വാഷ്ബേസിന്‍ മുതല്‍ മൊബൈല്‍ ചാര്‍ജിംഗ് പോയിന്‍റ് വരെ; സത്യവാന്‍റെ ഓട്ടോ സൂപ്പറാ !

By Web TeamFirst Published Nov 21, 2019, 7:04 PM IST
Highlights

 അടിമുടി മാറ്റം വരുത്തിയ സത്യവാന്‍റെ ഓട്ടോറിക്ഷയുടെ ചിത്രമിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. 

മുംബൈ: യാത്രക്കാര്‍ക്ക് വ്യത്യസ്തമായ അനുഭവം പകരാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാണ് ഈ ഓട്ടോ ഡ്രൈവര്‍. തന്‍റെ വണ്ടിയില്‍ കയറുന്നവര്‍ക്ക് ഒരു കുറവും വരരുതെന്ന് നിര്‍ബന്ധമുള്ള മുംബൈ സ്വദേശിയായ സത്യവാന്‍ ഗിതെ ഓട്ടോയില്‍ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയിരുന്നു. 

ഹോം സിസ്റ്റം ഘടിപ്പിക്കുന്ന ആദ്യ ഓട്ടോയാണ് സത്യവാന്‍റേത്. അടിമുടി മാറ്റം വരുത്തിയ ഈ ഓട്ടോറിക്ഷയുടെ ചിത്രമിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. 

മുന്‍ ബോളിവുഡ് താരം ട്വിങ്കിള്‍ ഖന്ന വരെ സത്യവാനെ പ്രശംസിച്ചുകഴിഞ്ഞു. വാഷ്ബേസിന്‍ മുതല്‍ മൊബൈല്‍ ചാര്‍ജിംഗ് പോയിന്‍റ് വരെ ഒരുക്കിയിട്ടുണ്ട്. ചട്ടികളിലാക്കിയ ചെടികളുമുണ്ട് ഈ ഓട്ടോയില്‍. 

''വാഷ്ബേസിനും ഡെസ്ക് ടോപ്പ് മോണിറ്ററും, ഈ ബുദ്ധിമാനായ ഓട്ടോറിക്ഷാ ഡ്രൈവര്‍ എല്ലാം തട്ടിക്കൂട്ടിയിരിക്കുന്നു'' - ട്വിങ്കിള്‍ ഖന്ന ഓട്ടോയുടെ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു. ആളുകളെല്ലാം വാനോളം പുകഴ്ത്തുകയാണ് ഈ ഓട്ടോക്കാരനെയും അയാളുടെ ആശയത്തെയും. 

''നിങ്ങള്‍ക്ക് എന്‍റെ ഓട്ടോയില്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാം. ശുദ്ധീകരിച്ച വെള്ളവും വാഷ്ബേസിനും ഉണ്ട്. പ്രായമായവര്‍ക്ക് ഒരു കിലോമീറ്റര്‍ ദൂരത്തേക്കുള്ള യാത്രയില്‍ ചാര്‍ജ് ഈടാക്കാറില്ല. യാത്രക്കാര്‍ക്ക് മികച്ച സൗകര്യം ഉറപ്പാക്കുകയാണ് എന്‍റെ ഉദ്ദേശം. '' - സത്യവാന്‍ പറഞ്ഞു. 
 

Mumbai: Satyawan Gite, an auto-rickshaw driver has equipped his auto with facilities ranging from wash basin, mobile phone charging points, plants to desktop monitor, in order to provide comfortable rides to passengers. (20.11) pic.twitter.com/gLjZTSG7Yo

— ANI (@ANI)

good job!!! only thing leftover is air purifier then damn! I will use your service daily 😁

— Utkarsh gupta उत्कर्ष ఉత్కర్ష్🌏 🕉️ (@utkarshkg)
click me!