ആക്ടിവയ്ക്കും ജൂപ്പിറ്ററിനും ഇരുട്ടടി; പെട്രോള്‍ വേണ്ടാത്ത കിടിലന്‍ സ്‍കൂട്ടര്‍ വിപണിയില്‍!

Web Desk   | Asianet News
Published : Jun 16, 2020, 02:35 PM ISTUpdated : Jun 16, 2020, 02:36 PM IST
ആക്ടിവയ്ക്കും ജൂപ്പിറ്ററിനും ഇരുട്ടടി; പെട്രോള്‍ വേണ്ടാത്ത കിടിലന്‍ സ്‍കൂട്ടര്‍ വിപണിയില്‍!

Synopsis

ഗ്രീവ്‌സ് കോട്ടന്‍ ഉടമസ്ഥതയിലുള്ള ഇലക്ട്രിക്ക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ആംപിയര്‍ വെഹിക്കിള്‍സ് ഒരു പുത്തൻ ഇലക്ട്രിക്ക് സ്‍കൂട്ടർ വില്‍പ്പനയ്ക്ക് എത്തിച്ചു. 

ഗ്രീവ്‌സ് കോട്ടന്‍ ഉടമസ്ഥതയിലുള്ള ഇലക്ട്രിക്ക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ആംപിയര്‍ വെഹിക്കിള്‍സ് ഒരു പുത്തൻ ഇലക്ട്രിക്ക് സ്‍കൂട്ടർ വില്‍പ്പനയ്ക്ക് എത്തിച്ചു. മാഗ്നസ് പ്രോ എന്ന് പേരിട്ടിരിക്കുന്ന ആംപിയറിൻറെ ഇലക്ട്രിക് സ്‍കൂട്ടറിന് 73,990 രൂപയാണ് എക്സ്-ഷോറൂം വില.

ബ്ലൂയിഷ് പേൾ വൈറ്റ്, മെറ്റാലിക് റെഡ്, ഗ്രാഫൈറ്റ് ബ്ലാക്ക്, ഗോൾഡൻ യെല്ലോ എന്നിങ്ങനെ 4 നിറങ്ങളിൽ വില്പനക്ക് എത്തിയിരിക്കുന്ന ആംപിയർ മാഗ്നസ് പ്രോ തുടക്കത്തിൽ ബെംഗളൂരു നഗരത്തിലെ ഉപഭോക്താക്കൾക്ക് മാത്രമേ വാങ്ങാൻ സാധിക്കൂ. എന്നാൽ അടുത്ത 30 മുതൽ 60 ദിവസത്തിനുള്ളിൽ രാജ്യത്തെ എല്ലാ പ്രമുഖ നഗരങ്ങളിലും മാഗ്നസ് പ്രോയുടെ വിലാപന ആരംഭിക്കും എന്ന് ആംപെയർ അവകാശപ്പെടുന്നു.

ടെലിസ്കോപിക് മുൻ ഫോർക്കുകളും ഡ്യുവൽ ഷോക്ക് പിൻ സസ്പെൻഷനുമാണ് മാഗ്നസ് പ്രോയ്ക്ക്. റീജനറേറ്റീവ് സാങ്കേതികവിദ്യയുള്ള ഡ്രം ബ്രെയ്ക്കുകളാണ് ഈ-സ്കൂട്ടറിന്. എൽഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, എൽഇഡി ലൈറ്റുകളുള്ള അണ്ടർ സീറ്റ് സ്റ്റോറേജ് സ്പേസ്, കീലെസ് എൻട്രി, ആന്റി തെഫ്റ്റ് അലാറം, കമ്പയിൻഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) എന്നീ ഫീച്ചറുകളാൽ സമൃദ്ധമാണ് ആംപെയർ മാഗ്നസ് പ്രോ.

പുറകിലെ ചക്രത്തിൽ ഘടിപ്പിച്ച ഹബ് മോട്ടോർ ആണ് ആംപെയർ മാഗ്നസ് പ്രോയുടെ ഹൃദയം. ലെഡ് ബാറ്ററി പാക്കിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് മോട്ടോർ ഒരു ഫുൾ ചാർജിൽ 100 കിലോമിറ്റർ റേഞ്ച് ആണ് അവകാശപ്പെടുന്നത്. ഇക്കോ മോഡിലാണ് ഈ റേഞ്ച്. അതെ സമയം ക്രൂയിസ് മോഡിലാണെങ്കിൽ റേഞ്ച് 80 കിലോമിറ്റർ ആയി കുറയും. നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 40 കിലോമിറ്റർ വേഗം കൈവരിക്കാൻ 10 വേണ്ട ആംപെയർ മാഗ്നസ് പ്രോയുടെ പരമാവധി വേഗത മണിക്കൂറിൽ 55 കിലോമീറ്റർ ആണ്. അവസാന 10 ശതമാനത്തിലേക്ക് ബാറ്ററി ചാർജ് കുറയുമ്പോൾ 10 കിലോമീറ്റർ അധിക റേഞ്ച് നൽകുന്ന ലിംപ് ഹോം സവിശേഷതയുമായാണ് സ്‌കൂട്ടറിൽ വരുന്നത്.

110 സിസി ഡിസ്പ്ലേസ്‌മെന്റുള്ള പെട്രോളിൽ പ്രവർത്തിക്കുന്ന ഹോണ്ട ആക്ടിവ, ടിവിഎസ് ജൂപ്പിറ്റർ തുടങ്ങിയ സ്‍കൂട്ടറുകളോട് കിടപിടിക്കുന്ന പെർഫോമൻസ് ആംപെയർ മാഗ്നസ് പ്രോയ്ക്കുണ്ട് എന്നാണ് കമ്പനിയുടെ അവകാശവാദം. 

ഇന്ത്യയിലെ ആദ്യമായി ഒരു ഇലക്ട്രിക് വാഹനത്തിന്റെ പ്രധാന ഘടകങ്ങൾ തദ്ദേശീയമായി നിർമ്മിക്കുന്ന കമ്പനികളിൽ ഒന്നാണ് ആംപിയർ. കമ്പനിയുടെ നാലോളം ഇലക്ട്രിക്ക് സ്‍കൂട്ടറുകൾ ഇപ്പോൾ വിപണിയിലുണ്ട്. 2019 മെയ് മാസത്തില്‍ കമ്പനി അവതരിപ്പിച്ച സീല്‍ എന്ന ഇലക്ട്രിക്ക് സ്‌കൂട്ടറിന്‍റെ 50,000 യൂണിറ്റുകള്‍ വിറ്റതായി കമ്പനി വ്യക്തമാക്കിയിരുന്നു. വിപണിയില്‍ എത്തി ഇത്രയും നാളുകള്‍ കൊണ്ട് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക്ക് സ്‌കൂട്ടറുകളിലൊന്നാണ് ആംപിയര്‍ സീല്‍.

PREV
click me!

Recommended Stories

റെനോയുടെ വർഷാവസാന മാജിക്: വമ്പൻ വിലക്കിഴിവുകൾ!
ഡൽഹി ഇവി നയം 2.0: തലസ്ഥാനത്ത് വൻ മാറ്റങ്ങൾ വരുമോ?