ഈ വാഹനം കേരളത്തില്‍ ആദ്യം, സ്വന്തമാക്കിയത് സൂപ്പർഹിറ്റ് നിർമാതാവ്!

By Web TeamFirst Published Jun 28, 2020, 11:42 AM IST
Highlights

99.90ലക്ഷം രൂപയോളം എക്സ് ഷോറൂം വില വരുന്ന ജിഎല്‍എസിനെ കേരളത്തില്‍ ആദ്യമായി സ്വന്തമാക്കിയത് അടുത്തിടെ ഇറങ്ങിയ ഒരു സൂപ്പര്‍ഹിറ്റ് മലയാള സിനിമയുടെ നിര്‍മ്മാതാവാണ്. 

ജര്‍മ്മന്‍ ആഡംബര വാഹനനിര്‍മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സിന്റെ എസ്‌യുവി മോഡലായ ജിഎല്‍എസ് എസ്‌യുവിയുടെ മൂന്നാം തലമുറ കഴിഞ്ഞ ആഴ്‍ചയാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഈ വാഹനം ഇപ്പോള്‍ കേരള വിപണിയിലും എത്തിയിരിക്കുകയാണ്. 99.90ലക്ഷം രൂപയോളം എക്സ് ഷോറൂം വില വരുന്ന ജിഎല്‍എസിനെ കേരളത്തില്‍ ആദ്യമായി സ്വന്തമാക്കിയത് അടുത്തിടെ ഇറങ്ങിയ ഒരു സൂപ്പര്‍ഹിറ്റ് മലയാള സിനിമയുടെ നിര്‍മ്മാതാവാണ്. 

അയ്യപ്പനും കോശിയും എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ നിർമാതാവായ പിഎം ശശിധരൻ ആണ് ഈ വാഹനം ആദ്യമായി കേരളത്തിലെ നിരത്തുകള്‍ക്ക് പരിചയപ്പെടുത്തുന്നത്. ബെന്‍സിന്‍റെ കോഴിക്കോട്ടെ ഷോറൂമില്‍ നിന്നുമാണ് പി എം ശശിധരന്‍ വാഹനം സ്വന്തമാക്കിയത്. 

മെഴ്സിഡീസ് ബെൻസിന്റെ 6–സീറ്റർ എസ്‌യുവി ജിഎൽഎസിന്റെ പുതിയ പതിപ്പ് ജൂണ്‍ 19നാണ് ഇന്ത്യൻ വിപണിയിലെത്തിയത്.  നേരത്തേയുള്ള മോഡലിനെക്കാൾ വലുപ്പമുള്ള വാഹനം 2019ലെ ന്യൂയോർക്ക് ഇന്റർനാഷണൽ ഓട്ടോ ഷോയിൽ അവതരിപ്പിച്ചിരുന്നു. ബെസ്റ്റ് കാർ ഇൻ ദി വേൾഡ് എന്ന വിശേഷിപ്പിക്കപ്പെടുന്ന എസ്-ക്ലാസ്സിനോട് സമാനമായ എസ്‌യുവി മോഡൽ ആണ് ജിഎൽഎസ്.

ജിഎൽഎസ് 450 4മാറ്റിക് പെട്രോൾ, ജിഎൽഎസ് 400 ഡി 4മാറ്റിക് ഡീസൽ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വാഹനം വില്പനക്കെത്തുന്നു. മുന്‍തലമുറയെ അപേക്ഷിച്ച് കൂടുതല്‍ സ്റ്റൈലിഷായാണ് ഇത്തവണ ബെന്‍സ് ജിഎല്‍എസ് എത്തുന്നത്. ഒക്ടാഗോണല്‍ ഗ്രില്ല്, മള്‍ട്ടിബീം എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, എയര്‍ഡാം, ക്രോം ആരവണം നല്‍കിയിട്ടുള്ള അണ്ടര്‍ ഗാര്‍ഡ് എന്നിവയാണ് മുഖഭാവത്തിലെ പുതുമ.

എസ്‌യുവിയുടെ നീളം 77 മില്ലീമീറ്റർ, വീതി 22 മില്ലീമീറ്റർ, വീൽബേസ് 60 മില്ലീമീറ്റർ എന്നിങ്ങനെ വർദ്ധിച്ചിട്ടുണ്ട്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയ്ക്കായി സ്പ്ലിറ്റ് സ്ക്രീനുകളുള്ള വലിയ സിംഗിൾ യൂണിറ്റ് ടച്ച്സ്ക്രീൻ ഡിസ്പ്ലേ ആണ് ഡാഷ്‌ബോർഡിലെ പ്രധാന മാറ്റം. ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം, ഹീറ്റഡ് സീറ്റുകൾ, 5-സോൺ ക്ലൈമറ്റ് കണ്ട്രോൾ, മെഴ്‌സിഡീസിന്റെ പുതിയ തലമുറ MBUX സിസ്റ്റം, 11.6-ഇഞ്ച് ഡിസ്പ്ലെയുള്ള റെയർ സീറ്റ് എന്റർടൈൻമെന്റ് പാക്കേജ്, എന്നിവയും പുത്തൻ ജിഎൽഎസിന്റെ അകത്തളത്തിലുണ്ട്. 

സെലേനൈറ്റ് ഗ്രേ, കവൻസൈറ്റ് ബ്ലൂ, ഹ്യസിന്ത റെഡ്, ഒബ്‌സിഡിൻ ബ്ലാക്ക്, മോഹാവേ സിൽവർ എന്നിങ്ങനെ 5 എക്‌സ്റ്റീരിയർ നിറങ്ങളിൽ 2020 ജിഎൽഎസ് ലഭ്യമാണ്. എക്‌സ്റ്റീരിയറിലെ പ്രധാന മാറ്റങ്ങൾ 112 എൽഇഡികളുള്ള മൾട്ടിബീം ഹെഡ്‍ലാംപ്, റീഡിസൈൻ ചെയ്ത ഒക്ടഗോണൽ ഗ്രിൽ, ക്രോം പ്ലേറ്റിംഗുള്ള അണ്ടർ ഗാർഡ് എന്നിവയാണ്. പുറകിൽ 3D പാറ്റേർണിലുള്ള ടു-പീസ് എൽഇഡി ടൈൽലാംപ്, അണ്ടർ ബോഡി ക്ലാഡിങ്, സിൽവർ സ്കിഡ് പ്ലേറ്റ്, ഡ്യുവൽ എക്സ്ഹോസ്റ്റ് മഫ്ളർ എന്നിവ ഒരുങ്ങുന്നു.

ത്രി ഡി പാറ്റേണിലുള്ള ടു പീസ് എല്‍ഇഡി ടെയ്ല്‍ലാമ്പാണ് പിന്‍വശത്തെ ആകര്‍ഷണം. ഇതിനുപുറമെ, അണ്ടര്‍ബോഡി ക്ലാഡിങ്ങുകള്‍ നല്‍കിയുള്ള ബംമ്പര്‍, സില്‍വല്‍ സ്‌കിഡ് പ്ലേറ്റ്, ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് പൈപ്പ് എന്നിവ പിന്‍ഭാഗത്തിന് സ്‌പോര്‍ട്ടി ഭാവം നല്‍കും. പുതിയ ഡിസൈനിലുള്ള അലോയിവീലും ജിഎല്‍എസില്‍ നല്‍കും. ഭാഗങ്ങളായി ഇറക്കുമതി ചെയ്തു പുണെയിലെ ചാക്കൻ പ്ലാന്റിൽ ആണ് മൂന്നാം തലമുറ മെഴ്‌സിഡസ്-ബെൻസ് ജിഎൽഎസ്സും തയ്യാറാക്കുന്നത്.

click me!