വരുന്നൂ ബിഎംഡബ്ല്യു 5 സീരീസ് പുതിയ പതിപ്പ്

Web Desk   | Asianet News
Published : Jun 18, 2021, 02:58 PM ISTUpdated : Jun 18, 2021, 03:16 PM IST
വരുന്നൂ ബിഎംഡബ്ല്യു 5 സീരീസ് പുതിയ പതിപ്പ്

Synopsis

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു പുതിയ 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിനെ  ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള നീക്കത്തിലാണെന്ന് റിപ്പോര്‍ട്ട്

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു പുതിയ 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിനെ  ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള നീക്കത്തിലാണെന്ന് റിപ്പോര്‍ട്ട്.  ജൂൺ 24-നാണ് വാഹനത്തിന്‍റെ ഇന്ത്യന്‍ അവതരണം എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പുനർരൂപകൽപ്പന ചെയ്‍ത ഫ്രണ്ട് ബമ്പറും 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റില്‍ ഉണ്ടാകും. ഇത് വാഹനത്തിന് കൂടുതൽ മോഡേൺ ലുക്ക് നൽകും. ഉയർന്ന വേരിയന്റുകളിൽ ബിഎംഡബ്ല്യുവിന്റെ ലേസർലൈറ്റ് സാങ്കേതികവിദ്യ, പുതിയ ഹെഡ്‌ലൈറ്റുകൾക്കൊപ്പം വലിയ ഗ്രിൽ ജെല്ലുകൾ എന്നിവയും വാഹനത്തിൽ ഉണ്ടാകും.  5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിലെ മാറ്റങ്ങൾ ഫ്രണ്ട് ഗ്രില്ലിൽ കാണാം. പഴയ മോഡലിനേക്കാൾ വീതിയും താഴ്ന്നതുമാണ്.  ഹെഡ്‌ലൈറ്റുകൾക്ക് ക്വാഡ് എൽഇഡി ബീമുകൾ, എൽ ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകൾ എന്നിവയും ഉണ്ട്.

നിലവിലെ മോഡലിന്റെ എഞ്ചിൻ ഓപ്ഷനുകൾ തുടരാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍. 5 സീരീസ് 530i വേരിയന്റിൽ 2.0 ലിറ്റർ പെട്രോളായിരിക്കും എത്തുക. 5 സീരീസ് 520d മോഡലിന് 2.0 ലിറ്റർ ഡീസൽ എഞ്ചിൻ കരുത്തേകുമ്പോൾ 520d പതിപ്പ് 3.0 ലിറ്റർ ഡീസൽ യൂണിറ്റ് ലഭിക്കും. എട്ട് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് സ്റ്റാൻഡേർഡ് ആയി എല്ലാ മോഡലുകൾക്കും ഉണ്ടാകും. ഔഡി A6, മെർസിഡീസ് ബെൻസ് E-ക്ലാസ്, ജാഗ്വർ XF, വോൾവോ S90 മോഡലുകളാണ് ഇന്ത്യയിൽ 5 സീരീസിന്‍റെ മുഖ്യ എതിരാളികൾ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം