കൊവിഡ് 19; ബജാജ് നല്‍കുക 100 കോടിയുടെ സഹായം

By Web TeamFirst Published Mar 29, 2020, 8:41 AM IST
Highlights

കൊവിഡ് 19 വൈറസിന് എതിരായുള്ള പോരാട്ടത്തില്‍ പങ്കു ചേര്‍ന്ന് രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ബജാജ്.

കൊവിഡ്19 വൈറസിന് എതിരായുള്ള പോരാട്ടത്തില്‍ പങ്കു ചേര്‍ന്ന് രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ബജാജ്. കൊവിഡിനെതിരെയുള്ള മെഡിക്കൽ സഹായത്തിനായി 100 കോടി രൂപ സംഭാവന നൽകുമെന്ന് ബജാജ് ഗ്രൂപ്പ് അറിയിച്ചു. ദുരിതാശ്വാസ ഫണ്ട് സർക്കാർ ആശുപത്രികളും, ചില സ്വകാര്യമേഖല ആശുപത്രികൾ അവരുടെ ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും നവീകരിക്കുന്നതിന് ഉപയോഗിക്കും.

സര്‍ക്കാരുമായും ഞങ്ങളുടെ 200 -ലധികം എന്‍ജിഒ പങ്കാളികളുടെ ശൃംഖലയുമായും പ്രവര്‍ത്തിക്കുന്നുണ്ട്, ഈ വിഭവങ്ങള്‍ ആവശ്യമുള്ളവരിലേക്ക് എത്തിച്ചേരുമെന്ന് ഞങ്ങള്‍ ഉറപ്പാക്കും', ഒരു പ്രസ്താവനയിലൂടെ ബജാജ് ഗ്രൂപ്പ് അറിയിച്ചു. കൊവിഡ് 19 കൈകാര്യം ചെയ്യാനാവശ്യമായ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ പൂനെയില്‍ ഒരുക്കുന്നതിന് പിന്തുണ നല്‍കുമെന്ന് ബജാജ് വാര്‍ത്താക്കുറിപ്പിലൂടെ ബജാജ് വ്യക്തമാക്കി.

വിവിധ ആവശ്യങ്ങൾക്കും ദുരിതാശ്വാസ നിധി ഉപയോഗിക്കുമെന്നും ബജാജ് ഗ്രൂപ്പ് വ്യക്തമാക്കി. ഭവനരഹിതർ, ദൈനംദിന കൂലിത്തൊഴിലാളികൾ, തെരുവ് കുട്ടികൾ എന്നിവർക്ക് അടിയന്തര പിന്തുണ നൽകുന്നതിനായി കമ്പനി ഒന്നിലധികം സംഘടനകളുമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചന. ഗ്രാമീണ മേഖലയ്ക്ക് കമ്പനി സഹായങ്ങളും ഫണ്ടുകളും നൽകും.

മെച്ചപ്പെട്ട ഐസിയു, മെഡിക്കൽ പേർസണൽ പ്രൊട്ടക്ഷൻ, അധിക വെന്റിലേറ്ററുകൾ, മറ്റ് ടെസ്റ്റിംഗ് യൂണിറ്റുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ദുരിതാശ്വാസ നിധി വിവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കുമെന്നും ബജാജ് ഗ്രൂപ്പ് വ്യക്തമാക്കി. സർക്കാരുമായും തങ്ങളുടെ 200-ലധികം എൻ‌ജി‌ഒ പങ്കാളികളുടെ ശൃംഖലയുമായും ബജാജ് പ്രവർത്തിക്കുന്നു, ഈ സേവനങ്ങൾ ആവശ്യമുള്ളവർക്ക് കൃത്യമായി എത്തിച്ചേരുമെന്ന് തങ്ങൾ ഉറപ്പാക്കും ബജാജ് അറിയിച്ചു.

click me!