ബജാജ് പ്ലാറ്റിന 110 എച്ച്-ഗിയര്‍ ബിഎസ് 6 എത്തി

By Web TeamFirst Published Apr 24, 2020, 4:34 PM IST
Highlights

ബജാജിന്റെ ഏറ്റവും കുഞ്ഞന്‍ ബൈക്കായ പ്ലാറ്റിന 110 എച്ച്-ഗിയര്‍ ബൈക്കിന്റെ ബിഎസ്-6 എന്‍ജിന്‍ പതിപ്പ് അവതരിപ്പിച്ചു. 

ബജാജിന്റെ ഏറ്റവും കുഞ്ഞന്‍ ബൈക്കായ പ്ലാറ്റിന 110 എച്ച്-ഗിയര്‍ ബൈക്കിന്റെ ബിഎസ്-6 എന്‍ജിന്‍ പതിപ്പ് അവതരിപ്പിച്ചു. ഡിസ്‌ക് ബ്രേക്ക് വേരിയന്റില്‍ മാത്രം എത്തുന്ന ഈ ബൈക്കിന് 59,802 രൂപയാണ് ദില്ലി എക്‌സ്‌ ഷോറൂം വില. 

ഡിസൈനില്‍ കാര്യമായ മറ്റം വരുത്താതെയാണ് പ്ലാറ്റിനയുടെ ബിഎസ്-6 പതിപ്പ് എത്തിച്ചിരിക്കുന്നത്. ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍ക്കൊപ്പം സ്റ്റൈലിഷായുള്ള ഗ്രാഫിക്‌സ് പ്ലാറ്റിനയില്‍ നല്‍കിയിട്ടുണ്ട്. വിശാലമായ സിംഗിള്‍ സീറ്റ്, ബ്ലാക്ക് ഗ്രാബ് റെയില്‍, ബ്ലാക്ക് ഫിനീഷിങ്ങിലുള്ള അലോയി വീല്‍ എന്നിവയാണ് പ്ലാറ്റിനയെ കൂടുതല്‍ സ്റ്റൈലിഷാക്കുന്നത്. 

115 സിസി എന്‍ജിനൊപ്പം അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സ് നല്‍കിയാണ് പ്ലാറ്റിന 110 എച്ച്-ഗിയര്‍ എന്ന പതിപ്പ് എത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ബജാജിന്റെ 100-110 സിസി ബൈക്ക് ശ്രേണിയിലെ ടോപ്പ് സെല്ലിങ്ങ് വാഹനമാണ് പ്ലാറ്റിന. എന്നാല്‍, മുമ്പുണ്ടായിരുന്ന 102 സിസി എന്‍ജിനില്‍ നിന്ന് അടുത്തിടെയാണ് കൂടുതല്‍ കരുത്തേറിയ 115 സിസി എന്‍ജിന്‍ പ്ലാറ്റിനയില്‍ സ്ഥാനം പിടിച്ചത്. 

115 സിസി എന്‍ജിനാണ് പ്ലാറ്റിനയ്ക്ക് കരുത്ത് പകരുന്നത്. 8.6 ബിഎച്ച്പി പവറും 9.81 എല്‍എം ടോര്‍ക്കുമാണ് പ്ലാറ്റിന 110 ഉത്പാദിപ്പിക്കുന്നത്. അഞ്ച് ഗിയറുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും നാല് ഗിയര്‍ബൈക്കുകളുടെ മാതൃകയിലുള്ള ഗിയര്‍ ഷിഫ്റ്റ് സംവിധാനമാണ് ഇതില്‍ നല്‍കിയിരുന്നത്. എച്ച്-ഗിയറിലെ എച്ച് ഹാപ്പ് ആന്‍ഡ് ഹൈവേ എന്നാണെന്നായിരിക്കും ബജാജ് അറിയിച്ചിരുന്നത്. അഞ്ചാം ഗിയറുമെത്തിയതോടെ ഈ ബൈക്കിന്റെ കരുത്തിനൊപ്പം കാര്യക്ഷമതയും ഉയര്‍ന്നിട്ടുണ്ടെന്നാണ് ബജാജ് അവകാശപ്പെട്ടിരുന്നത്. 

മുമ്പുണ്ടായിരുന്ന ഡ്രം ബ്രേക്ക് സംവിധാനത്തില്‍ നിന്ന് മാറി ഡിസ്‌ക് ബ്രേക്കാണ് പുതിയ പ്ലാറ്റിനയില്‍ സുരക്ഷയൊരുക്കുന്നത്. ആന്റി സ്‌കിഡ് ബ്രേക്കിങ് സിസ്റ്റത്തില്‍ 240 എംഎം ഡിസ്‌കാണ് ബ്രേക്കിങ്ങ്. 

click me!