ഇവി ചാർജിംഗ് ശൃംഖല നിർമ്മിക്കാൻ 200 കോടി രൂപ നിക്ഷേപിക്കാന്‍ ഭാരത് പെട്രോളിയം

Published : Apr 22, 2022, 02:28 PM IST
ഇവി ചാർജിംഗ് ശൃംഖല നിർമ്മിക്കാൻ  200 കോടി രൂപ നിക്ഷേപിക്കാന്‍ ഭാരത് പെട്രോളിയം

Synopsis

ഈ സാമ്പത്തിക വർഷം ഇന്ത്യയില്‍ ഉടനീളം 2,000 ചാർജിംഗ് സ്റ്റേഷനുകൾ അടങ്ങുന്ന 100 ചാർജിംഗ് ഇടനാഴികൾ സ്ഥാപിക്കുന്നതിന് 200 കോടി രൂപ നിക്ഷേപിക്കാൻ ബിപിസിഎൽ തീരുമാനിച്ചതായി കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തെ വൈദ്യുത വാഹന വില്‍പ്പന (EV Sales) പ്രോത്സാഹിപ്പിക്കുന്നതിനും അതിവേഗം വളരുന്ന ചാർജിംഗ് സ്റ്റേഷനുകളിലേക്ക് സംഭാവന നൽകുന്നതിനുമായി പുതിയ നീക്കവുമായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ). ഈ സാമ്പത്തിക വർഷം ഇന്ത്യയില്‍ ഉടനീളം 2,000 ചാർജിംഗ് സ്റ്റേഷനുകൾ അടങ്ങുന്ന 100 ചാർജിംഗ് ഇടനാഴികൾ സ്ഥാപിക്കുന്നതിന് 200 കോടി രൂപ നിക്ഷേപിക്കാൻ ബിപിസിഎൽ തീരുമാനിച്ചതായി കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

Honda Activa : ആക്ടിവയ്ക്ക് ക്യാഷ് ബാക്ക് ഓഫറുമായി ഹോണ്ട

2023 മാർച്ചോടെ രാജ്യത്തെ ഏറ്റവും തിരക്കേറിയതും പ്രധാനപ്പെട്ടതുമായ ഹൈവേകളിൽ ഈ 2,000 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഇന്ത്യൻ സർക്കാർ നടത്തുന്ന ഓയിൽ റിഫൈനർ പദ്ധതിയിടുന്നു. ബിപിസിഎൽ ഔപചാരിക ഇന്ധന സ്റ്റേഷനുകൾക്കുള്ളിൽ ഓരോ 100 കിലോമീറ്ററിലും ചാർജിംഗ് പോയിന്‍റ് ഉണ്ടാകും. ഹൈവേയുടെ ഇരുവശത്തുമായി പത്ത് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കമ്പനി ഒരു കോടി മുടക്കി.

പാലത്തില്‍ നിന്ന് മറിഞ്ഞ് നെക്സോണ്‍, പോറലുപോലുമില്ലാതെ കുടുംബം, മാസ്സാണ് ടാറ്റയെന്ന് ഉടമ!

നിക്ഷേപത്തിന്റെ ഭാഗമായി, കൊച്ചി-സേലം മേഖലയിൽ ദേശീയ പാത 47-ൽ അടുത്ത രണ്ട് മാസത്തിനുള്ളിൽ രണ്ടാമത്തെ ഇവി ചാർജിംഗ് ഇടനാഴി തുറക്കും. കൂടാതെ, മുംബൈ-ബെംഗളൂരു ദേശീയ പാത 4 ന് സമീപം മൂന്നാമത്തെ ഇടനാഴി സ്ഥാപിക്കാൻ സാധ്യതയുണ്ട്. അതേസമയം, 2025 സാമ്പത്തിക വർഷത്തോടെ 7,000 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കാനും ബിപിസിഎൽ ഉദ്ദേശിക്കുന്നു.

എണ്ണവിലയെ ഭയക്കേണ്ട, സൗരോർജ്ജ ഇവി ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുമായി ഈ കമ്പനി വളരുന്നു!

 

സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇവി ചാർജിംഗ് സേവന ദാതാക്കളായ ആറ്റം ചാർജ് (Atum), ഇന്ത്യയിൽ 250 യൂണിവേഴ്‌സൽ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചതായി പ്രഖ്യാപിച്ചു. വെറും ആറ് മാസത്തിനുള്ളിൽ രാജ്യത്തുടനീളം സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഈ ഇവി ചാർജിംഗ് സ്റ്റേഷനുകൾ വിന്യസിക്കാൻ കഴിഞ്ഞതായി കമ്പനി പറയുന്നതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഈ 250 ഇവി ചാർജിംഗ് സ്റ്റേഷനുകളിൽ 48 യൂണിറ്റുകളുള്ള തെലങ്കാനയ്ക്ക് ഏറ്റവും കൂടുതൽ വിഹിതം ലഭിക്കുന്നത്. 44 സ്റ്റേഷനുകളുള്ള തമിഴ്‌നാടാണ് രണ്ടാമത്. മഹാരാഷ്ട്രയിൽ 36, ആന്ധ്രാപ്രദേശിൽ 23, കർണാടകയിൽ 23, ഉത്തർപ്രദേശിൽ 15, ഹരിയാനയിൽ 14, ഒഡീഷയിൽ 24, പശ്ചിമ ബംഗാളിൽ 23 എന്നിങ്ങനെ ചാർജിംഗ് സ്റ്റേഷനുകൾ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. വിവിധ നഗരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന കമ്പനിയുടെ തന്ത്രവും ഈ സംസ്ഥാനങ്ങളിലെ ഇവി വില്‍പ്പനയുടെ പ്രോത്സാഹജനകമായ നിരക്കും കണക്കിലെടുത്താണ് ഈ സ്ഥലങ്ങൾ തിരഞ്ഞെടുത്തതെന്ന് ആറ്റം ചാർജ് പറയുന്നു. സമീപഭാവിയിൽ കൂടുതൽ നഗരങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു. 

ഇതാ പുതിയ തലമുറയിലേക്ക് പ്രവേശിക്കുന്ന മൂന്ന് ജനപ്രിയ മാരുതി സുസുക്കി കാറുകൾ

ആറ്റം ചാർജ് എന്നത് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് സോളാർ റൂഫ് ഉപയോഗിക്കുന്ന ഒരു തരത്തിലുള്ള ഇവി ചാർജിംഗ് സ്റ്റേഷനാണെന്ന് കമ്പനി അവകാശപ്പെടുന്നു. പരമ്പരാഗത ഇവി ചാർജിംഗ് സ്റ്റേഷനുകൾ താപവൈദ്യുതി ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുമ്പോൾ, 100 ശതമാനം സൗരോർജ്ജത്തിലേക്ക് മാറാൻ ഇത് മുഴുവൻ ഇവി ചാർജിംഗ് നിർദ്ദേശത്തെയും പ്രാപ്‍തമാക്കുമെന്നും കമ്പനി പറയന്നു. പ്രതിദിനം 10 മുതല്‍ 12 വാഹനങ്ങൾ (ഇരുചക്ര - മുച്ചക്ര- ഫോര്‍വീലറുകൾ) വരെ ചാർജ് ചെയ്യാൻ കഴിയുന്ന നാല് കിലോവാട്ട് ശേഷിയുള്ള പാനലുകൾ കമ്പനി നിലവിൽ സ്ഥാപിച്ചിട്ടുണ്ട്. പ്രതിദിനം 25 മുതല്‍ 30 വാഹനങ്ങൾ ചാർജ് ചെയ്യാൻ അനുവദിക്കുന്ന ആറ് കിലോവാട്ട് ശേഷിയും കമ്പനി ഉടൻ സ്ഥാപിക്കും.

Mahindra EV : പുതിയ ഇലക്ട്രിക്ക് പദ്ധതികളുമായി മഹീന്ദ്ര

“250 ആറ്റം ചാർജ് ഇവി ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിച്ചതോടെ, ഇന്ത്യയിലെ ഇവി ഇക്കോസിസ്റ്റത്തെ പിന്തുണയ്ക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിജ്ഞ ഞങ്ങൾ പുതുക്കി..” ഈ നേട്ടത്തെക്കുറിച്ച് ATUM ചാർജിന്റെ സ്ഥാപകനായ വംശി ഗദ്ദാം പറഞ്ഞു. ഇലക്ട്രിക്ക് വാഹനങ്ങൾ ഒരു അനിവാര്യതയാണ് എന്നും കാരണം അവ പരിസ്ഥിതിയെ ദോഷകരമായ ഉദ്‌വമനത്തിൽ നിന്ന് സംരക്ഷിക്കുകയും ഫോസിൽ ഇന്ധനങ്ങളിലുള്ള നമ്മുടെ ആശ്രയം കുറയ്ക്കുകയും നമ്മുടെ ഇന്ധനച്ചെലവ് കുറയ്ക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു.  താപവൈദ്യുത നിലയങ്ങൾ സ്ഥിരമായി നിർത്തലാക്കുകയും അവയെ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഷനുകൾ സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് കമ്പനിടെ ആത്യന്തിക ലക്ഷ്യം എന്നും അദ്ദേഹം വ്യക്തമാക്കി. 

 

PREV
click me!

Recommended Stories

ഇലക്ട്രിക് കാറുകളെ കൈവിട്ട് ലോകം; വാങ്ങിയ പലരും ഇപ്പോൾ പറയുന്നത് ഇങ്ങനെ! പുതിയ ‍ട്രെൻഡിൽ ഞെട്ടി കമ്പനികൾ
കുതിച്ചത് 222 കിലോമീറ്റർ വേഗതയിൽ; അമ്പരപ്പിച്ച് ടാറ്റ സിയറ