ഈ ബൈക്കിനെ പരിഷ്‍കരിച്ച് വിലയും കുറച്ച് ബെനലി!

By Web TeamFirst Published Feb 19, 2021, 2:08 PM IST
Highlights

ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബെനലിയുടെ ലിയോണ്‍സിനോ 500 വിപണിയില്‍ അവതരിപ്പിച്ചു

ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബെനലിയുടെ ലിയോണ്‍സിനോ 500 വിപണിയില്‍ അവതരിപ്പിച്ചു. 4.59 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വിലയെന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. പഴയ ബിഎസ് 4 പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ വില 20,000 രൂപ കുറഞ്ഞതായും ബെനലി പറയുന്നു. ആവശ്യക്കാര്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ, ബെനലി ഡീലര്‍ഷിപ്പുകള്‍ വഴിയോ ലിയോണ്‍സിനോ 500 ഇപ്പോള്‍ ബുക്ക് ചെയ്യാം. 10,000 രൂപയാണ് ബുക്കിംഗ് തുക.

എഞ്ചിന്‍ നവീകരണം ലഭിച്ചു എന്നതൊഴിച്ചാല്‍ ലിയോണ്‍സിനോ 500-യ്ക്ക് കോസ്‌മെറ്റിക് മാറ്റങ്ങളോ, ഫീച്ചര്‍ സവിശേഷതകളോ ഒന്നും തന്നെ ലഭിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ ബിഎസ്4 മോഡലിന് സമാനമാണ് പുതിയ മോഡലും. ബിഎസ്6 നവീകരണം ലഭിച്ച DOHC ട്വിന്‍ സിലിണ്ടര്‍ ഫോര്‍-സ്‌ട്രോക്ക്, ലിക്വിഡ്-കൂള്‍ഡ്, 500 സിസി എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഈ എഞ്ചിന്‍ 8,500 rpm-ല്‍ 47.5 bhp കരുത്തും 6,000 rpm-ല്‍ 46 Nm torque ഉം ഉത്പാദിപ്പിക്കും. 8-വാല്‍വ് മോട്ടോര്‍ ഒരു സ്ലിക്ക്-ഷിഫ്റ്റിംഗ് 6-സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് ട്രാന്‍സ്‍മിഷന്‍. 

സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമിലാണ് ബൈക്കിന്റെ നിര്‍മ്മാണം. ബിഎസ്4 മോഡലിന് സമാനമായ ഡിസൈനാണ് ബിഎസ്6 ബെനലി ലിയോണ്‍സിനോ 500 നും എന്നാണ് റിപ്പോർട്ടുകൾ. നിയോ-റെട്രോ രൂപകല്‍പ്പന തുടരുന്ന, അതിന് സവിശേഷമായ ഒരു ഐഡന്റിറ്റി ലഭിക്കുന്നു, ഫ്രണ്ട് മഡ്ഗാര്‍ഡിലെ ചെറിയ ലയണ്‍ ഓഫ് പെസാരോ അലങ്കാരവും നൽകുന്നു. ലിയോണ്‍സിനോ 500-ന്ന്റെ എക്സ്ഹോസ്റ്റിൽ ചില പുതുമകളുണ്ട്. കര്‍ശനമായ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ ഒരു പരിധിവരെ ശബ്ദം നിശബ്ദമാക്കിയിട്ടുണ്ട്. ചേസിസ്, ബ്രേക്ക് ഘടകങ്ങളും മാറ്റമില്ലാതെ ബിഎസ് IV മോഡലിന് സമാനമായി തുടരും. ഈ മാസം അവസാനത്തോടെ ബൈക്കിന്റെ ഡെലിവറി ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കമ്പനിയില്‍ നിന്നുള്ള മൂന്നാമത്തെ ബിഎസ് VI മോഡലാണിത്. ഇംപെരിയാലെ 400 ആയിരുന്നു ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ ബിഎസ് VI മോഡല്‍. പിന്നീട് നീണ്ട നാളുകള്‍ക്ക് ശേഷമാണ് TRK 502 എന്ന മോഡലിനെ ബിഎസ്6 പരിവേഷത്തോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

click me!