വില കൂടി, കരുത്തും; പുത്തന്‍ പള്‍സര്‍ എന്‍എസ് 200 എത്തി

By Web TeamFirst Published Apr 8, 2020, 3:24 PM IST
Highlights

ബജാജ് പള്‍സര്‍ എന്‍എസ് 200ന്‍റെ ബിഎസ് 6 പാലിക്കുന്ന മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു.

ബജാജ് പള്‍സര്‍ എന്‍എസ് 200ന്‍റെ ബിഎസ് 6 പാലിക്കുന്ന മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.25 ലക്ഷം രൂപയാണ് വില. ബിഎസ് 4 മോഡലിനേക്കാള്‍ 10,675 രൂപ കൂടുതല്‍ ആണിത്.

അല്‍പ്പം കൂടുതല്‍ ടോര്‍ക്കുമായാണ് പുതിയ പള്‍സര്‍ എന്‍എസ് 200 വിപണിയില്‍ എത്തുന്നത്. ബിഎസ് 6 പാലിക്കുന്ന 199.5 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിന്‍ 24.5 എച്ച്പി കരുത്തും 18.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു.

ഗ്രാഫൈറ്റ് ബ്ലാക്ക്, മിറാഷ് വൈറ്റ്, ഫിയറി യെല്ലോ, വൈല്‍ഡ് റെഡ് എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ നേക്കഡ് സ്ട്രീറ്റ് രൂപകല്‍പ്പനയുള്ള സ്‌പോര്‍ട്‌സ് ബൈക്ക് ലഭിക്കും. ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി, കെടിഎം 200 ഡ്യൂക്ക് എന്നിവയാണ് എതിരാളികള്‍.

മോട്ടോര്‍സൈക്കിള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിയിട്ടില്ല. ലോക്ക്ഡൗണ്‍ കാരണമാണ് ഇത് വൈകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും വൈകാതെ തന്നെ വാഹനം ഷോറൂമുകളില്‍ എത്തിയേക്കും എന്നാണ് സൂചനകള്‍.

click me!