പൃഥ്വിരാജിന് പിന്നാലെ കോടികളുടെ ആ വാഹനം സ്വന്തമാക്കി മറ്റൊരു സൂപ്പര്‍ താരം

By Web TeamFirst Published Aug 26, 2019, 12:06 PM IST
Highlights

ലാന്‍ഡ് റോവറിന്റെ പുതിയ റേഞ്ച് റോവര്‍ സ്വന്തമാക്കി സൂപ്പര്‍ താരം

ലാന്‍ഡ് റോവറിന്റെ പുതിയ റേഞ്ച് റോവര്‍ സ്വന്തമാക്കി തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അർജുൻ. ട്വിറ്ററിലൂടെ താരം തന്നെയാണ്  പുതിയ വാഹനം സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്. മലയാളത്തിന്‍റെ പ്രിയ നടനും സംവിധായകനും നിര്‍മാതാവുമൊക്കെയായ പൃഥ്വിരാജും അടുത്തിടെ ഏകദേശം മൂന്നുകോടി രൂപയോളം വിലയുള്ള ഈ വാഹനം സ്വന്തമാക്കിയിരുന്നു. 

പുതിയ വാഹനത്തിന് ബീസ്റ്റ് എന്നാണ് അല്ലു അർജുൻ നൽകിയ പേര്. ഏഴു കോടിയുടെ വാനിറ്റി വാൻ സ്വന്തമാക്കി നേരത്തെയും അല്ലു അർജുൻ വാർത്തകളിൽ നിറഞ്ഞിരുന്നു. 

നാലരപ്പതിറ്റാണ്ടോളമായി ലാൻഡ് റോവർ നിരയിലെ സാന്നിധ്യമായ റേഞ്ച് റോവർ ലാൻഡ് റോവറിന്റെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നാണ്. ആഡംബരവും സുരക്ഷയും ഒരുപോലെ ഈ വാഹനത്തിന്‍റെ പ്രത്യേകതയാണ്. പൂർണമായും ഇറക്കുമതിയിലൂടെ വോഗ്, വോഗ് എസ്ഇ, ഓട്ടോബയോഗ്രാഫി തുടങ്ങി വിവിധ മോഡലുകളിലാണ് ഈ വാഹനം വിപണിയിലെത്തുന്നത്. 

3.0 ലീറ്റർ പെട്രോള്‍, 3.0 ലീറ്റർ ഡീസൽ, 4.4 ലീറ്റർ എസ്‍ഡിവി8 ഡീസൽ 5.0 ലീറ്റർ പെട്രോള്‍ എൻജിനുകളാണ് വാഹനത്തിന്‍റെ ഹൃദയം. 3 ലിറ്റർ എൻജിന്‍ 4000 ആർപിഎമ്മിൽ 244 ബിഎച്ച്‍പി കരുത്തും 2000 ആർപിഎമ്മിൽ 600 എൻഎം ടോർക്കും ഉൽപാദിപ്പിക്കും. 210 കിലോമീറ്ററാണ് പരമാവധി വേഗത. 4.4 ലിറ്റർ‌ എൻജിന്‍റെ പരമാവധി കരുത്ത് 335 ബിഎച്ച്പിയും ടോർക്ക് 740 എൻഎമ്മുമാണ്. ഇതിന്റെ പരമാവധി വേഗത 218 കിലോമീറ്ററാണ് . 5 ലിറ്റർ പെട്രോൾ എൻജിന് 503 ബിഎച്ച്പി കരുത്തും 625 എൻഎം ടോർക്കും സൃഷ്‍ടിക്കാനാകും. 225 കിലോമീറ്ററാണ് പരമാവധി വേഗം. 

റേഞ്ച് റോവര്‍ വാഹനങ്ങള്‍ ബോളിവുഡ് സൂപ്പർ  താരങ്ങളുടെ ഇഷ്ടവാഹനങ്ങളാണ്.  സഞ്ജയ് ദത്ത്, കത്രീന കൈഫ്, ഷാരൂഖ് ഖാൻ, ശിൽപ്പഷെട്ടി, ആലിയ ഭട്ട്, സൽമാൻ ഖാൻ തുടങ്ങിയ സൂപ്പർതാരങ്ങൾക്കെല്ലാം റേഞ്ച് റോവർ വാഹനങ്ങളുണ്ട്. 

 

click me!