
ബിഎംഡബ്ല്യുവിന്റെ 2 സീരീസ് ഗ്രാന്‍ കൂപ്പെ കണ്ട് ത്രില്ലടിച്ചിരിക്കുകയാണോ നിങ്ങൾ, എങ്കിലിതാ ബിഎംഡബ്ല്യുവിന്റെ ആധുനിക രൂപകല്‍പനാ ശൈലിയോടെയുള്ള 2 സീരീസ് ഗ്രാന്‍ കൂപ്പെ സ്വന്തമാക്കാൻ ഒരു സുവർണാവസരം. പുതിയ വാഹനം സ്വന്തമാക്കാനും കോസ്റ്റ് ഓഫ് ഓണർഷിപ്പ് കുറയ്ക്കാനുമായി മികച്ച ഓഫറുകളാണ് ബിഎംഡബ്ല്യു മുന്നോട്ട് വയ്ക്കുന്നത്. മാസം 39,300 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐഐയില്‍ ഇപ്പോൾ നിങ്ങൾക്ക് ഗ്രാന്‍ കൂപ്പെ സ്വന്തമാക്കാം. 2 ലിറ്റർ 190 എച്ച്പി ട്വിൻ ടർബോ ഡീസൽ എൻജിനോട് കൂടിയ സ്പോർട് ലൈൻ, എം സ്പോർട് വകഭേദങ്ങളിലാണ് ഗ്രാന്‍ കൂപ്പെ വിപണിയിൽ എത്തിയിരിക്കുന്നത്. ബിഎംഡബ്ല്യു 220 ഡി സ്‌പോര്‍ട് ലൈനിന് 39.30 ലക്ഷം രൂപയും 220 ഡി എം സ്‌പോര്‍ട്ടിന് 41.40 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. തുടക്കത്തില്‍ ഡീസല്‍ പതിപ്പ് മാത്രമാണ് വിപണിയിലെത്തുക. നിലവിലെ എന്‍ട്രി ലെവല്‍ സെഡാനായ 3 സീരീസിനു താഴെയാവും 2 സീരീസ് ഗ്രാന്‍ കൂപ്പെയുടെ സ്ഥാനം.
ബിഎംഡബ്ല്യുവിന്റെ പതിവ് ഡിസൈന്‍ ശൈലിയില്‍ തന്നെയാണ് ഈ വാഹനവും ഒരുങ്ങിയിട്ടുള്ളത്. അതേസമയം, കൂപ്പെ മോഡലായതിനാല്‍ തന്നെ ചെരിഞ്ഞ റൂഫും പില്ലറുകള്‍ ഇല്ലാതെയുള്ള ഡോറുകളും ഈ വാഹനത്തെ വ്യത്യസ്തമാക്കുന്നുണ്ട്. കിഡ്‌നി ഡിസൈന്‍ ഗ്രില്ല്, എല്‍.ഇ.ഡി ഹെഡ്‌ലാമ്പ്, എല്‍-ഷേപ്പ് ടെയ്ല്‍ലാമ്പ് എന്നിവ മറ്റ് ബിഎംഡബ്ല്യു മോഡലുകള്‍ക്ക് സമാനമാണ്. ഡ്യുവല്‍ ടോണ്‍ ഫിനീഷിങ്ങില്‍ സിംപിള്‍ ഡിസൈനിലുള്ള ഇന്റീരിയറാണ് ടൂ സീരീസ് ഗ്രാന്‍ കൂപ്പെയിലുള്ളത്. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ ത്രീ സ്‌പോക്ക് സ്റ്റിയറിങ്ങ് വീല്‍, ലെതര്‍ ആവരണമുള്ള മികച്ച സീറ്റുകള്‍ എന്നിവയാണ് അകത്തളത്തിന്റെ പ്രത്യേകത. 190 ബി എച്ച് പി കരുത്തു സൃഷ്ടിക്കാന്‍ പ്രാപ്തിയുള്ള രണ്ടു ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് 220 ഡി ഗ്രാന്‍ കൂപ്പെയ്ക്കു കരുത്തേകുക. ഗ്രാന്‍ കൂപ്പെയ്ക്ക് 4526 എംഎം നീളവും 1800 എംഎം വീതിയുമുണ്ട്. 2670 എംഎം ആണ് വീല്‍ ബേസ്.
മാസം 39,300 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐഐയില്‍ ഇപ്പോൾ നിങ്ങൾക്ക് ഗ്രാന്‍ കൂപ്പെ സ്വന്തമാക്കാം. കൂടുതല്‍ വിവരങ്ങൾക്ക്