
ഇന്ത്യയിലെ 11 നഗരങ്ങളിലായി 500-ലധികം ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് മൊബിലിറ്റി സ്റ്റാർട്ടപ്പ് ഓട്ടോമോവിൽ പ്രഖ്യാപിച്ചു. ഇതിനായി മിഡ്ഗാർഡ് ഇലക്ട്രിക്കുമായി കമ്പനി കൈകോർത്തതായും എല്ലാ ഓട്ടോമോവിൽ ഔട്ട്‌ലെറ്റുകളിലും മിഡ്ഗാർഡ് ഇവി ചാർജിംഗ് പങ്കാളി ആയിരിക്കും എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ സെല്‍റ്റോസും സോണറ്റുമായി കിയ
നിലവിൽ, കമ്പനി ഇന്ത്യയില്‍ ഉടനീളം 70 സഹ ഉടമസ്ഥതയിലുള്ള വർക്ക് ഷോപ്പുകളും 500-ലധികം പങ്കാളിത്ത വർക്ക് ഷോപ്പുകളും നടത്തുന്നു. രാജ്യത്തുടനീളം അതിവേഗം വളർന്നുവരുന്ന Ev ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ നെറ്റ്‌വർക്കിൽ ബിസിനസ് വിപുലീകരിക്കാനുള്ള കമ്പനിയുടെ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കം.
ഓട്ടോമോവിൽ ഉപഭോക്താക്കൾക്ക് കാർ സേവനം നൽകുമ്പോൾ, മിഡ്ഗാർഡ് ഇലക്ട്രിക് ഇവി ചാർജിംഗ് സ്റ്റേഷനുകൾ, ഇവി ഇക്കോസിസ്റ്റം കൺസൾട്ടേഷൻ, ഇവിസിഎസ് മെയിന്റനൻസ്, മോണിറ്ററിംഗ് തുടങ്ങിയ സേവനങ്ങൾ നൽകുന്നു. ബാറ്ററി സ്വാപ്പ് ചാർജിംഗും ഫ്ലീറ്റ് ചാർജിംഗ് മാനേജ്മെന്റും ഇത് വാഗ്ദാനം ചെയ്യുന്നു.
ആദ്യ ഘട്ടത്തിൽ ബാംഗ്ലൂർ, ഹൈദരാബാദ്, എൻസിആർ, മുംബൈ, പൂനെ, കൊൽക്കത്ത, ജയ്പൂർ, റാഞ്ചി, പട്‌ന, ലഖ്‌നൗ, ഗുവാഹത്തി എന്നിവിടങ്ങളിൽ ഇരു കമ്പനികളും സംയുക്തമായി EvV ചാർജിംഗ് സ്റ്റേഷനുകൾ കൂട്ടിച്ചേർക്കാൻ ലക്ഷ്യമിടുന്നതായി കമ്പനി അവകാശപ്പെടുന്നു. രണ്ടാം ഘട്ടത്തിൽ, ഗേറ്റഡ് കമ്മ്യൂണിറ്റികളിലും പാർക്കിംഗ് സ്റ്റേഷനുകളിലും മാളുകളിലും മറ്റ് സ്ഥലങ്ങളിലും Ev ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കമ്പനികൾ ലക്ഷ്യമിടുന്നു.
Kia Sales : ഫെബ്രുവരിയിൽ 18,121 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി കിയ ഇന്ത്യ
ഈ ഇവി ചാർജിംഗ് സ്റ്റേഷനുകളിൽ ഭാരത് എസി 001, ഡിസി 001 ആവശ്യകതകൾ നിറവേറ്റുന്ന ലെവൽ 1 ചാർജിംഗ് സൗകര്യങ്ങൾ ഉണ്ടായിരിക്കും. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, ഫോർ വീലറുകൾ എന്നിവ ചാർജ് ചെയ്യാൻ ഇത് അവരെ പ്രാപ്‍തരാക്കും.
തന്ത്രത്തെക്കുറിച്ചും പങ്കാളിത്തത്തെക്കുറിച്ചും സംസാരിച്ച രമണ സാംബു (സഹസ്ഥാപകനും സിബിഒയും) ഓട്ടോമൊവിൽ, മിഡ്ഗാർഡുമായുള്ള ബന്ധം വളരെ നിർണായകമായ ഘട്ടങ്ങളിലൊന്നാണെന്നും അതിന്റെ കാഴ്ചപ്പാടുമായി സമന്വയിപ്പിക്കുന്നുവെന്നും പറഞ്ഞു. “ഇ മൊബിലിറ്റിയാണ് ഭാവിയെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, ഓട്ടോ സർവീസ് വ്യവസായത്തിലെ വർദ്ധിച്ചുവരുന്ന എല്ലാ ആവശ്യങ്ങളും നിറവേറ്റുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്, ക്രമേണ ഇവി സപ്പോർട്ടീവ് ആകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്,” സാംബു കൂട്ടിച്ചേർത്തു.
“വരും വർഷങ്ങളിൽ ഇലക്ട്രിക് വാഹന ആവശ്യകതയിൽ ഗണ്യമായ വർദ്ധനവ് ഞങ്ങൾ കാണുന്നുണ്ട്, ഞങ്ങളുടെ സ്ട്രാറ്റജിക് അസോസിയേഷനിലൂടെ ഇലക്ട്രിക് വാഹനങ്ങളെ ഉൾക്കൊള്ളുന്നതിനായി രാജ്യത്ത് വലിയ തോതിൽ ഇവി ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നു.. " മിഡ്‍ഗാർഡ് ഇലക്ട്രിക് സിഇഒയും ഡയറക്‌ടറുമായ ശബരി വി പറഞ്ഞു,
ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് ബജറ്റ്; ബാറ്ററി ഉപയോഗ നയം വരും
ദില്ലി: രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങളുടെ (Electric Vehicle) ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ (Nirmala Sitharaman). ഇലക്ട്രിക്ക് വാഹനങ്ങൾക്കായി ബാറ്ററി സ്വാപ്പിംഗ് പോളിസി ( Battery Swapping Policy) കൊണ്ടുവരും. നഗരങ്ങളിൽ സ്ഥലലഭ്യത കുറവായതിനാൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള പരിമിതി കണക്കിലെടുത്താണ് പുതിയ നയം. ഇലക്ട്രിക്ക് വാബന മേഖലയിൽ സുസ്ഥിര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ ബിസനസ് മോഡലുകൾ വികസിപ്പിക്കാൻ സ്വകാര്യമേഖലയ്ക്ക് പ്രോത്സാഹനം നൽകുമെന്നാണ് നിർമല സീതാരമന്‍റെ ബജറ്റ് പ്രഖ്യാപനം.
ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം. കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഇലക്ട്രിക് ചാര്‍ജിങ്ങ് സംവിധാനം വ്യാപിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളെ മാത്രം ഉൾപ്പെടുത്തി പ്രത്യേക സോണുകൾ ഒരുക്കുമെന്നും പ്രഖ്യാപനമുണ്ട്. പരമ്പരാഗത പെട്രോളിയം ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത സീറോ ഫോസിൽ ഫ്യുവൽ പോളിസി മൊബിലിറ്റി സോണുകൾ കൊണ്ടുവരുമെന്നാണ് പ്രഖ്യാപനം.
ബാറ്ററികളും, ഊർജ്ജവും ഒരു സേവനമായി ലഭ്യമാക്കുന്ന ബിസിനസ് മോഡലുകൾ രാജ്യത്ത് പ്രോത്സാഹിപ്പിക്കുമെന്നാണ് നിർമ്മല സീതാരാമൻ്റെ ബജറ്റ് പ്രഖ്യാപനം.
25 വർഷത്തെ വളർച്ചയ്ക്ക് അടിത്തറപാകുന്ന ബജറ്റെന്നാണ് ഒന്നര മണിക്കൂർ പ്രസംഗത്തെ ധനമന്ത്രി വിശേഷിപ്പിച്ചത്. ആദായ നികുതി സ്ലാബുകളിൽ മാറ്റമോ പുതിയ ഇളവുകളോ ഈ ബജറ്റിൽ പ്രഖ്യാപിച്ചില്ല. ആദായ നികുതി റിട്ടേൺ പരിഷ്കരിക്കുമെന്ന പ്രഖ്യാപനം ധനമന്ത്രി നടത്തി. തെറ്റുകൾ തിരുത്തി റിട്ടേൺ സമർപ്പിക്കാൻ രണ്ട് വർഷം വരെ സമയം ഉണ്ടാകും. ഡിജിറ്റൽ കറൻസിയിലേക്ക് രാജ്യം പോകുന്നുവെന്ന നിർണ്ണായക പ്രഖ്യാപനവും നിർമ്മല സീതാരാമൻ നടത്തി.