ട്രയംഫ് സ്‍പീഡ് 400 വിലകള്‍, ഇതാ അറിയേണ്ടതെല്ലാം

Published : Jul 17, 2023, 12:05 PM IST
ട്രയംഫ് സ്‍പീഡ് 400 വിലകള്‍, ഇതാ അറിയേണ്ടതെല്ലാം

Synopsis

ഈ ഓൺ-റോഡ് വിലകൾ 2.33 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ ആദ്യത്തെ 10,000 വാങ്ങുന്നവർക്കുള്ള പ്രത്യേക ഓഫർ ഇതില്‍ ഉൾപ്പെടുത്തില്ല. ഡൽഹിയിൽ ട്രയംഫ് സ്പീഡ് 400-ന് 2,67,927 രൂപയാണ് ഓൺറോഡ് വില. മുംബൈയിലും ഗോവയിലും ബൈക്ക് വാങ്ങുന്നവർക്ക് യഥാക്രമം 2,87,247 രൂപയ്ക്കും 2,86,669 രൂപയ്ക്കും ലഭിക്കും. ഹൈദരാബാദിൽ പുതിയ ട്രയംഫ് ബൈക്ക് 2,87,074 രൂപയ്ക്ക് ലഭ്യമാണ്.

ട്രയംഫ്-ബജാജ് പങ്കാളിത്തത്തിന് കീഴിലുള്ള ആദ്യ മോഡലുകളായ ട്രയംഫ് സ്പീഡ് 400, സ്‌ക്രാംബ്ലർ 400 എക്‌സ് എന്നിവ അടുത്തിടെയാണ് അരങ്ങേറിയത്. ഇതില്‍ ഏറ്റവും പുതിയ ഓഫറായ സ്പീഡ് 400 മോട്ടോർസൈക്കിൾ വാങ്ങുന്നവർക്കിടയിൽ ഏറെ കോളിളക്കം സൃഷ്‍ടിച്ചാണ് എത്തിയത്. റോയൽ എൻഫീൽഡിന്‍റെ എതിരാളിയാണ് എന്നതാണ് ഇതിന്‍റെ മുഖ്യ കാരണം. 2.33 ലക്ഷം രൂപയിൽ ആരംഭിക്കുന്ന സ്പീഡ് 400 -ന്റെ എക്‌സ്-ഷോറൂം വിലകൾ ഒരാഴ്ച മുമ്പാണ് ട്രയംഫ് പ്രഖ്യാപിച്ചത്. കൂടാതെ, ആദ്യത്തെ 10,000 ഉപഭോക്താക്കൾക്ക് 2.23 ലക്ഷം രൂപയ്ക്ക് ബൈക്ക് സ്വന്തമാക്കാമെന്ന പ്രത്യേക ഓഫറും കമ്പനി വെളിപ്പെടുത്തി. ഡൽഹി, മുംബൈ, ഗോവ, ഹൈദരാബാദ് എന്നീ തിരഞ്ഞെടുത്ത നാല് നഗരങ്ങളിൽ ട്രയംഫ് സ്പീഡ് 400-ന് ഇപ്പോൾ ഓൺ-റോഡ് വിലകൾ നൽകിയിട്ടുണ്ട്.

ഈ ഓൺ-റോഡ് വിലകൾ 2.33 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ ആദ്യത്തെ 10,000 വാങ്ങുന്നവർക്കുള്ള പ്രത്യേക ഓഫർ ഇതില്‍ ഉൾപ്പെടുത്തില്ല. ഡൽഹിയിൽ ട്രയംഫ് സ്പീഡ് 400-ന് 2,67,927 രൂപയാണ് ഓൺറോഡ് വില. മുംബൈയിലും ഗോവയിലും ബൈക്ക് വാങ്ങുന്നവർക്ക് യഥാക്രമം 2,87,247 രൂപയ്ക്കും 2,86,669 രൂപയ്ക്കും ലഭിക്കും. ഹൈദരാബാദിൽ പുതിയ ട്രയംഫ് ബൈക്ക് 2,87,074 രൂപയ്ക്ക് ലഭ്യമാണ്.

പുതിയ 750 സിസി ബോബർ ബുള്ളറ്റിന്‍റെ പണിപ്പുരയില്‍ റോയൽ എൻഫീൽഡ്

വിലയുടെ കാര്യത്തിൽ, റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ, ബിഎംഡബ്ല്യു ജി 310ആർ, കെടിഎം 390 ഡ്യൂക്ക് എന്നിവയുൾപ്പെടെയുള്ള എതിരാളികളോട് മത്സരാധിഷ്ഠിതമായാണ് പുതിയ ട്രയംഫ് 400 സിസി മോട്ടോർസൈക്കിൾ സ്ഥാനം പിടിച്ചിരിക്കുന്നത്. ട്രയംഫ് സ്പീഡ് 400-ന് 2 വർഷത്തെ/അൺലിമിറ്റഡ് മൈലേജ് വാറന്റിയും 16,000 കിലോമീറ്റർ സേവന ഇടവേളയും വാഗ്ദാനം ചെയ്യുന്നു. ബൈക്കിന്റെ ഡെലിവറി ഈ മാസം അവസാനത്തോടെ ആരംഭിക്കും.

ട്രയംഫ് സ്പീഡ് 400 ന് കരുത്തേകുന്നത് TR-സീരീസ് എന്ന് പേരിട്ടിരിക്കുന്ന 398 സിസി, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ്. 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ ഇത് 8,000 ആർപിഎമ്മിൽ പരമാവധി 40 ബിഎച്ച്പി കരുത്തും 6,500 ആർപിഎമ്മിൽ 37.5 എൻഎം ടോർക്കും സൃഷ്ടിക്കും. 2023 ഒക്‌ടോബർ അവസാനത്തോടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ട്രയംഫ് സ്‌ക്രാമ്പ്‌ളർ 400 എക്‌സിലും ഇതേ എഞ്ചിൻ-ഗിയർബോക്‌സ് കോമ്പിനേഷൻ ഫീച്ചർ ചെയ്യും.

സ്പീഡ് 400 ന്റെ പുതിയ എതിരാളിയായ ഹാർലി-ഡേവിഡ്‌സൺ X440 , 440 സിസി, സിംഗിൾ സിലിണ്ടർ, എയർ/ഓയിൽ-കൂൾഡ് എഞ്ചിൻ 27 ബിഎച്ച്‌പിയും 38 എൻഎം ടോർക്കും നൽകുന്നു. 6-സ്പീഡ് ഗിയർബോക്‌സ്, 3 എംഎം യുഎസ്ഡി ഫോർക്ക്, ഇരട്ട ഷോക്ക് അബ്‌സോർബർ സസ്പെൻഷൻ സെറ്റപ്പ് എന്നിവ ഇതിന്റെ സവിശേഷതകളാണ്. ഹാർലി-ഡേവിഡ്‌സണും ഹീറോ മോട്ടോകോർപ്പും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഫലമായുണ്ടാകുന്ന ആദ്യ മോഡലാണ് X440.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം