Bajaj Chetak : ബജാജ് ചേതക് കൊൽക്കത്തയിലേക്കും; ബുക്കിംഗ് തുറന്നു

Published : May 08, 2022, 11:45 PM IST
Bajaj Chetak : ബജാജ് ചേതക് കൊൽക്കത്തയിലേക്കും; ബുക്കിംഗ് തുറന്നു

Synopsis

താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് 2,000 രൂപ ടോക്കൺ തുകയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ ഓൺലൈനായി ബുക്ക് ചെയ്യാം. റൂബി ക്രോസിംഗ് ഔട്ട്‌ലെറ്റിലെ ചേതക് വഴിയാണ് ഇത് വിൽക്കുന്നത്.

ശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ തങ്ങളുടെ ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ ലഭ്യത വിപുലീകരിക്കുമെന്ന് ബജാജ് ഓട്ടോ സ്ഥിരീകരിച്ചു . ചേതക്കിന്റെ ഓൺലൈൻ ബുക്കിംഗ് കമ്പനിയുടെ വെബ്‌സൈറ്റിൽ ആരംഭിച്ചു, ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില 1,53,298 രൂപയാണ് (എക്‌സ് ഷോറൂം) എന്നും ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് 2,000 രൂപ ടോക്കൺ തുകയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ ഓൺലൈനായി ബുക്ക് ചെയ്യാം. റൂബി ക്രോസിംഗ് ഔട്ട്‌ലെറ്റിലെ ചേതക് വഴിയാണ് ഇത് വിൽക്കുന്നത്.

ജനം ഇരച്ചെത്തി, പുനഃരാരംഭിച്ച ബുക്കിംഗ് മണിക്കൂറുകള്‍ക്കകം വീണ്ടും നിര്‍ത്തി ബജാജ്!

ബ്രൂക്ലിൻ ബ്ലാക്ക്, ഹേസൽ നട്ട്, ഇൻഡിഗോ മെറ്റാലിക്, വെല്ലുട്ടോ റോസ്സോ എന്നീ നാല് നിറങ്ങളിലാണ് വാഹനം വിൽക്കുന്നത്. കണക്കാക്കിയ ഓൺ-റോഡ് വില 1,65,551 രൂപയാണ്. നീക്കം ചെയ്യാനാവാത്ത 3kWh IP67 ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന 3.8kW മോട്ടോറാണ് ഇലക്ട്രിക് സ്കൂട്ടറിന് ഊർജം നൽകുന്നത്. ഉയർന്ന വേഗത മണിക്കൂറിൽ 70 കിലോമീറ്ററാണ്, അവകാശപ്പെട്ട ശ്രേണി 90 കിലോമീറ്ററാണ് (ഇക്കോ മോഡിൽ).

കമ്പനിയെക്കുറിച്ചുള്ള കൂടുതൽ വാര്‍ത്തകള്‍ പരിശോധിച്ചാല്‍, ബജാജ് ഓട്ടോ അതിന്റെ ഇലക്ട്രിക് വാഹന ശ്രേണി വിപുലീകരിക്കാൻ പദ്ധതിയിടുന്നു. പൂനെ ആസ്ഥാനമായുള്ള നിർമ്മാതാവ് ലോ, മിഡ് സ്പീഡ് വിഭാഗങ്ങളിൽ പുതിയ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായിട്ടാണ് റിപ്പോർട്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ബജാജിൽ നിന്ന് നിക്ഷേപം സ്വീകരിച്ച ഇലക്ട്രിക് വാഹന കമ്പനിയായ യുലുവിനൊപ്പം കമ്പനി പുതിയ മോഡലുകൾ അവതരിപ്പിക്കും.

വില്‍പ്പനയില്‍ ബജാജ് ചേതക്കിനെ പിന്തള്ളി ടിവിഎസ് ഐക്യൂബ്

ഇലക്ട്രിക്ക് വാഹന വിപ്ലവത്തിന് ബജാജ്, ചേതക് ശ്രേണി വിപുലീകരിക്കും

ജാജ് ഓട്ടോ ഇലക്ട്രിക് വാഹന മേഖലയിൽ തങ്ങളുടെ മോഡലുകൾ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോര്‍ട്ട്. ചേതക് ശ്രേണി വിപുലീകരിക്കാൻ കമ്പനി ശ്രമിക്കുകയാണെന്ന് ഓട്ടോകാർ പ്രൊഫഷണലിന്‍റെ ഇവി ടൂ വീലർ കോൺക്ലേവിൽ ബജാജ് ഓട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ശർമ പറഞ്ഞതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. യുലു ബ്രാൻഡിനൊപ്പം, ലോ-മിഡ്-സ്പീഡ് വിഭാഗങ്ങളിൽ കമ്പനി പുതിയ ഉൽപ്പന്നങ്ങൾ ചേർക്കും. 

ഒരിക്കല്‍ മുഗളരെ വിറപ്പിച്ച പടക്കുതിര, പിന്നീട് ജനപ്രിയ സ്‍കൂട്ടര്‍!

ഇരുചക്ര വാഹനങ്ങൾക്കായുള്ള ബജാജിന്റെ ഇലക്ട്രിക് ബിസിനസ് വിഭാഗമായ ചേതക് ടെക്‌നോളജി, ഈ വിഭാഗത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് അതിന്റെ ഇവി മുന്നേറ്റത്തിന് നേതൃത്വം നൽകും. ബജാജ് ചേതക്കിന് ലഭിച്ച മികച്ച പ്രതികരണത്തിൽ കമ്പനി സന്തുഷ്‍ടരാണ് എന്നും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഉൽപ്പന്നം വ്യാപകമായി അംഗീകരിക്കപ്പെടുകയും നഗരങ്ങളിൽ അതിന്റെ ലഭ്യത ആഹ്ളാദിക്കാൻ കാരണമാവുകയും ചെയ്‍തതായും ശർമ്മ വ്യക്തമാക്കി. “എത്ര വേഗത്തിൽ വികസിക്കും എന്നതാണ് ഞങ്ങളുടെ ആശയക്കുഴപ്പം. നിലവിൽ 18 നഗരങ്ങളിൽ നിന്ന് നൂറ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, പ്രതികരണം മികച്ചതാണ്. ഞങ്ങളുടെ ഉപഭോക്താക്കളിൽ നിന്ന് ഉൽപ്പന്നം മികച്ചതാണെന്ന് ഞങ്ങൾ കേൾക്കുന്നു.. ”അദ്ദേഹം പറഞ്ഞു.

ബജാജ്  ചേതക് സ്‌കൂട്ടറില്‍  രാജ്യം ചുററി ഒരമ്മയും മകനും, ഇനി ലക്ഷ്യം പ്രധാനമന്ത്രിയെ കാണല്‍!

റഷ്യ-ഉക്രെയ്ൻ യുദ്ധം,കൊവിഡ് 19 തരംഗത്തിനിടയിൽ ചൈനയിലെ ലോക്ക്ഡൗൺ, വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ എന്നിവ ഇവി നിർമ്മാതാക്കളെ വെല്ലുവിളിക്കുന്ന ചില ഘടകങ്ങളാണ്. വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും കമ്പനി കൂട്ടിച്ചേർക്കുന്നു.

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ