ന്താ പ്പോ ണ്ടായേ.. കുന്നംകുളം നഗരത്തിലാകെ ട്രാഫിക് ബ്ലോക്കുണ്ടാക്കി ഒരു ആംബുലൻസ്, ഡ്രൈവർ പോയത് ചായകുടിക്കാൻ 

Published : Oct 09, 2023, 10:12 PM IST
ന്താ പ്പോ ണ്ടായേ.. കുന്നംകുളം നഗരത്തിലാകെ ട്രാഫിക് ബ്ലോക്കുണ്ടാക്കി ഒരു ആംബുലൻസ്, ഡ്രൈവർ പോയത് ചായകുടിക്കാൻ 

Synopsis

നടുറോഡിൽ ഒരു ആംബുലൻസ്! കുന്നംകുളംട്രാഫിക് ബ്ലോക്കിൽ കുടുങ്ങി, പണി ചോദിച്ചുവാങ്ങി ഡ്രൈവറുടെ ചായ കുടി 

കുന്നംകുളം: കുന്നംകുളം നഗരത്തില്‍ ഗതാഗത തടസം സൃഷ്ടിച്ച് 108 ആംബുലന്‍സ് നടുറോഡില്‍ നിര്‍ത്തി ഡ്രൈവറുടെ ചായകുടി. സംഭവത്തിൽ ഗതാഗതം തടസ്സം സൃഷ്ടിച്ചതിന് ആംബുലൻസ് ഡ്രൈവർക്കെതിരെ കേസെടുത്ത കുന്നംകുളം പൊലീസ് വാഹനവും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. 

മലപ്പുറം ജില്ലയിൽ സർവീസ് നടത്തുന്ന 108 ആംബുലൻസിലെ ഡ്രൈവർ കൊല്ലം കൊട്ടാരക്കര സ്വദേശി 36 വയസ്സുള്ള റമീസിനെയാണ് കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. അപകട സാധ്യത ഏറെയുള്ള  കുന്നംകുളം നഗരത്തിലെ പട്ടാമ്പി റോഡിൽ നിന്നും വടക്കാഞ്ചേരി റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് അപകടകരമായ രീതിയിൽ ആംബുലൻസ് പാർക്ക് ചെയ്തിരുന്നത്. 

തുടർന്ന് മേഖലയിലെ വ്യാപാരികളും യാത്രക്കാരും ആംബുലൻസ് നീക്കിയിടാൻ ആവശ്യപ്പെട്ടെങ്കിലും ആംബുലൻസ് ഡ്രൈവർ ഇവരുമായി തട്ടിക്കയറുകയായിരുന്നു. ഇതോടെ മേഖലയിൽ ഗതാഗത തടസ്സം രൂക്ഷമായി. തുടർന്ന് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ആംബുലൻസും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. അപകടകരമായ രീതിയിൽ ഗതാഗത തടസ്സം സൃഷ്ടിച്ചതിന് ഡ്രൈവർക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു.

Read more: വിദ്യാർത്ഥികൾക്ക് 'ആപ്പ്' വഴി മയക്കുമരുന്ന് വിൽപ്പന, ശേഷം ഗോവ, ബംഗളൂരു ട്രിപ്പ്, അതിനും കാരണമുണ്ട് !

അതേസമയം, പൊലീസിന് നേരെ കത്തി വീശി ഗുണ്ടയുടെ ആക്രമം. തൃശൂർ പുത്തൻ പീടികയിലാണ് പൊലീസിന് നേരെ ഗുണ്ട കത്തി കാട്ടിയത്. സംഭവത്തില്‍ വെങ്കിടങ്ങ് പാടൂർ കുണ്ടഴിയൂർ സ്വദേശി സിയാദിനെ (27) അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി സ്റ്റേഷനിൽ 32 ക്രിമിനൽ കേസുകളിലെ പ്രതിയാണ് സിയാദ്. ഗുണ്ടയുടെ പരാക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ഇന്നലെ വൈകീട്ട് പൊലീസിന് നേരെ അസഭ്യ വര്‍ഷത്തിന് പിന്നാലെ പുത്തന്‍പീടികയിലെ ഷാപ്പിന് അകത്തേക്ക് കയറി കത്തിയെടുത്ത് പുറത്തേക്ക് വന്ന് പൊലീസിനെതിരെ വീശുകയായിരുന്നു.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം