ഔഡി കാറുകൾക്ക് വില കൂടും, വര്‍ദ്ധിക്കുന്നത് ഇത്രയും വീതം

By Web TeamFirst Published Aug 23, 2022, 3:42 PM IST
Highlights

ഇൻപുട്ട്, സപ്ലൈ ചെയിൻ ചെലവുകൾ വർധിച്ചതിന്റെ ഫലമാണ് വിലവർധനവ് എന്നും പുതിയ വിലകൾ 2022 സെപ്റ്റംബർ 20 മുതൽ പ്രാബല്യത്തിൽ വരും എന്നും ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഔഡി, ഇന്ത്യയിലെ തങ്ങളുടെ മോഡൽ ശ്രേണിയിലുടനീളം 2.4 ശതമാനം വരെ വിലവർദ്ധന പ്രഖ്യാപിച്ചു. ഇൻപുട്ട്, സപ്ലൈ ചെയിൻ ചെലവുകൾ വർധിച്ചതിന്റെ ഫലമാണ് വിലവർധനവ് എന്നും പുതിയ വിലകൾ 2022 സെപ്റ്റംബർ 20 മുതൽ പ്രാബല്യത്തിൽ വരും എന്നും ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയിൽ, സുസ്ഥിരമായ ഒരു ബിസിനസ് മോഡൽ പ്രവർത്തിപ്പിക്കാൻ ഔഡി  പ്രതിജ്ഞാബദ്ധരാണ് എന്നും ഇൻപുട്ട്, സപ്ലൈ ചെയിൻ ചെലവുകൾ വർദ്ധിക്കുന്നതിനാൽ, ഞങ്ങളുടെ മോഡൽ ശ്രേണിയിലുടനീളം 2.4 ശതമാനം വരെ വില വർധനവ് ഞങ്ങൾ സ്വീകരിക്കേണ്ടതുണ്ട് എന്നും ഔഡി ഇന്ത്യയുടെ തലവൻ ബൽബീർ സിംഗ് ധില്ലൺ പറഞ്ഞു, 

A4, A6, A8 L, Q5, Q7, Q8, ഔഡി S5 സ്‍പോര്‍ട്ബാക്ക്, ഔഡി ആര്‍എസ്5 സ്‍പോര്‍ട്ബൈക്ക്, ഔഡി ആര്‍എസ് ക്യു 8 എന്നിവ ഉൾപ്പെടെ പെട്രോൾ പവർ മോഡലുകളാണ് ഔഡി ഇന്ത്യ നിലവിൽ വിൽക്കുന്നത്. ഔഡി ഇ-ട്രോൺ 50, ഓഡി ഇ-ട്രോൺ 55, ഓഡി ഇ-ട്രോൺ സ്‌പോർട്ട്ബാക്ക് 55, ഓഡി ഇ-ട്രോൺ ജിടി, ആർഎസ് ഇ-ട്രോൺ ജിടി എന്നിവ ഉൾപ്പെടുന്ന ഇ-ട്രോൺ ബ്രാൻഡിന് കീഴിൽ ഇലക്ട്രിക് വാഹനങ്ങളും കമ്പനി വിൽക്കുന്നുണ്ട്.

അതേസമയം 2022 സെപ്റ്റംബറിൽ പുതിയ Q3 എസ്‌യുവി അവതരിപ്പിക്കാൻ ഔഡി ഇന്ത്യ ഒരുങ്ങുകയാണ്. വാഹനത്തിനുള്ള ബുക്കിംഗും കമ്പനി തുടങ്ങി. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് പ്രാരംഭ തുകയായ രണ്ട് ലക്ഷം രൂപ നൽകി പുതിയ ഔഡി Q3 എസ്‌യുവി ബുക്ക് ചെയ്യാം. പരിഷ്‍കരിച്ച മോഡലിന് അഞ്ച് വർഷത്തെ സ്റ്റാൻഡേർഡ് വാറന്റി നൽകുമെന്നും ആദ്യത്തെ 500 ബുക്കിംഗിന് മൂന്ന് വർഷം അല്ലെങ്കില്‍ 50,000 കിലോമീറ്റർ സേവന പാക്കേജ് അധികമായി ലഭിക്കുമെന്നും ഔഡി ഇന്ത്യ അറിയിച്ചതായും  ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നീ രണ്ട് വകഭേദങ്ങളിൽ ഈ മോഡല്‍ ലഭിക്കും. 190 bhp കരുത്തും 320 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ  നാല് സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് പുതിയ ഔഡി Q3-ന് കരുത്ത് പകരുന്നത്. ക്വാട്രോ എഡബ്ല്യുഡി സംവിധാനത്തിലൂടെയും 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സിലൂടെയും എല്ലാ വീലുകളിലേക്കും പവർ കൈമാറും. വെറും 7.3 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
 

click me!