ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെ വിപണിയില്‍

By Web TeamFirst Published Oct 17, 2020, 12:09 PM IST
Highlights

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്‍റെ 2 സീരീസ് ഗ്രാന്‍ കൂപ്പെ വിപണിയില്‍ അവതരിപ്പിച്ചു

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്‍റെ 2 സീരീസ് ഗ്രാന്‍ കൂപ്പെ വിപണിയില്‍ അവതരിപ്പിച്ചു. 2 ലീറ്റർ 190 എച്ച്പി ട്വിൻ ടർബോ ഡീസൽ എ‍ൻജിനോട് കൂടിയ സ്പോർട് ലൈൻ, എം സ്പോർട് വകഭേദങ്ങളിലാണ് വാഹനം എത്തുക എന്ന് ടൈംസ് നൌ ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ബിഎംഡബ്ല്യു 220 ഡി സ്‌പോര്‍ട്‌സ് ലൈനിന് 39.30 ലക്ഷം രൂപയും 220 ഡി എം സ്‌പോര്‍ട്ടിന് 41.40 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. തുടക്കത്തില്‍ ഡീസല്‍ പതിപ്പ് മാത്രമാണ് വിപണിയിലെത്തുക. നിലവിലെ എന്‍ട്രി ലെവല്‍ സെഡാനായ 3 സീരീസിനു താഴെയാവും 2 സീരീസ് ഗ്രാന്‍ കൂപ്പെയുടെ സ്ഥാനം. 

220 ഡി ഗ്രാന്‍  കൂപ്പെയ്ക്കു കരുത്തേകുക 190 ബി എച്ച് പി കരുത്തു സൃഷ്ടിക്കാന്‍ പ്രാപ്തിയുള്ള രണ്ടു ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ്. എട്ടു സ്പീഡ് സ്റ്റപ്‌ട്രോണിക് ട്രാന്‍സ്‍മിഷന്‍.  സീരീസ് ഗ്രാന്‍ കൂപ്പെയ്ക്ക് 4526 എംഎം നീളവും 1800 എംഎം വീതിയുമുണ്ട്. 2670 എംഎം ആണ് വീല്‍ ബേസ്. 

ഫ്രണ്ട് വീല്‍ ഡ്രൈവ് ലേ ഔട്ടോടെ എത്തുന്ന 2 സീരീസിന്റെ പ്ലാറ്റ്‌ഫോമും മറ്റും എസ്യുവിയായ എക്‌സ് വണ്ണില്‍ നിന്നാണ് ബിഎംഡബ്ല്യു കടമെടുത്തിരിക്കുന്നത്. ബിഎംഡബ്ല്യുവിന്റെ ആധുനിക രൂപകല്‍പനാ ശൈലിയോടെയാണ് 2 സീരീസ് ഗ്രാന്‍ കൂപ്പെയുടെ വരവ്. ചരിഞ്ഞ റൂഫും ആകര്‍ഷകവും പില്ലര്‍ ഇല്ലാത്തതുമായ വാതിലുകളുമാണ് കാറിനുള്ളത്.

click me!