
ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ 2019ലാണ് പാർലമെന്റ് പാസാക്കുന്നത്. റോഡ് സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ നിയമത്തില്‍ ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കാനും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉണ്ടാക്കുന്ന വാഹനാപകടങ്ങള്‍ക്ക് രക്ഷകര്‍ത്താക്കളെ മൂന്നു വര്‍ഷം ജയിലില്‍ അടയ്ക്കാനും ഉള്‍പ്പെടെയുള്ള വമ്പന്‍ ഭേദഗതികളാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുത്തത്.
ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ വർദ്ധനവിനൊപ്പം ഇലക്ട്രോണിക് നിരീക്ഷണം, വാഹന ഫിറ്റ്നസ്, കമ്പ്യൂട്ടർവത്കരണം, ഓട്ടോമേഷൻ തുടങ്ങിയവയും ഭേദഗതിയില്‍ ഉൾപ്പെടുന്നു. ടെസ്റ്റുകൾ, കേടായ വാഹനങ്ങൾ തിരിച്ചുവിളിക്കൽ, മൂന്നാം കക്ഷി ഇൻഷുറൻസ് കാര്യക്ഷമമാക്കുക, ഹിറ്റ് ആൻഡ് റൺ കേസുകൾക്കുള്ള നഷ്‍ടപരിഹാരം വർദ്ധിപ്പിക്കൽ തുടങ്ങിയവയും ഈ നിയമത്തിലെ സുപ്രധാന ഘടകങ്ങളാണ്. ഓരോ നിയമ ലംഘനത്തിനും നിലവിലുള്ളതിനേക്കാള്‍ പത്തിരട്ടിയോളം പിഴകളാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. എന്തായാലും റോഡ് സുരക്ഷാ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ജീവഹാനി കുറയ്ക്കുന്നതിനും പുതിയ ഭേദഗതി നിയമം ഗുണകരമായെന്നാണ് റോഡ് ഗതാഗത മന്ത്രാലയം ഇപ്പോള്‍ പുറത്തുവിട്ട കണക്കുകള്‍ നല്‍കുന്ന സൂചന.
കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലേതാണ് ഈ വിവരങ്ങള്‍. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ റോഡപകടങ്ങളില്‍ ഗണ്യമായ കുറവുണ്ടായി എന്നാണ് ട്രാന്‍സ്‍പോര്‍ട്ട് റിസര്‍ച്ച് വിംഗ് നടത്തിയ പഠനത്തിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടി ഗഡ്‍കരി നല്‍കിയ മറുപടി വ്യക്തമാക്കുന്നത്.
2018 മുതല്‍2 2020 വരെയുള്ള കണക്കുകളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. 2018ല്‍ രാജ്യത്ത് 4,67,044 റോഡപകടങ്ങളാണ് സംഭവിച്ചത്. 0.46 ശതമാനമായിരുന്നു ഇത്. എന്നാല്‍ 2019ല്‍ ഇത് 4,49,002 ആയി ചുരുങ്ങിയെന്ന് റോഡ് ഗതാഗത മന്ത്രാലയം പറയുന്നു. 3.86 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. 2020ല്‍ 3,66,138 റോഡപകടങ്ങളാണ് രാജ്യത്ത് നടന്നത്. അതായത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 18.46 ശതമാനത്തിന്‍റെ കുറവ്.
പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി നിലവില്‍ വന്നതാണ് അപകടങ്ങളിലെ ഈ കുറവിന് മുഖ്യ കാരണമെന്നാണ് റോഡ് ഗതാഗത മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. വാഹന സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനും റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികൾ ഉള്‍പ്പെടെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സമാഹരിക്കുന്നതിനും പുതിയ ബില്‍ സഹായിക്കുന്നു. എല്ലാ ഗതാഗത വാഹനങ്ങളിലും സ്പീഡ് ലിമിറ്റിംഗ് ഉപകരണങ്ങളുടെ ഫിറ്റ്മെന്റ് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഗതാഗത നിയമലംഘനത്തിനുള്ള പിഴകള്‍ക്ക് പുറമേ റോഡ് ഗതാഗത നിയമത്തിലെ ചില പ്രധാന നിര്‍ദ്ദേശങ്ങള്‍ താഴെപ്പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona