പുതിയ കിയ കാരൻസ്, പ്രതീക്ഷിക്കുന്ന ഏഴ് പ്രധാന മാറ്റങ്ങൾ

Published : Jul 25, 2024, 04:11 PM IST
പുതിയ കിയ കാരൻസ്, പ്രതീക്ഷിക്കുന്ന ഏഴ് പ്രധാന മാറ്റങ്ങൾ

Synopsis

2024 ജൂണിൽ, കാരൻസ് 1.5 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന നാഴികക്കല്ല് കൈവരിച്ചു, 50 ശതമാനം വാങ്ങുന്നവരും മിഡ്-സ്പെക്ക്, ടോപ്പ്-എൻഡ് വേരിയൻ്റുകൾ തിരഞ്ഞെടുത്തു. അതിൻ്റെ വിൽപ്പന പ്രകടനം കൂടുതൽ വർധിപ്പിക്കാൻ ലക്ഷ്യമിട്ട്, 2025 പകുതിയോടെ പുതുക്കിയ കാരൻസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ കിയ ഇന്ത്യ തയ്യാറെടുക്കുകയാണ്.  

2022 ഫെബ്രുവരിയിൽ ലോഞ്ച് ചെയ്തതു മുതൽ കിയ കാരൻസ് മികച്ച വിൽപ്പന നേടുന്നു. പ്രായോഗിക ഇരിപ്പിട ക്രമീകരണങ്ങൾ, നിരവധി സവിശേഷതകൾ, താങ്ങാവുന്ന വില തുടങ്ങിയവ ഈ കാറിനെ ജനപ്രിയമാക്കുന്നു. 2024 ജൂണിൽ, കാരൻസ് 1.5 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന നാഴികക്കല്ല് കൈവരിച്ചു, 50 ശതമാനം വാങ്ങുന്നവരും മിഡ്-സ്പെക്ക്, ടോപ്പ്-എൻഡ് വേരിയൻ്റുകൾ തിരഞ്ഞെടുത്തു. അതിൻ്റെ വിൽപ്പന പ്രകടനം കൂടുതൽ വർധിപ്പിക്കാൻ ലക്ഷ്യമിട്ട്, 2025 പകുതിയോടെ പുതുക്കിയ കാരൻസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ കിയ ഇന്ത്യ തയ്യാറെടുക്കുകയാണ്.

പുതിയ കിയ കാരൻസ് ഫെയ്‌സ്‌ലിഫ്റ്റിൻ്റെ വിശദാംശങ്ങൾ ഈ സമയത്ത് വളരെ കുറവാണ്. എങ്കിലും, മോഡലിന് ഏറ്റവും കുറഞ്ഞ കോസ്മെറ്റിക് അപ്‌ഡേറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ എൽഇഡി ഡിആർഎല്ലുകൾക്കൊപ്പം പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകൾ ലഭിക്കും. പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ. പിൻഭാഗത്ത്, എംപിവി ഫീച്ചർ ചെയ്തേക്കാംപുതിയ എൽ ആകൃതിയിലുള്ള ടെയിൽലാമ്പുകൾ തുടങ്ങിയവയും ലഭിക്കും.

കണക്‌റ്റഡ് കാർ ടെക്‌നോടുകൂടിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ഫോൺ ചാർജിംഗ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, റിയർ വ്യൂ ക്യാമറ, കീലെസ് ഗോ, രണ്ടാം നിര സീറ്റിനുള്ള വൺ-ടച്ച് ഇലക്ട്രിക് അസിസ്റ്റഡ് ടംബിൾ ഫംഗ്‌ഷൻ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ സവിശേഷതകൾ, ആറ് എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് ആൻഡ് ഡിസെൻ്റ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, എബിഎസ് തുടങ്ങിയ ഫീച്ചറുകളും വാഹനത്തിന് ലഭിക്കും.

പുതിയ കിയ കാരൻസ് ഫെയ്‌സ്‌ലിഫ്റ്റിൽ നിലവിലുള്ള 115 ബിഎച്ച്പി, 1.5 എൽ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 140 ബിഎച്ച്പി, 1.4 എൽ ടർബോ പെട്രോൾ, 115 ബിഎച്ച്പി, 1.5 എൽ ഡീസൽ എഞ്ചിനുകൾ തുടരും. മൂന്ന് പവർട്രെയിനുകളും സ്റ്റാൻഡേർഡായി 6-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വരും. അതേസമയം 6-സ്പീഡ് ടോർക്ക് കൺവെർട്ടറും 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളും ടർബോ-പെട്രോൾ, ഡീസൽ വേരിയൻ്റുകളിൽ മാത്രമേ നൽകൂ എന്നാണ് റിപ്പോര്‍ട്ടുകൾ.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
ബിവൈഡി: 15 ദശലക്ഷം ഇവികൾ; ലോകം കീഴടക്കുന്നുവോ?