ലിറ്ററിന് 62.65 രൂപ മാത്രമാണ് വില. അതുകൊണ്ട് തന്നെ എഥനോൾ ഇന്ധനമായി ഉപയോഗിക്കുകയോ എഥനോൾ ചേർന്ന പെട്രോൾ ഉപയോഗിക്കുകയോ ചെയ്യുന്നതിലൂടെ ഉപയോക്താക്കളുടെ ഇന്ധനച്ചെലലവിൽ കാര്യമായ കുറവുണ്ടാകും എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.
ഹൈബ്രിഡ് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ബദൽ ഇന്ധനത്തിൽ സജീവമായി പ്രവർത്തിക്കുന്ന കാർ നിർമ്മാതാക്കളിൽ ടൊയോട്ട മോട്ടോർ ഉൾപ്പെടുന്നു. ഇന്ത്യയിൽ, കാർ നിർമ്മാതാവ് അടുത്തിടെ ആദ്യത്തെ ഫ്ലെക്സ്-ഇന്ധന അടിസ്ഥാനമാക്കിയുള്ള മോഡൽ കൊറോള ആൾട്ടിസ് അവതരിപ്പിച്ചു. വാഹന മലിനീകരണം കുറയ്ക്കുന്നതിനും ഹൈബ്രിഡ്, ഇലക്‌ട്രിക് വാഹനങ്ങളിലേക്കുള്ള സുസ്ഥിരമായ ഹരിത മാറ്റത്തിനുമുള്ള ബദൽ ഇന്ധനത്തിനായുള്ള കേന്ദ്രത്തിന്റെ നീക്കത്തിന്റെ ഭാഗമാണ് ജാപ്പനീസ് ഓട്ടോ ഭീമൻ.
പെട്രോൾ, എത്തനോൾ, ഇലക്‌ട്രിക് പവർട്രെയിൻ എന്നിവയുമായി പൊരുത്തപ്പെടുന്ന ഫ്ലെക്‌സ്-ഫ്യുവൽ എഞ്ചിനാണ് കൊറോള ആൾട്ടിസിൽ സജ്ജീകരിച്ചിരിക്കുന്നത്. 1.8 ലിറ്റർ എത്തനോൾ റെഡി പെട്രോൾ-ഹൈബ്രിഡ് എഞ്ചിനാണ് ഇതിന്റെ ഹൃദയം.