ജെയിംസ് ബോണ്ടിന്‍റെ ഇഷ്‍ട വണ്ടിയെ ദുബായ് പൊലീസില്‍ എടുത്തു!

Web Desk   | others
Published : Sep 09, 2021, 09:57 AM IST
ജെയിംസ് ബോണ്ടിന്‍റെ ഇഷ്‍ട വണ്ടിയെ ദുബായ് പൊലീസില്‍ എടുത്തു!

Synopsis

ഇപ്പോൾ മറ്റൊരു സൂപ്പർതാരത്തെക്കൂടി സ്വന്തമാക്കിയിരിക്കുകയാണ് ദുബായ് പൊലീസ്

ലോകമെമ്പാടുമുള്ള വാഹന പ്രേമികളില്‍ കൌതുകം ഉണര്‍ത്തുന്നതാണ് ദുബായ്‌ പൊലീസിന്‍റെ വാഹന നിര. ലോകത്തിലെ ഏറ്റവും വലിയ സൂപ്പർകാർ നിരയുള്ള പൊലീസ് സേനയാണ് ദുബായി പൊലീസ്.  ബുഗാട്ടി, ലംബോര്‍ഗിനി, ഫെറാരി, മസേരാറ്റി, ആസ്റ്റൺ മാർട്ടിൻ വൺ-77  തുടങ്ങിയ നിരവധി ആഡംബര വാഹനങ്ങളാണ് ദുബായി പൊലീസിനെ സമ്പന്നമാക്കുന്നത്. 

ഇപ്പോൾ മറ്റൊരു സൂപ്പർതാരത്തെക്കൂടി സ്വന്തമാക്കിയിരിക്കുകയാണ് ദുബായ് പൊലീസ്. ജയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ വാഹനപ്രേമികളുടെ മനസിൽ ഇടം പിടിച്ച ആസ്റ്റൺ മാർട്ടിൻ വാന്റേജാണ് ദുബായ് പൊലീസിൽ ചേർന്ന ഏറ്റവും പുതിയ കാർ എന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ വാഹനം വിനോദസഞ്ചാര കേന്ദ്രങ്ങളിലും ദുബായ് നിരത്തുകളിലും പെട്രോൾ കാറായി ഉപയോഗിക്കാനാണ് ദുബായി പൊലീസിന്‍റെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. ജയിംസ് ബോണ്ടിന്റെ കോഡ് നമ്പർ 007 ലെ ഏഴും യുഎഇയുടെ ഏഴ് എമിറേറ്റുകളുടെ ഏഴും ചേർത്ത് വെച്ച് 77 എന്ന നമ്പറാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. 

നാലു ലീറ്റർ, ഇരട്ട ടർബോ വി എയ്റ്റ് എൻജിനാണ് ഈ കാറിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 503 ബിഎച്ച്പി കരുത്തു സൃഷ്‍ടിക്കും. നിശ്ചലാവസ്ഥയിൽ നിന്നു വെറും 3.5 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ കാറിനാകും.  314 കിലോമീറ്ററാണ്  ഉയർന്ന വേഗം. 

അടുത്തിടെ പുതുതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസറും ദുബായ് പൊലീസിൽ ചേർന്നിരുന്നു. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ സബ് ബ്രാൻഡായ ജെനസിസിന്‍റെ GV80 എസ്‍യുവി ദുബായി പൊലീസിന്‍റെ ഭാഗമായതും ഈ വര്ഷം തന്നെയാണ്. 

ബുഗാട്ടി വെയ്‌റോണ്‍, ലംബോര്‍ഗിനി അവന്റഡോര്‍, പോര്‍ഷെ 918 സ്‌പൈഡര്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍-77, ബെന്റ്‌ലി കോണ്ടിനെന്റല്‍ ജി.ടി, മക്‌ലാരന്‍ MP4-12C, ഫെരാരി FF, ഔഡി ആര്‍8, ഫോര്‍ഡ് മസ്‍താംഗ്, ബിഎംഡബ്ല്യു ഐ8, മെഴ്‌സിഡസ് ബെന്‍സ് SLS AMG തുടങ്ങി അത്യാധുനിക സൂപ്പര്‍ കാറുകളുടെ വന്‍ ശേഖരമാണ് ദുബായ്‌ പോലീസിനുള്ളത്. കൂടാതെ വിലകൂടിയ ബൈക്കുകളും, ഹെലികോപ്റ്ററുകളും, ബോട്ടുകളും ദുബായ് പൊലീസ് ശ്രേണിയിലുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം