ഇലക്ട്രിക്ക് കരുത്തില്‍ കുഞ്ഞന്‍ ക്യൂട്ടും

Published : Oct 28, 2019, 04:41 PM IST
ഇലക്ട്രിക്ക് കരുത്തില്‍ കുഞ്ഞന്‍ ക്യൂട്ടും

Synopsis

ബജാജിന്‍റെ ക്വാഡ്രിസൈക്കിള്‍ മോഡലായ ക്യൂട്ട് ഇലക്ട്രിക്ക് കരുത്തില്‍ വരുന്നതായി റിപ്പോര്‍ട്ട്

ആഭ്യന്തര ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ബജാജിന്‍റെ ക്വാഡ്രിസൈക്കിള്‍ മോഡലായ ക്യൂട്ട് ഇലക്ട്രിക്ക് കരുത്തില്‍ വരുന്നതായി റിപ്പോര്‍ട്ട്.  വാഹനത്തിന്‍റെ പരീക്ഷണയോട്ടം നടക്കുന്നതായാണ് സൂചനകള്‍. 

ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവിലുള്ള മോഡലാണ് പരീക്ഷണ ഓട്ടത്തിലുള്ളത്. അതുകൊണ്ട് വിദേശ രാജ്യങ്ങളിലേക്കായിരിക്കും ക്യൂട്ട് ഇലക്ട്രിക് ആദ്യമെത്തുകയെന്നാണ് സൂചന. നിലവില്‍ റഗുലര്‍ ക്യൂട്ട് മോഡല്‍ നിരവധി രാജ്യങ്ങളിലേക്ക് ബജാജ് കയറ്റുമതി ചെയ്യുന്നുണ്ട്.

രൂപത്തില്‍ റഗുലര്‍ ക്യൂട്ടിന് സമാനമാണെങ്കിലും ക്വാഡ്രിസൈക്കിള്‍ വകഭേദത്തില്‍നിന്ന് വ്യത്യസ്തമായി പുതിയ QCAR ബാഡ്ജിങ്ങിലാണ് ഇലക്ട്രിക് ക്യൂട്ട് അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 ഇന്ത്യ ഓട്ടോ എക്സ്പോയില്‍ ക്യൂട്ട് ഇലക്ട്രിക്കിനെ ബജാജ് പ്രദര്‍ശിപ്പിച്ചേക്കും. നിലവില്‍ രണ്ടര ലക്ഷം രൂപ മുതലാണ് പെട്രോള്‍, സിഎന്‍ജി ക്യൂട്ടിന്റെ വില, ഇതിനെക്കാള്‍ ഉയര്‍ന്ന വില ഇലക്ട്രിക്കിന് പ്രതീക്ഷിക്കാം. അടുത്തിടെയാണ് ഐക്കണിക്ക് മോഡലായ ചേതക്കിനെ ഇലക്ട്രിക്ക് കരുത്തില്‍ ബജാജ് പുനരവതരിപ്പിച്ചത്. 
 

PREV
click me!

Recommended Stories

താഴത്തില്ലെടാ..! ഡീസൽ കാർ വിൽപ്പനയിലെ തർക്കമില്ലാത്ത രാജാവായി മഹീന്ദ്ര
കാറിനേക്കാൾ വില കൂടിയ ബൈക്ക് വാങ്ങി തേജ് പ്രതാപ് യാദവ്; ഗാരേജിൽ എത്തിയത് പുതിയ മിന്നൽപ്പിണർ!