'ചുവന്ന ഭീം' എന്ന് തന്‍റെ പുത്തൻ സ്‍കോര്‍പിയോയ്ക്ക് പേരിട്ട് മഹീന്ദ്ര മുതലാളി, കാരണം ഇതാണ്!

Published : Oct 12, 2022, 10:39 AM IST
'ചുവന്ന ഭീം' എന്ന് തന്‍റെ പുത്തൻ സ്‍കോര്‍പിയോയ്ക്ക് പേരിട്ട് മഹീന്ദ്ര മുതലാളി, കാരണം ഇതാണ്!

Synopsis

ഇപ്പോഴിതാ തന്‍റെ പുതിയ സ്കോർപിയോ എന്നിന് പേരിട്ടതായി പ്രഖ്യാപിച്ചിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര

ഹീന്ദ്ര തലവൻ ആനന്ദ് മഹീന്ദ്ര അടുത്തിടെയാണ് ഒരു പുതിയ സ്‌കോർപിയോ-എൻ എസ്‌യുവി സ്വന്തമാക്കിയതായി സോഷ്യല്‍ മീഡിയയില്‍ ഒരു പ്രഖ്യാപനം നടത്തയിത്.  ഒപ്പം തന്റെ എസ്‌യുവിക്ക് ഒരു പേര് നിർദ്ദേശിക്കാനും അദ്ദേഹം ട്വിറ്ററില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇപ്പോഴിതാ തന്‍റെ പുതിയ സ്കോർപിയോ എന്നിന് പേരിട്ടതായി പ്രഖ്യാപിച്ചിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.  'ഭീം'എന്നാണ് തന്റെ സ്കോർപ്പിയോയ്ക്ക് പേര് നൽകിയിരിക്കുന്നത് എന്ന് അദ്ദേഹം ട്വീറ്റ് ചെയ്‍തു. ചുവന്ന നിറമായതിനാൽ ലാൽ ഭീം എന്നും വാഹനം അറിയപ്പെടും.

30 മിനിറ്റില്‍ സ്‍കോര്‍പ്പിയോ വാരിക്കൂട്ടിയത് 18,000 കോടി, ആനന്ദക്കണ്ണീരില്‍ ആനന്ദ് മഹീന്ദ്ര!

"എന്റെ ജീവിതത്തിലെ വലിയ ദിവസമാണിന്ന്, എനിക്ക് എന്റെ സ്‌കോര്‍പിയോ എന്‍ കിട്ടി. ഇനി വേണ്ടത് ഈ വാഹനത്തിന് ഒരു നല്ല പേരാണ്. നിങ്ങളുടെ നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു.." എന്ന കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ സ്വന്തമാക്കിയ സന്തോഷം അദ്ദേഹം പങ്കുവെച്ചത്. തുടർന്ന് സമൂഹമാധ്യമങ്ങളിൽ നിന്നുള്ള നിർദേശം പരിഗണിച്ചാണ് ഭീം എന്ന് പേര് നൽകിയിരിക്കുന്നത്.

അതേസമയം ആനന്ദ് മഹീന്ദ്രയുടെ ഗാരേജിലെ ആദ്യത്തെ മഹീന്ദ്ര എസ്‌യുവിയല്ല പുതിയ സ്‌കോർപ്പിയോ-എൻ.  മഹീന്ദ്ര മുതലാളിക്ക് ഒരു മഹീന്ദ്ര അള്‍ട്ടുറാസ് ലക്ഷ്വറി എസ്‌യുവിയും ടിയുവി300 പ്ലസ് മൾട്ടി-യൂട്ടിലിറ്റി വാഹനവും ഉണ്ട്. ആനന്ദ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള മറ്റ് മഹീന്ദ്ര വാഹനങ്ങളിൽ ഒന്നാം തലമുറ സ്‌കോർപ്പിയോ, ഇൻവേഡർ ലൈഫ്‌സ്‌റ്റൈൽ വെഹിക്കിൾ, 1990-കളിലും 2000-കളുടെ തുടക്കത്തിലും മഹീന്ദ്ര നിർമ്മിച്ച മറ്റ് വിവിധ ജീപ്പുകൾ എന്നിവയും ഉൾപ്പെടുന്നു. അതേസമയം ആനന്ദ് മഹീന്ദ്രയെ കൂടാതെ, ഒളിമ്പ്യൻ ഗീത ഫോഗട്ട് ഉള്‍പ്പെടെയുള്ള പ്രമുഖരും മഹീന്ദ്ര സ്കോർപ്പിയോ-എൻ അടുത്തിടെ സ്വന്തമാക്കിയിരുന്നു. 

പുത്തൻ സ്‍കോര്‍പിയോ എൻ എന്നാല്‍
2002ൽ ഇന്ത്യയിൽ പുറത്തിറങ്ങി നീണ്ട 20 വർഷമായി നിരത്തുകളിലുള്ള ജനപ്രിയ മോഡലായ സ്കോർപിയോയുടെ പുതിയ തലമുറ മോഡലായ സ്‍കോര്‍പിയോ എൻ ഇറങ്ങിയത് അടുത്തിടെയാണ്. 2022 ജൂൺ 27-നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ സ്‌കോർപിയോ-എൻ എസ്‌യുവിയെ അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 26-ന് സ്‌കോര്‍പിയോ എന്നിന്റെ വിതരണവും ആരംഭിച്ചു. ബുക്കിങ് ആരംഭിച്ച് വെറും 30 മിനിറ്റിൽ ഒരുലക്ഷം ബുക്കിംഗുകൾ വാഹനത്തിന് ലഭിച്ചു. പെട്രോൾ, ഡീസൽ എൻജിനുകളിലായി വാഹനത്തിന്റെ പ്രാരംഭ വില 11.99 ലക്ഷം രൂപ മുതൽ 21.45 ലക്ഷം രൂപ വരെയാണ്. പുതിയ സ്കോർപിയോ N മോഡൽ ലൈനപ്പ് അഞ്ച് വകഭേദങ്ങളിൽ (Z2, Z4, Z6, Z8, Z8L) വരുന്നു. റേഞ്ച്-ടോപ്പിംഗ് Z8L വേരിയന്റ് മുൻഗണനയിൽ വിതരണം ചെയ്യും.

"തീയിലുരുക്കി തൃത്തകിടാക്കി.." ഇരട്ടച്ചങ്കന്മാര്‍ ജനിക്കുന്നതല്ല, ഉണ്ടാക്കുന്നതാണെന്ന് മഹീന്ദ്ര!

നിലവിൽ, എസ്‌യുവിക്ക് ഒരു ലക്ഷത്തിലധികം ബുക്കിംഗുകൾ ലഭിച്ചിട്ടുണ്ട്. അതിന്റെ കാത്തിരിപ്പ് കാലയളവ് വേരിയന്റിനെ ആശ്രയിച്ച് രണ്ടു വർഷം കവിയുമെന്നാണ് റിപ്പോർട്ടുകള്‍. എൻട്രി ലെവൽ Z2 ട്രിം ഏകദേശം 22 മാസത്തിനുള്ളിൽ ലഭിക്കും Z4 വേരിയന്‍റിന് രണ്ട് വർഷത്തിൽ താഴെയുള്ള കാത്തിരിപ്പ് കാലയളവ് നൽകുന്നു. സ്കോർപിയോ N Z6, Z8 വേരിയന്റുകളുടെ കാത്തിരിപ്പ് കാലയളവ് രണ്ട് വർഷമാണ്. താരതമ്യേന ഉയർന്ന ഡിമാൻഡുള്ള ടോപ്പ് എൻഡ് Z8L വേരിയന്റിന് ഏകദേശം 20 മാസത്തെ കാത്തിരിപ്പ് കാലയളവ് നൽകുന്നു. XUV700നെ അപേക്ഷിച്ച്, മഹീന്ദ്ര സ്കോർപിയോ എന്നിന് ഉയർന്ന കാത്തിരിപ്പ് കാലയളവാണ് ഉള്ളത്.

പുതിയ സ്‌കോര്‍പ്പിയോ എൻ പെട്രോൾ മാനുവൽ വേരിയന്റുകളുടെ വില 11.99 ലക്ഷം രൂപയിൽ തുടങ്ങി 19.10 ലക്ഷം രൂപ വരെ ഉയരുന്നു. ഡീസൽ മാനുവൽ വേരിയന്റുകൾ 12.49 ലക്ഷം മുതൽ 19.69 ലക്ഷം രൂപ വരെയുള്ള വില പരിധിയിൽ ലഭ്യമാണ്. പെട്രോൾ, ഡീസൽ ഓട്ടോമാറ്റിക് മോഡലുകൾക്ക് 15.54 ലക്ഷം മുതൽ 20.95 ലക്ഷം രൂപ, 15.95 ലക്ഷം രൂപ മുതൽ 23.90 ലക്ഷം രൂപ വരെയാണ് വില. 5 4X4 ഡീസൽ വേരിയന്റുകളുണ്ട് - Z4 4X4 MT, Z8 4X4 MT, Z8 4X4 AT, Z8L 4X4 MT, Z8L 4X4 AT - വില യഥാക്രമം 16.44 ലക്ഷം രൂപ, 19.94 ലക്ഷം രൂപ, 21.90 ലക്ഷം രൂപ, 21.90 ലക്ഷം രൂപ, 20.29 ലക്ഷം രൂപ. മേൽപ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം ആണ്.

"പയ്യന്‍ കൊള്ളാമോ? സ്വഭാവം എങ്ങനെ?" ഈ പുത്തന്‍ വണ്ടിയെപ്പറ്റി ജനം ഗൂഗിളിനോട് ചോദിച്ച ചില ചോദ്യങ്ങള്‍!

2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് മഹീന്ദ്ര സ്കോർപിയോ എൻ വരുന്നത്. 370Nm (MT)/380Nm (AT) ഉപയോഗിച്ച് 203bhp ഉത്പാദിപ്പിക്കുന്നു.  ഇത് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം ലഭിക്കും. ഓയിൽ ബർണർ 300Nm-ൽ 132bhp-യും 370Nm (MT)/400Nm (AT)-ൽ 175bhp-യും നൽകുന്നു. സിപ്, സാപ്പ്, സൂം എന്നിങ്ങനെ മൂന്ന് ഓൺ-റോഡ് ഡ്രൈവ് മോഡുകളിലാണ് വാഹനം വരുന്നത്. 
 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം