ആതര്‍ 450X കളക്ടേഴ്‌സ് എഡിഷൻ എത്തി

By Web TeamFirst Published Oct 4, 2020, 10:23 AM IST
Highlights

450X മോഡലിന്റെ കളക്ടേഴ്‌സ് എഡിഷൻ പതിപ്പ് അവതരിപ്പിച്ച് ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമാതാക്കളായ ആതർ എനർജി

450X മോഡലിന്റെ കളക്ടേഴ്‌സ് എഡിഷൻ പതിപ്പ് അവതരിപ്പിച്ച് ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമാതാക്കളായ ആതർ എനർജി. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ഇന്റലിജന്റ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളിലൊരാളാണ് ആതർ എനർജി. 

2020 ജനുവരി 28 -ന് ഏഥർ 450 X -ന്റെ ദേശീയ ലോഞ്ചിന് മുമ്പ് സ്‌കൂട്ടർ മുൻകൂട്ടി ഓർഡർ ചെയ്ത ഏഥർ എനർജി പ്രേമികൾക്ക് മാത്രമേ ഈ പരിമിത പതിപ്പ് സ്കൂട്ടർ ലഭ്യമാകൂ. ബ്രാൻഡിന്റെയും ഉൽ‌പ്പന്നത്തിൻറെയും ആദ്യകാല സ്വീകർ‌ത്താക്കളോടുള്ള ആദരസൂചകമായാണ് കമ്പനിയുടെ കളക്ടേഴ്‌സ് എഡിഷൻ എത്തുന്നത്.

പുതിയ മാറ്റ് ഗ്രേ പെയിന്റ് സ്കീമിന് വൈറ്റ്, റെഡ് ഗ്രാഫിക്സ് അല്ലെങ്കിൽ ഹൈലൈറ്റുകൾ ഉപയോഗിച്ച് പ്രാധാന്യം ലഭിച്ചേക്കും. നിലവിലുള്ള ഗ്രേ, വൈറ്റ്, പുതിന ഗ്രീൻ നിറങ്ങളിൽ‌ നിന്നും തികച്ചും വ്യത്യസ്തമായി, സീരീസ് വൺ ഉയർന്ന ഗ്ലോസ്സ് മെറ്റാലിക് ബ്ലാക്ക് ബോഡി കളറുനും, റെഡ് ആക്സന്റുകൾ‌ക്കൊപ്പം വരുന്നു. സീരീസ് വൺ സ്കൂട്ടറുകൾക്ക് 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡാഷ്‌ബോർഡിലും ഈ സിഗ്നേച്ചർ നിറങ്ങൾ ഉൾക്കൊള്ളുന്നു.

2020 ജനുവരിയിലാണ് 450Xനെ കമ്പനി അവതരിപ്പിക്കുന്നത്. ആതർ 450X ആദ്യമായി പുറത്തിറക്കിയത് സ്റ്റാൻഡേർഡ്, പ്ലസ് എന്നീ രണ്ട് വേരിയന്റുകളിലാണ്. അഞ്ച് മണിക്കൂർ 45 മിനിറ്റ് മാത്രം മതി ആതർ 450X പൂർണമായി ചാർജാകാൻ. ഒരൊറ്റ ചാർജിൽ 85 കിലോമീറ്റർ മൈലേജാണ് 450X ഇലക്ട്രിക് സ്‌കൂട്ടറിന് ലഭിക്കുന്നത്. സ്മാര്‍ട്ട് ഹെല്‍മെറ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), തുടങ്ങയവയും 450X വാങ്ങുന്നതിനൊപ്പം ഓപ്ഷണല്‍ ആക്സസറികളായി ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ആതര്‍ 450Xന് 108 കിലോഗ്രാമാണ് ഭാരം. ഇക്കോ, റൈഡ്, സ്പോർട്ട് എന്നിങ്ങനെ 450-യിലുള്ള റൈഡിങ് മോഡുകൾക്കു പുറമെ വാർപ് മോഡ് എന്നൊരു പുതിയ റൈഡിങ് മോഡും 450X-യിൽ ഉൾപെടുത്തിയിട്ടുണ്ട്. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 60 കിലോമിറ്റർ വേഗതയാര്‍ജ്ജിക്കാൻ 450-ന് 6.50 സെക്കന്റുകള്‍ മാത്രം മതി. ആതർ 450X പ്ലസിന് 1.49 ലക്ഷം രൂപയും സ്റ്റാൻഡേർഡ് പതിപ്പിന് 1.59 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

ഹീറോ മോട്ടോകോര്‍പ്പും ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റും പിന്തുണയ്ക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ആതര്‍ എനര്‍ജി. സീരീസ് B -യുടെ ഭാഗമായി ആദ്യമായി നിക്ഷേപം നടത്തിയ 2016 മുതൽ ഹീറോ മോട്ടോകോർപ്പ് ഏഥറിന്റെ വളർച്ചയുടെ ഭാഗമാണ്. പുതിയ ഫണ്ടിംഗ് രാജ്യത്ത് വരാനിരിക്കുന്ന അഗ്രസ്സീവ് വിപുലീകരണ പദ്ധതികൾക്ക് കമ്പനിയെ സഹായിക്കും. നിലവില്‍ ബെംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളില്‍ മാത്രമായിരുന്നു ആതര്‍ എനര്‍ജി സാന്നിധ്യമറിയിച്ചിരുന്നത്. 

click me!