പുതിയ പ്ലാറ്റിന 100 KS കിക്ക് സ്റ്റാർട്ട് പതിപ്പുമായി ബജാജ്

Web Desk   | Asianet News
Published : Dec 17, 2020, 03:45 PM IST
പുതിയ പ്ലാറ്റിന 100 KS കിക്ക് സ്റ്റാർട്ട് പതിപ്പുമായി ബജാജ്

Synopsis

ജനപ്രിയ മോഡല്‍ പ്ലാറ്റിനയുടെ പുതിയ പതിപ്പുമായി ബജാജ്.  പ്ലാറ്റിന 100 KS (കിക്ക് സ്റ്റാർട്ട്) പതിപ്പ് ബജാജ് പുറത്തിറക്കി

ജനപ്രിയ മോഡല്‍ പ്ലാറ്റിനയുടെ പുതിയ പതിപ്പുമായി ബജാജ്.  പ്ലാറ്റിന 100 KS (കിക്ക് സ്റ്റാർട്ട്) പതിപ്പ് ബജാജ് പുറത്തിറക്കിയതായി ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്ലാറ്റിനയുടെ പുതിയ 100 KS പതിപ്പ് 51,667 രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് ലഭ്യമാവുക എന്നാണ് റിപ്പോർട്ടുകള്‍. ട്യൂബ്‌ലെസ്സ് ടയറുകളാണ് ഈ ബൈക്കിൽ നൽകിയിരിക്കുന്നത്. 

ബജാജ് പ്ലാറ്റിന 100 KS -ന് കരുത്ത് നൽകുന്നത് 102 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ്. 7.9 bhp കരുത്തും8.34 Nm ടോർക്കും എൻജിൻ പുറപ്പെടുവിക്കുന്നു. നാല് സ്പീഡ് ഗിയർബോക്‌സുമായി എൻജിൻ ജോടിയാക്കിയിരിക്കുന്നു.

മോട്ടോർസൈക്കിളിന് പരമാവധി 90 കിലോമീറ്റർ വേഗത കൈവരിക്കാനാകും. റിയർ സസ്പെൻഷനുകൾ, ക്വിൽറ്റഡ് സീറ്റ്, എൽഇഡി ഡിആർഎൽ, എൽഇഡി ഹെഡ്‌ലാമ്പ്, ഹാൻഡ് ഗാർഡ്സ്, ലോംഗ് ഫ്രണ്ട്, പ്രൊട്ടക്റ്റീവ് ടാങ്ക് പാഡ്, പുനർരൂപകൽപ്പന ചെയ്ത ഇൻഡിക്കേറ്ററുകളും മിററുകളും വിശാലമായ റബ്ബർ ഫുട്പാഡുകളും മോട്ടോർസൈക്കിളിന്റെ ഫീച്ചറുകളാണ്. ‘സ്പ്രിംഗ്-ഓൺ-സ്പ്രിംഗ്' നൈട്രോക്സ് സസ്പെൻഷനാണ് പ്ലാറ്റിന 100 KS -ൽ ഉള്ളത്. റൈഡറിനും പില്യൻ യാത്രികനും 15 ശതമാനം കൂടുതൽ കംഫർട്ട് നൽകുന്നു. പുതിയ സിൽവർ ഡെക്കലുകളോടെ കോക്ടെയ്ൽ വൈൻ റെഡ്, എബണി ബ്ലാക്ക് എന്നീ രണ്ട് പുതിയ നിറങ്ങളിൽ ബൈക്ക് ലഭ്യമാണ്. 

പ്ലാറ്റിന ശ്രേണി കഴിഞ്ഞ 15 വർഷത്തിനിടെ 72 ലക്ഷത്തിലധികം മോട്ടോർസൈക്കിളുകൾ വിറ്റഴിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍.

PREV
click me!

Recommended Stories

ബിവൈഡി: 15 ദശലക്ഷം ഇവികൾ; ലോകം കീഴടക്കുന്നുവോ?
15 മിനിറ്റിനുള്ളിൽ കാർ ചാർജ് ചെയ്യാം; ടെസ്‌ലയുടെ ആദ്യ ചാർജിംഗ് സ്റ്റേഷൻ ഗുരുഗ്രാമിൽ