
അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ 2023 പൾസർ NS200 രാജ്യത്ത് അവതരിപ്പിക്കുമെന്ന് ബജാജ് ഓട്ടോ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2023 ബജാജ് പൾസർ NS200 രണ്ട് പ്രധാന മാറ്റങ്ങളോടെയാണ് വരുന്നത്. ഇത് മൊത്തത്തിലുള്ള സ്ഥിരതയും ബ്രേക്കിംഗ് പ്രവർത്തനവും മെച്ചപ്പെടുത്തും.
2023 ബജാജ് പൾസർ NS200-ൽ അപ്‌സൈഡ്-ഡൗൺ (യുഎസ്ഡി) ഫോർക്കും ഡ്യുവൽ-ചാനൽ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും (എബിഎസ്) വരും. ഇതിന് 33 എംഎം യുഎസ്ഡി യൂണിറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ബ്രേക്ക് ചെയ്യുമ്പോഴും വളയുമ്പോഴും സ്ഥിരതയും ഫീഡ്‌ബാക്കും മെച്ചപ്പെടുത്തും. ഡൊമിനാർ 200 എന്ന പേരിൽ മോട്ടോർസൈക്കിൾ വിൽക്കുന്ന ലാറ്റിനമേരിക്ക സ്പെക് മോഡലിലും ഇതേ സജ്ജീകരണം ലഭ്യമാണ്.
ഇരട്ട-ചാനൽ എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ബൈക്കിന്റെ സുരക്ഷ മെച്ചപ്പെടുത്തും. പൾസർ എൻ160 നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിൽ ഈ ഫീച്ചർ ഇതിനകം ലഭ്യമാണ്. 2023 ബജാജ് പൾസർ NS200 ന് പുതിയ കളർ ഓപ്ഷനുകളും ഗ്രാഫിക്സും വിപണിയിൽ കാര്യങ്ങൾ പുതുമയുള്ളതാക്കാൻ പ്രതീക്ഷിക്കുന്നു. രണ്ട് പുതിയ ഫീച്ചറുകൾ കൂടി ചേർത്താൽ മോട്ടോർസൈക്കിളിന്റെ വില 10,000 രൂപ വരെ വർധിപ്പിച്ചേക്കും.
199.5 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ്, ട്രിപ്പിൾ സ്പാർക്ക്, BSIV കംപ്ലയിന്റ് DTSi എഞ്ചിനാണ് പൾസർ NS200 നേക്കഡ് സ്ട്രീറ്റ് ടൈറ്ററിന് കരുത്തേകുന്നത്. 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ ഈ പവർട്രെയിനിന് 23bhp കരുത്തും 18.3Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും.
അതേസമയം അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ ബജാജ് പൾസർ ഏറ്റവും ജനപ്രിയമായ ഇരുചക്രവാഹനമായി ഉയർന്നിരുന്നു. ഹീറോ സ്‌പ്ലെൻഡർ പ്ലസ്, ബജാജ് പൾസർ എൻഎസ്, ടിവിഎസ് അപ്പാച്ചെ ആർടിആർ, ഹോണ്ട സിബി ഷൈൻ തുടങ്ങിയ മോട്ടോർസൈക്കിളുകളും പിന്നാലെ എത്തിയിരുന്നു. ലക്ഷ്വറി സെഗ്‌മെന്റിൽ, റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ ആയിരുന്നു ഏറ്റവും ജനപ്രിയ മോഡല്‍. ഹാർലി ഡേവിഡ്‌സൺ സ്ട്രീറ്റ് 750, കവാസാക്കി നിഞ്ച ZX-10R എന്നിവയായിരുന്നു പിന്നീടുള്ള സ്ഥാനങ്ങളില്‍.