റിവേഴ്‍സ് മോഡും 143 കിലോമീറ്റർ മൈലേജും, അമ്പരപ്പിച്ചൊരു സ്‍കൂട്ടര്‍

Published : Mar 18, 2023, 11:04 PM IST
റിവേഴ്‍സ് മോഡും 143 കിലോമീറ്റർ മൈലേജും, അമ്പരപ്പിച്ചൊരു സ്‍കൂട്ടര്‍

Synopsis

 റിവേഴ്‍സ് മോഡ് ഓപ്ഷനുമായാണ് ഈ സ്‍കൂട്ടര്‍ എത്തുന്നത്. വിപരീത ദിശയിൽ, സ്കൂട്ടർ മണിക്കൂറിൽ മൂന്ന് കിലോമീറ്റർ വേഗതയിൽ നീങ്ങുന്നു.

രുചക്ര വാഹന വിപണിയിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ആവശ്യക്കാർ വർധിക്കുന്നു. ആളുകളുടെ ആവശ്യങ്ങൾക്കനുസരിച്ച് കമ്പനികളും ഈ സ്‌കൂട്ടറുകളിൽ ഫീച്ചറുകൾ നൽകുന്നുണ്ട്. ഇത് മനസ്സിൽ വെച്ചുകൊണ്ട്,  ഇലക്ട്രിക് വാഹന വ്യവസായത്തിലെ അറിയപ്പെടുന്ന പേരായ ബിഗൌസ് കമ്പനി അതിന്റെ BG C12 EV സ്‌കൂട്ടര്‍ അവതരിപ്പിച്ചിരിക്കുന്നു. റിവേഴ്‍സ് മോഡ് ഓപ്ഷനുമായാണ് ഈ സ്‍കൂട്ടര്‍ എത്തുന്നത്. വിപരീത ദിശയിൽ, സ്‍കൂട്ടര്‍ മണിക്കൂറിൽ മൂന്ന് കിലോമീറ്റർ വേഗതയിൽ നീങ്ങുന്നു.

കമ്പനിയുടെ വെബ്‌സൈറ്റ് പറയുന്നത് അനുസരിച്ച്, ഒരിക്കൽ പൂർണ്ണമായി ചാർജ് ചെയ്താൽ, ഈ സ്‌കൂട്ടർ ഏകദേശം 143 കിലോമീറ്റർ റേഞ്ച് നൽകുന്നു. ഈ സ്കൂട്ടറിന് 2500 W മോട്ടോർ ഉണ്ട്. ഇത് മണിക്കൂറിൽ 50 കിലോമീറ്റർ വേഗത നൽകുന്നു. ഈ സ്‌കൂട്ടർ വെറുംന എട്ട് സെക്കൻഡിനുള്ളിൽ മണിക്കൂറിൽ പൂജ്യത്തില്‍ നിന്നും 40 കിലോമീറ്റർ വേഗത കൈവരിക്കും.

ഈ സ്കൂട്ടർ പൂർണ്ണമായി ചാർജ് ചെയ്യാൻ ആറ് മണിക്കൂർ എടുക്കും. ഇതിന്റെ ഉയരം 1190 മില്ലിമീറ്ററാണ്. ട്യൂബ്‌ലെസ് ടയറുകൾ ഇതിൽ നൽകിയിട്ടുണ്ട്, സ്‌കൂട്ടറിന് മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകൾ ഉണ്ട്. , ഇത് യാത്ര സുരക്ഷിതമാക്കുന്നു. ബിഗൌസ് നിലവില്‍ നാല് മോഡലുകൾ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്.  76199 രൂപ മുതൽ 104999 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയിൽ  ഇവ വിപണിയിൽ ലഭ്യമാണ്.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം