100 സിസി പ്ലാറ്റിന ഇനി ഡിസ്‌ക് ബ്രേക്കിലും

By Web TeamFirst Published Jul 4, 2020, 1:01 PM IST
Highlights

പ്ലാറ്റിനയുടെ ലക്ട്രിക് സ്റ്റാര്‍ട്ട് (ES) പതിപ്പിന് ഡിസ്‌ക് ബ്രേക്ക് നല്‍കാനൊരുങ്ങുകയാണ് ബജാജ്

രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ബജാജിന്‍റെ ജനപ്രിയ മോഡല്‍ പ്ലാറ്റിന 100 സിസി ബിഎസ്6 പതിപ്പിനെ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. രണ്ട് വകഭേദങ്ങളിലാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്.

ഇതില്‍ ഇലക്ട്രിക് സ്റ്റാര്‍ട്ട് (ES) പതിപ്പിന് ഡിസ്‌ക് ബ്രേക്ക് നല്‍കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍ എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ പതിപ്പിന്റെ വില കമ്പനി വെളിപ്പെടുത്തുകയും ചെയ്തു.

59,373 രൂപയാണ് ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില. നിലവില്‍ ഈ ഇലക്ട്രിക് സ്റ്റാര്‍ട്ട് ഡ്രം ബ്രേക്ക് പതിപ്പിന് 55,546 രൂപയാണ് എക്‌സ്‌ഷോറൂം വില. മുന്നില്‍ ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കുന്നു എന്നതൊഴിച്ചാല്‍ ബൈക്കില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നുമില്ല.

102 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 7,500 rpm -ല്‍ 7.77 bhp കരുത്തും 5,500 rpm -ല്‍ 8.3 Nm torque ഉം സൃഷ്ടിക്കും. നാല് സ്പീഡ് ഗിയര്‍ബോക്‌സ് ആണ് ട്രാന്‍സ്‍മിഷന്‍.

90 കിലോമീറ്ററാണ് ബൈക്കിന്റെ ഉയര്‍ന്ന വേഗപരിധി. ഹാലോജന്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, സുഖകരമായ യാത്രയ്ക്ക് സോഫ്റ്റ് സീറ്റുകള്‍ എന്നിവ പുതിയ പതിപ്പിലെ സവിശേഷതകളാണ്.

2020 ബജാജ് പ്ലാറ്റിന 100 പതിപ്പിന്റെ അളവുകളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ബൈക്കിന്റെ പരിഷ്‌ക്കരിച്ച മോഡലിന്റെ അളവുകളില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. 2,003 mm നീളവും 713 mm വീതിയും 1,100 mm ഉയരവും പഴയ പതിപ്പിന് സമാനമായി തുടരുന്നു.

200 mm ഗ്രൗണ്ട് ക്ലിയറന്‍സുണ്ട്. കിക്ക് സ്റ്റാര്‍ട്ട് വേരിയന്റിന് 116 കിലോഗ്രാം ഭാരം ഉണ്ട്. അതേസമയം ഇലക്ട്രിക് സ്റ്റാര്‍ട്ട് മോഡലിന് 117.5 കിലോഗ്രാം ഭാരമാണുള്ളത്. കോംബി ബ്രേക്കിംഗ് സിസ്റ്റം (CBS) പ്ലാറ്റിനയില്‍ ഇടംപിടിച്ചിട്ടുണ്ട്.

click me!