ട്രാഫിക് നിയമഭേദഗതി: വന്‍തുക പിഴ ചുമത്തിയ ഓട്ടോ കണ്ടുകെട്ടി, ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ചു

By Web TeamFirst Published Sep 28, 2019, 3:46 PM IST
Highlights

മോട്ടോര്‍ വാഹന നിയമ ഭേദഗതി അനുസരിച്ച്  ചുമത്തിയ പിഴ അടക്കാതിരുന്ന ഓട്ടോ കണ്ടുകെട്ടിയതോടെ ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ബിരുദദാരിയായ യുവാവ് ഗുരുതരാവസ്ഥയില്‍ 

അഹമ്മദാബാദ്: മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നതിന് വന്‍തുക പിഴയിട്ടു. ഓട്ടോ ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. രാജു സോളങ്കിയെന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ് ഫിനോയില്‍ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പുതുക്കിയ നിയമങ്ങള്‍ അനുസരിച്ച് ഇയാള്‍ക്ക് 18000 രൂപ പിഴ ചുമത്തിയിരുന്നു. 

ഇത് അടക്കാതെ വന്നതോടെ ഇയാളുടെ ഓട്ടോറിക്ഷ കഴിഞ്ഞ ദിവസം കണ്ടുകെട്ടിയിരുന്നു. സാമ്പത്തിക നില മോശമായതിനാലായിരുന്നു പിഴയൊടുക്കാന്‍ വൈകിയതെന്ന് ഇയാളുടെ ബന്ധുക്കള്‍ പറഞ്ഞു. നിത്യച്ചിലവിനുള്ള വക കണ്ടെത്തിയിരുന്നത് ഓട്ടോ ഓടിച്ചായിരുന്നു. ജീവിക്കാന്‍ മാര്‍ഗമില്ലാതായി. ആകെയുണ്ടായിരുന്ന ഓട്ടോ അവര്‍ കൊണ്ടുപോയിയെന്ന് രാജു പറഞ്ഞതായി ബന്ധുക്കള്‍ ആരോപിക്കുന്നു. 

ഓട്ടോ കണ്ടുകെട്ടിയതോടെ രാജു നിരാശയിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ബികോം ബിരുദദാരിയായ രാജു മറ്റ് ജോലിയൊന്നും ശരിയാകാതെ വന്നതോടെയാണ് ഓട്ടോ ഓടിക്കാന്‍ തുടങ്ങിയത്. ഇയാളുടെ ചികിത്സ പുരോഗമിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി, 
 

click me!